Search
  • Follow NativePlanet
Share
» »ചുട്ടുപൊള്ളുന്ന വേനൽ, കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഇത്

ചുട്ടുപൊള്ളുന്ന വേനൽ, കേരളത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം ഇത്

ഓരോ ദിവസം ചെല്ലുമ്പോഴും ചൂട് കൂടി വരികയാണ്. ഫാനിനടിയിൽ ഇരുന്നാൽ പോലും ചൂടു കാറ്റ് മാത്രം വരുന്ന അവസ്ഥ, പകൽ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കുകയേ വേണ്ട! മുന്‍വർഷങ്ങളെ അപേക്ഷിച്ച് കനത്ത ചൂടിലൂടെയാണ് ഈ വർഷം രാജ്യം കടന്നു പോകുന്നത്. പല സംസ്ഥാനങ്ങൾക്കും കേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. കനത്ത ചൂടിൽ നട്ടംതിരിയുകയാണ് എല്ലാ ജില്ലക്കാരും. ഇതാ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

Heatwave In Kerala

കേരളത്തിലെ ചൂട്
കേട്ടുകേൾവിയില്ലാത്ത വിധത്തിൽ ചൂട് പിടിച്ചിരിക്കുകയാണ് കേരളം. സാധാരണഗതിയില്ഡ വാർത്തകളും വിവാദങ്ങളും ആണ് ഇവിടെ ചൂടുപിടിക്കുന്നതെങ്കിൽ ഇത്തവണത്തെ താരം ശരിക്കും ചൂട് തന്നെയാണ്. എന്നത്തെയും പോലെ ഇത്തവണയും ഏറ്റവും കൂടുതല്‌ ചൂട് പാലക്കാട് തന്നെയാണ്. കുളിച്ചു കയറി വന്നാലും വിയർത്തൊലിക്കുന്ന വിധത്തിലാണ് ഇവിടുത്തെ ചൂട്. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കൊല്ലം , തൃശ്ശൂർ ജില്ലകളിലും ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണതരംഗത്തിന് സമാനമായ അവസ്ഥയിലൂടെയാണ് കേരളമിപ്പോൾ കടന്നു പോകുന്നത്.

പാലക്കാട് 40 ഡിഗ്രി വരെയും കൊല്ലം, തൃശൂർ, കോട്ടയം ജില്ലകളിൽ ഡിഗ്രി 38 വരെയും കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി വരെയും ചൂട് ഉയരുവാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട്.

പാലക്കാട്
കഴിഞ്ഞ കുറച്ച് ദിവസങ്ങായി കനത്ത ചൂടാണ് കേരളത്തിൽ. എല്ലാ ജില്ലകളിലും പകൽ പൊള്ളുന്ന ചൂട് ആണെങ്കിലും ചില ഇടങ്ങൾ കൂടുതൽ അപകടകരമായ ചൂടിലൂടെയാണ് പോകുന്നത്. പരമ്പരാഗതമായി കേരളത്തിലെ ഏറ്റവും ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായ പാലക്കാടിന്‍റെ അവസ്ഥയ്ക്കും ഈ വർഷം ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
ഈ കൊല്ലം, ഇതുവരെ കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ് പാലക്കാട്തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലാണ് പാലക്കാട് ചൂട് അനുഭവപ്പെടുന്നത്.

Heatwave In Kerala

കണ്ണൂർ
ചൂട് കൂടിയ സ്ഥലങ്ങളുടെ സ്ഥിരം പട്ടികയിൽ ഉൾപ്പെടാത്ത ഒരിടവും ഇത്തവണത്തെ ചൂടിന്‍റെ പിടിയിൽ പെട്ടിട്ടുണ്ട്. അത് കണ്ണൂർ ആണ്. ഫെബ്രുവരി മാസം മുതൽ തന്നെ സഹിക്കുവാൻ കഴിയാത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്, കണ്ണൂർ എയർപോർട്ട്, ഇരിക്കൂർ എന്നിവിടങ്ങളിൽ 40 ഡിഗ്രി ചൂടാണ് ഫെബ്രുവരി പകുതിയോടെ ജില്ലയിൽ രേഖപ്പെടുത്തിയത്. ചെമ്പേരി, അയ്യംകുന്ന്, ആറളം തുടങ്ങിയ സ്ഥലങ്ങളിലും നേരത്തെ വലിയ ചൂട് രേഖപ്പെടുത്തിയിരുന്നു. ഏപ്രിൽ മാസത്തിൽ ഇതുവരെ 38 ഡിഗ്രിയാണ് കണ്ണൂരിൽ രേഖപ്പെടുത്തിയ കൂടിയ താപനില.

‌പുനലൂര്‍

വേനല്‍ച്ചൂടിൽ സംസ്ഥാനത്തെ സ്ഥിരം പൊള്ളുന്ന മറ്റൊടിടമാണ് പുനലൂർ. കൊല്ലം ജില്ലയുടെ ഭാഗമായ പുനലൂരിൽ ഈ വർഷം 38 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ തന്നെ ഇവിടെ ചൂട് അനുഭവപ്പെടുന്നുണ്ട്. പുനലൂരിൽ തമിഴ്നാട്ടിൽ നിന്നു വരുന്ന തെക്കൻ കാറ്റണ് പൊതുവേ ഈ സമയത്തെ ചൂടിന് കാരണം. വരുംദിവസങ്ങളിലും കേരളത്തിലെ കനത്ത ചൂടിന് ശമനമുണ്ടായേക്കില്ല.

Heatwave In Kerala

ഉഷ്ണതരംഗം (Heatwave)
വേനൽക്കാലത്തെ സാധാരണ താപനിലയിൽ നിന്ന് നാല് ഡിഗ്രിയോ അതിൽ കൂടുതലോ താപനില വർധിക്കുന്നതാണ് ഉഷ്ണതരംഗം. പ്രദേശത്തെ താപനില രണ്ടുദിവസം സ്ഥിരമായി 40 ഡിഗ്രിയോ അതിന് മുകളിലോ ആണെങ്കിൽ ആ സ്ഥലത്ത് ഉഷ്ണതരംഗം പ്രഖ്യാപിക്കും. 4.5 മുതൽ 6.4 ഡിഗ്രിവരെ താപനില ഉയർന്നാൽ അത് ഉഷ്ണതരംഗവും അതിന് മുകളിലാണെങ്കിൽ തീക്ഷ്ണ താപതരംഗവും ആണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+