എത്തിച്ചേരാൻ
64 കിലോമീറ്റർ അകലെയുള്ള കരിപ്പൂർ വിമാനത്താവളമാണ് പയ്യോളിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോഴിക്കോട് ടൗണിൽ നിന്ന് കണ്ണൂർഭാഗത്തേക്ക് ഒരു മണിക്കൂർ യാത്ര ചെയ്താൽ പയ്യോളിയിൽ എത്തിച്ചേരാം.
Photo Courtesy: Prof tpms
പയ്യോളി ബീച്ച്
കേരളത്തിലെ അറിയപ്പെടുന്ന ബീച്ചുകളിലൊന്നാണ് പയ്യോളി ബീച്ച്. തെളിഞ്ഞതും ശാന്തവുമായ അന്തരീക്ഷം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ആഴം കുറഞ്ഞ കടല്‍ നീന്തലിനും മറ്റ് ജലകായിക വിനോദങ്ങള്‍ക്കും പറ്റിയതാണ്. ആതിഥ്യവും ഭക്ഷണവും മോഹിപ്പിക്കുന്നതാണ്. 14 കിലോമീറ്റര്‍ ദൂരം വരെ കടലിലിറങ്ങാന്‍ കഴിയും.
Photo Courtesy: keralatourism.org
ഒലീവ് റിഡ്‌ലി കടലാമകൾ
ഒലീവ് റിഡ്‌ലി കടലാമകളാണ് ഇവിടുത്തെ ഒരു ആകർഷണം. വംശനാശം നേരിടുന്ന കടലാമകളുടെ നിരവധി സംരക്ഷണ കേന്ദ്രങ്ങള്‍ കടല്‍തീരത്തുണ്ട്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നൂറുകണക്കിന് കടലാമകള്‍ ഇവിടെ മുട്ടയിടാനെത്തും. ഈ തല്‍സമയ കാഴ്ച നിങ്ങള്‍ക്ക് ഒരു വന്യജീവി സങ്കേതത്തിലും കാണാന്‍ കഴിയില്ല.
Photo Courtesy: Claudio Giovenzana
പയ്യോളി ചിക്കൻ
പ്രശസ്തമായ പയ്യോളി ചിക്കന്‍ നിങ്ങളുടെ വായില്‍ കപ്പലോടിക്കും. ചിക്കന്‍ രുചിച്ചു നോക്കിയിട്ടേ നിങ്ങള്‍ മറ്റ് വിഭവങ്ങളെക്കുറിച്ച് ആലോചിക്കൂ. ചുകന്ന മുളകും മസാലയും ചേര്‍ത്ത് പൊരിച്ചെടുക്കുന്നതാണ് പയ്യോളി ചിക്കൻ
Photo Courtesy: Deepti135
ലൈറ്റ് ഹൗസ്
പണ്ടുകാലത്ത് സമുദ്രസഞ്ചാരികളുടെ പേടിസ്വപ്നമായിരുന്ന വലിയ പാറക്കൂട്ടമായ വെള്ളിയാങ്കല്ല് പയ്യോളിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. നാവികര്‍ക്ക് വഴികാട്ടിയായി ലൈറ്റ്ഹൌസും സ്ഥാപിച്ചിട്ടുണ്ട്. ബീച്ചില്‍ നിന്ന് വെള്ളിയാങ്കല്ലിലേക്ക് ബോട്ട് സര്‍വീസുണ്ട്. ദേശാടനപക്ഷികളുടെ സങ്കേതം കൂടിയാണ് ഈ പ്രദേശം.
Photo Courtesy: keralatourism.org
കുഞ്ഞാലി മരയ്ക്കാർ മ്യൂസിയം
കുഞ്ഞാലി മരയ്ക്കാര്‍ പടത്തലവന്‍മാര്‍ ഉപയോഗിച്ച വീടാണ് ചെറിയ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. പയ്യോളിക്ക് 12 കിലോമീറ്റര്‍ അകലെയുള്ള മ്യൂസിയത്തില്‍ ധാരാളം വാളുകളും പീരങ്കിയുണ്ടകളും കഠാരകളുമുണ്ട്. സംസ്ഥാന പുരാവസ്തു വകുപ്പാണ് മ്യൂസിയം പരിപാലിക്കുന്നത്. മുസ്ളിംകളായ പടയാളികളും നാവികസേനാത്തലവന്‍മാര്‍ക്കും കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേര് രാജാവ് ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.
Photo Courtesy: Nmkuttiady
തൃക്കോട്ടൂര്‍ പെരുമാള്‍പുരം ക്ഷേത്രം
പയ്യോളി കടല്‍ത്തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന തൃക്കോട്ടൂര്‍ പെരുമാള്‍പുരം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്.
Photo Courtesy: Ved Sutra
മൂരാട് നദി
പയ്യോളി ബീച്ചിൽ നിന്ന് അധികം ദൂരെയല്ലാതെയാണ് മൂരാട് നദി ഒഴുകുന്നത്. കടലുണ്ട് പക്ഷി സങ്കേതത്തിലേക്കും ഇവിടെ നിന്ന് അധികം ദൂരമില്ല.
Photo Courtesy: Prof tpms
കൊളവി ബീച്ച്
പയ്യോളിയിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ബീച്ചാണ് കൊളവി ബീച്ച്. ഇവിടെയും നിരവധി കടലാമകളെ കാണാം.
Photo Courtesy: keralatourism.org