Search
  • Follow NativePlanet
Share
» »ഉത്സ‌വം കാണാന്‍ ഹംപിയിലേക്ക്; ഹംപി ഉത്സവ് 2016

ഉത്സ‌വം കാണാന്‍ ഹംപിയിലേക്ക്; ഹംപി ഉത്സവ് 2016

By Super

വിജയ നഗര സാമ്രാജ്യത്തിന്റെ സുവര്‍ണകാലഘട്ടം മൂന്ന് ദിവസം അനുഭവിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ നിങ്ങള്‍ പോകുമോ? ഇല്ലെന്ന് പറയുന്നവര്‍ തീര്‍ച്ചയായും വിജയനഗര സാമ്രാജ്യത്തത്തെക്കുറിച്ച് അജ്ഞാരായിരിക്കും. കാരണം ഇന്ത്യ കണ്ട മഹത്തായ രാജഭരണ കാലഘട്ടങ്ങളില്‍ ഒന്നായിരുന്നു വിജയനഗര സാമ്രാജ്യത്തിന്റെ കാലഘട്ടം. അതിന്റെ മഹിമ മനസിലാക്കണമെങ്കില്‍ ആ കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ മാത്രം കണ്ടറിഞ്ഞാല്‍ മതിയാകും.

 Hampi Utsav 2016

കര്‍ണാടകയിലെ ഹംപിയില്‍ പോയാല്‍ നിങ്ങള്‍ക്ക് കാണാനാകും വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകള്‍. ഹംപി സന്ദര്‍ശിക്കുമ്പോള്‍ 2016 ജനുവരി 09, 10, 11 തീയ്യതികളില്‍ സന്ദര്‍ശിക്കുന്നത് വളരെ നല്ല ഒരു ആശയമായിരിക്കും. കാരണം ഈ ദിവസങ്ങളിലാണ് ഈ വര്‍ഷത്തെ ഹംപി ഉത്സവ് നടക്കുന്നത്. കര്‍ണാടക സര്‍ക്കാരാണ് വളരെ വിപുലമായ രീതിയില്‍ എല്ലാവര്‍ഷവും ഈ ഫെസ്റ്റിവല്‍ നടത്തുന്നത്.

 Hampi Utsav 2016

ഹംപിയിലെ കാഴ്ചകള്‍ ഒന്ന്
Photo Courtesy: Srikar.agnihotram

കാര്യ പരിപാടികള്‍

കന്നഡയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന നൃത്തങ്ങള്‍, പാവക്കൂത്ത്, വെടിക്കെട്ട്, നാടകം, തുടങ്ങിയ കലാപരിപാടികളുടെ അകമ്പടിയോടെയാണ് എല്ലാവര്‍ഷവും ഈ ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത്. ഇത് കൂടാതെ വിവിധ വാദ്യമേളങ്ങളും ഫെസ്റ്റിവലിന് കൊഴുപ്പുകൂട്ടും. അപ്പോള്‍ മറക്കേണ്ട ജനുവരി 9 മുതല്‍ 11 വരെയുള്ള തീയ്യതികള്‍.

കര്‍ണാടകയെ അറിയണോ, ഹംപിയിലേക്ക് വരു...

ഹംപി വെറും ഹംപിയല്ല യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സ്ഥലമാണ് ഹംപി. ‌ ഹംപി ഫെസ്റ്റിവലിന് പോയാ‌ല്‍ കര്‍ണാടകയുടെ പൈതൃകം സഞ്ചാരികള്‍ക്ക് അനുഭവിച്ച് അറിയാം. ജനങ്ങളും ആനകളും കുതിരകളുമൊക്കെ ആഢംബരത്തോടെയാണ് ഈ ദിവസങ്ങളില്‍ ഇവിടെ പ്രത്യേക്ഷപ്പെടാറുള്ളു. വിജയനഗര സാമ്രാജ്യ കാലഘട്ടത്തിലെ ആഢംബര പ്രൗഢിയോടെ എന്ന് വേണമെങ്കില്‍ പറയാം. ഇത് കണ്ടാല്‍ നിങ്ങള്‍ പറയും ഹംപി വെറും ഹംപിയല്ല എന്ന്.

 Hampi Utsav 2016

Photo Courtesy: Mkamath1976

വിരുപക്ഷ ക്ഷേത്രം

ഹംപി ഫെസ്റ്റിവലിന് പോകുമ്പോള്‍ വിരുപക്ഷ ക്ഷേത്രത്തെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കുന്നത് നല്ലതാണ്. രാജമാര്‍ഗ എന്നാണ് മുന്‍പ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. ഹംപിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിജയനഗര കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഈ ദിവസങ്ങളില്‍ അലങ്കരിക്കപ്പെടും.

 Hampi Utsav 2016

ആ... ലാപനം

നൃത്തത്തേയും സംഗീതത്തേയും സ്നേഹിക്കുന്നവര്‍ ഹംപി ഉത്സവ് ഒരിക്കലും ഒഴിവാക്കരുത്. കാരണം ഈ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ നൃത്ത സംഗീത പരിപാടികള്‍ അവതരിപ്പിക്കും.

ഹംപിയേക്കുറിച്ച് കൂടുതല്‍ വായിക്കാം

ഹംപിയില്‍ കാണാനുള്ളത് എന്തൊക്കെയാണെന്ന് അറിയേണ്ടേ?

ഹംപിയുടെ സമീപ സ്ഥലങ്ങള്‍ സഞ്ചരിക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: festival karnataka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+