Search
  • Follow NativePlanet
Share
» »കോട്ടയത്തെ ക്രിസ്ത്യൻ ദേവാലയങ്ങൾ

കോട്ടയത്തെ ക്രിസ്ത്യൻ ദേവാലയങ്ങൾ

By Maneesh

കേരളത്തിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലയായ കോട്ടയത്ത് എത്ര ക്രിസ്ത്യൻ പള്ളികൾ ഉണ്ടെന്ന് ചോദിക്കുന്നതിൽ കാര്യമില്ല. നിരവധി സഭാവിഭാഗങ്ങളും അതിന്റെ കീഴിൽ നിരവധി പള്ളികളും കോട്ടയത്തുണ്ട്. കോട്ടയം ജില്ലയിലെ പ്രശസ്തമായ ക്രിസ്ത്യൻ ദേവാലയങ്ങൾ നമുക്ക് പരിചയപ്പെടാം.

പോർചുഗീസുകാരുടെ വരവോടെയാണ് കേരളത്തിൽ ക്രിസ്ത്യൻ ദേവാലയങ്ങൾ നിർമ്മിക്കാൻ തുടങ്ങിയതെന്നാണ് ചരിത്ര രേഖകൾ പറയുന്നത്. അതിന് മുൻപ് ക്രിസ്ത്യൻ ദേവലയങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് മതിയായ രേഖകൾ ലഭ്യമല്ല.

ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കേരളത്തിൽ എത്തിയിരുന്നതായും കേരളത്തിൽ പള്ളികൾ സ്ഥാപിച്ചതായും പറയപ്പെടുന്നു. എന്നാൽ മതിയായ ചരിത്ര രേഖകളൊന്നും ഈ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നില്ല. മാത്രമല്ല സെന്റ് തോമസ് സ്ഥാപിച്ചതെന്ന് പറയപ്പെടുന്ന പള്ളികളെല്ലാം യൂറോപ്യൻ ശൈലിയിൽ നിർമ്മിക്കപ്പെട്ടതാണ്.

അതിരമ്പുഴ പള്ളി

അതിരമ്പുഴ പള്ളി

കേരളത്തിലെ പഴയകാല പള്ളികളിൽ ഒന്നാണ് അതിരമ്പുഴയിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളി. 835 എ ഡിയിൽ ആണ് ഈ പള്ളി നിർമ്മിച്ചത്. ക്രിസ്തുവിന്റെ അമ്മയായ മേരിയുടെ നാമത്തിലാണ് ഈ പള്ളിയെങ്കിലും സെബസ്റ്റ്യനോസ് പുണ്യാളന്റെ തിരുനാളാണ് ഇവിടെ പ്രശസ്തം. ജനുവരി 24, 25 തീയ്യതികളിലാണ് ഇവിടുത്തെ പ്രധാന തിരുനാൾ. കോട്ടയം നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂരിൽ നിന്ന് മൂന്ന് കിലോമീറ്റർ മതിയാകും ഇവിടെ എത്തിപ്പെടാൻ.

Photo: കുമാര്‍ വൈക്കം

ഭരണങ്ങാനം

ഭരണങ്ങാനം

വിശുദ്ധ അൽഫോൻസയുടെ ജീവിതവുമായി ബന്ധപ്പെട്ട പ‌ള്ളിയാണ് ഭരണങ്ങാനം. അതിനാൽ തന്നെ ഭരണങ്ങാനം കത്തോലിക്കരുടെ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടെ എത്തുന്ന വിശ്വാസികൾ ആദ്യം സന്ദർശിക്കുന്നത് അൽഫോൻസയുടെ ശവകുടീരമാണ്. കോട്ടയം ജില്ലയിലെ പാലയ്ക്ക് അടുത്താണ് ഭരണങ്ങാനം സ്ഥിതി ചെയ്യുന്നത്. പാലയിൽ നിന്ന് അഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഭരണങ്ങാനത്ത് എത്താം.

