കാത്തിരുന്നു പ്ലാന്‍ ചെയ്ത യാത്രകള്‍ കൊറോണ കൊണ്ടുപോയ സങ്കടം ഇനിയും സഞ്ചാരികള്‍ക്ക് മാറിയിട്ടില്ല. ചിലയിടങ്ങളില്‍ വിനോദ സഞ്ചാരം വീണ്ടും പഴയപടി ആരംഭിച്ചെങ്കിലും കൊറോണ ഭയം തീര്‍ത്തും മാറിയിട്ടില്ലാത്തതിനാല്‍ വീടുകളില്‍ തന്നെയാണ് മിക്കവരും. മറ്റുചിലരാവട്ടെ തൊട്ടടുത്തുള്ള ഇടങ്ങളില്‍ കറങ്ങി യാത്ര ചെയ്യുവാനുള്ള ആഗ്രഹം മാറ്റുകയാണ്.
ലോക്ഡൗണ്‍ കാലത്താണ് വീട്ടിലിരുന്നുതന്നെ നാടുകറങ്ങുവാനുള്ള വിര്‍ച്വല്‍ ടൂറുകള്‍ ഏറെ ശ്രദ്ധ നേടിയത്. വീട്ടിലെ സുഖത്തിലിരുന്ന് ലോകത്തിന്‍റെ മുക്കും മൂലയും കാണുവാനുള്ള വ്യത്യസ്തമായ അനുഭവമാണ് വിര്‍ച്വല്‍ ടൂറുകള്‍ സമ്മാനിച്ചത്. നേരിട്ടു പോയാല്‍ കാണാന്‍ കഴിയാത്ത ആംഗിളുകളില്‍ വരെ വിര്‍ച്വല്‍ ടൂര്‍ സ്ഥലങ്ങള്‍ കാണിച്ചു.
സാധാരണ വിര്‍ച്വല്‍ ടൂറുകളോടൊപ്പം തന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്നവയാണ് പേടിപ്പിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകളും.
ഓര്‍മ്മകളും ഭീതിപ്പെടുത്തുന്ന അനുഭവങ്ങളും കൊണ്ട് ലോകമെങ്ങുമുള്ള സഞ്ചാരികളെ ഭയപ്പെടുത്തിക്കൊണ്ടിരുന്ന ഇടങ്ങള്‍ ഓണ്‍ലൈനില്‍ കണ്ട് ഭയപ്പെടുന്നത് വ്യത്യസ്തമായ മറ്റൊരു അനുഭവമായിരിക്കും നല്കുക.
പാരിസിലെ കാറ്റാകോംബ്സ്
18-ാം നൂറ്റാണ്ടില്‍ പാരിസിലെ ശവക്കല്ലറകള്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ ആരംഭിച്ചതാണ് ഇത്. നിഗൂഢമായ തുരങ്കങ്ങളും ഇടനാഴികളും തലയോട്ടികളും ഒക്കെയായി ആളുകളെ ഭയപ്പെടുത്തുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. മനോഹരമായാണ് ഇവിടം ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന തുരങ്കങ്ങളാണ് ഇവിടെയുള്ളത്.
വിഞ്ചസ്റ്റര്‍ മിസ്റ്ററി ഹൗസ്
വന്‍ ലാഭം നേടിയെങ്കിലും പിന്നീട് ദുരൂഹ സാഹചര്യത്തില്‍ ഭര്‍ത്താവ് മരിച്ചു. പിന്നീട് മന്ത്രവാദികളെ തേടിപ്പോയ സറാ തങ്ങളുടെ തോക്കാല്‍ മരിച്ചവരുടെ ആത്മാക്കള്‍ ഇവിടെ എത്തുമെന്ന് വിശ്വസിച്ചു. അവരെ വഴിതെറ്റിക്കുവാനാണ് സാറാ വിചിത്രമായ ഈ ഭവനം നിര്‍മ്മിച്ചത്. ചുവരിലേക്ക് തുറക്കുന്ന വാതിലുകളും ശൂന്യതയില്‍ എത്തുന്ന കോണിപ്പടികളും എല്ലാമായി വളരെ വിചിത്രമായ ഒരു നിര്‍മ്മിതിയാണിത്. 38 വര്‍ഷം അവര്‍ വീടുപണിക്കായി നീക്കിവെച്ചു. PC:Gentgeen
ചെര്‍ണോബില്‍
വര്‍ഷങ്ങളിത്ര കഴിഞ്ഞുവെങ്കിലും ഇന്നും റേഡിയോ ആക്ടീവ് വികിരണങ്ങളുടെ ദോഷഫലങ്ങള്‍ ഇവിടെ കാണാം. ഇന്ന് വളരെ കുറച്ച് ആളുകള്‍ക്ക് ഇവിടെ സഞ്ചാരത്തിനായി അനുവാദം നല്കാറുണ്ട്. ഇപ്പോള്‍ ഇവിടെ വിര്‍ച്വല്‍ ടൂര്‍ നടത്താം. ഒഴിഞ്ഞു കിടക്കുന്ന തെരുവുകളും കളിസ്ഥലങ്ങളും എല്ലാം മനസ്സില്‍ വേദനയുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ആഎംഎസ് ക്വീന്‍ മേരി
PC:wikipedia
ക്രസന്‍റ് ഹോട്ടല്‍
ഡ്രാക്കുളയുടെ കൊട്ടാരം
PC: Dobre Cezar



Click it and Unblock the Notifications