Photo: Princebpaul0484

ചാഞ്ഞോടി പള്ളി

ചാഞ്ഞോടി പള്ളി

വിശുദ്ധ സെബസ്റ്റ്യാനോസിന്റെ നാമത്തിലുള്ളതാണ് ചാഞ്ഞോടി പള്ളി. വാശിപ്പള്ളി എന്നു ഇത് അറിയപ്പെടുന്നുണ്ട്. ഇടവകക്കാരുടെ വാശിയിൽ നിർമ്മിച്ചതിനാലാണ് ഈ പള്ളി വാശിപ്പള്ളി എന്ന് അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയാണ് ചാഞ്ഞോടിക്ക് സമീപമുള്ള പ്രധാനപട്ടണം. ചാഞ്ഞോടിയുടെ കുറച്ച് ഭാഗം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലാണ്.
Photo: Ullascantony

വിമലഗിരി കത്തീഡ്രൽ, കോട്ടയം

വിമലഗിരി കത്തീഡ്രൽ, കോട്ടയം

വിജയപുരം രൂപതയുടെ കീഴിൽ സ്ഥിതിചെയ്യുന്ന കത്തീഡ്രൽ ആണ് വിമലഗിരി കത്തീഡ്രൽ. കോട്ടയത്താണ് ഈ കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്. എല്ലാവർഷവും ഡിസംബർ എട്ടിനാണ് ഇവിടുത്തെ പ്രധാന തിരുനാൾ ആഘോഷിക്കുന്നത്.

Photo: Groundhopping Merseburg

കോട്ടയം ചെറിയ പള്ളി

കോട്ടയം ചെറിയ പള്ളി

കോട്ടയത്തെ മറ്റൊരു പുരാതന ദേവാലയമാണ് കോട്ടയം ചെറിയ പള്ളി. പോർചൂഗീസുകാരുടെ കാലത്ത് 1579ൽ ആണ് ഈ പള്ളി നിർമ്മിക്കപ്പെട്ടത്.

Photo: Anil R

സെന്റ് മേരീസ് ചർച്ച് കുടമാളൂർ

സെന്റ് മേരീസ് ചർച്ച് കുടമാളൂർ

കോട്ടയത്ത് നിന്ന് 7 കിലോമീറ്റർ അകലെയുള്ള കുടമാളൂരാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മസ്ഥലവും. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പ്രവർത്തന കേന്ദ്രമായിരുന്ന മാന്നാനവും ഈ പള്ളിയുടെ ഇടവക പരിതിയിൽപ്പെടുന്ന സ്ഥലങ്ങളാണ്. എ ഡി 1125ൽ ചെമ്പകശ്ശേരി രാജാവാണ് ഈ പള്ളി പണിതത്.

Photo: Ashley thomas80


വലിയപള്ളി കോട്ടയം

വലിയപള്ളി കോട്ടയം

കോട്ടയത്തെ ക്നാനയ ക്രിസ്ത്യാനികളുടെ പള്ളിയാണ് കോട്ടയം വലിയ പള്ളി. 1550ൽ ആണ് ഈ പള്ളി നിർമ്മിച്ചത്.

Photo: Wouter Hagens

കുറവിലങ്ങാട് പള്ളി

കുറവിലങ്ങാട് പള്ളി

കിഴക്കിന്റെ ലൂർദ് എന്നാണ് കുറവിലങ്ങാട് അറിയപ്പെടുന്നത്. മാർത്താമറിയം ഫൊറോന പള്ളിയുടെ സന്നിധ്യമാണ് കുറവിലങ്ങാടിന് ഇങ്ങനെ ഒരു വിശേഷണം കിട്ടാൻ കാരണം. കോട്ടയം എം സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo: Sivakumar

പുതുപ്പള്ളി പള്ളി

പുതുപ്പള്ളി പള്ളി

ഗീവർഗീസ് പുണ്യാളന്റെ നാമത്തിലുള്ള കേരളത്തിലെ പ്രശസ്തമായ പള്ളിയാണ് പുതുപ്പള്ളി പള്ളി. ഇവിടെ ഉണ്ടായിരുന്ന പഴയ പള്ളി പുതുക്കി പണിതതുകൊണ്ടാണ് ഈ സ്ഥലത്തിന് പുതുപ്പള്ളി എന്ന പേര് ലഭിച്ചത്. ഓർത്തഡോക്സ് സഭയുടെ കീഴിലാണ് ഈ പള്ളി പ്രവർത്തിക്കുന്നത്.

Photo: Johnchacks

വെച്ചൂർ പള്ളി

വെച്ചൂർ പള്ളി

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വെച്ചൂർ. ഇവിടുത്തെ പള്ളി പ്രശസ്തമാണ്. വെച്ചൂർ മുത്തിയുടെ പെരുനാളിന് നിരവധി ആളുകളാണ് ഇവിടെ എത്താറുള്ളത്.

Photo: Sivavkm

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+