പരമ്പരാഗതമായി നടത്തി വരുന്ന ക്ഷേത്രാചാരങ്ങളുടെ ഭാഗമായി വിമാനസർവീസ് നിർത്തിവയ്ക്കുന്ന സംവം നിങ്ങൾ കേട്ടിട്ടുണ്ടോ? തിരുവനന്തപുരത്തോ സമീപ ജില്ലകളിലോ താമസിക്കുന്ന ഒരാളാണെങ്കിൽ അത് നിങ്ങൾക്ക് പുതിയ ഒരു സംഭവമായിരിക്കില്ല. വിമാനത്താവളത്തിന്‍റെ റണ്‍വേ വഴി കടന്നു പോകുന്ന ഘോഷാത്രയുടെ ലോകത്തിൽ മറ്റൊരിടത്തും കാണാൻ സാധിക്കില്ല. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപ്പശി ആറാട്ടിന്‍റെ ഭാഗമായാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താത്കാലികമായി നിർത്തി വയ്ക്കുന്നത്.
തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് പുറത്തിറക്കിയ കുറിപ്പിൽ അൽപ്പശി ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിന്‍റെ ഭാഗമായി നവംബർ 9 ശനിയാഴ്ച അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ അഞ്ച് മണിക്കൂർ നിർത്തി വെയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകുന്നേരം 4.00 മണി മുതൽ രാത്രി 09.00 മണി വരെ വിമാന സർവീസുകൾ നിർത്തി വെയ്ക്കും. നിലവിലുള്ള ഫ്ലൈറ്റ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതുക്കിയ സമയം ബന്ധപ്പെട്ട എയർലൈനുകളിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
അൽപ്പശി ആറാട്ട് ഘോഷയാത്ര
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭക്തിനിർഭരമായ ചടങ്ങുകളിൽ ഒന്നാണ്
അൽപ്പശി ആറാട്ട് ഘോഷയാത്ര. എല്ലാ വർഷവും ഒക്ടോബർ-നവംബർ മാസങ്ങളിലാണ് ഈ യാത്ര നടക്കുന്നത്. ഗരുഡവാഹനത്തിൽ ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിക്കുന്നതാണ് ചടങ്ങിന്‍റെ ആരംഭം.
തുടർന്ന് ഈ ഘോഷയാത്രയ്ക്കൊപ്പം പോകാനായി തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തും. ഇവിടുന്നാണ് വലിയ ഘോഷയാത്രയായി വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിലെ റൺവേ വഴി ശംഖുംമുഖം കടപ്പുറത്തേയ്ക്ക് പോകുന്നത്.
പൊതുവേ വൈകിട്ട് അഞ്ചരയോടെയാണ് ഘോഷയാത്ര മാനത്താവളത്തിന്‍റെ ഉള്ളിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് ആറാട്ട് കഴിഞ്ഞ് എട്ടുമണിയോടെ ശംഖുമുഖത്ത് നിന്ന് വന്ന വഴിയിലൂടെ തന്നെ ക്ഷേത്രത്തിലേക്ക് മടങ്ങും. ക്ഷേത്രത്തിൽ വെച്ച് ഉത്സവത്തിന് കൊടിയിറങ്ങും. ഘോഷയാത്ര കടന്നു പോയ ശേഷം വിമാനത്താവളം ഒൻപതു മണിയോടെ സർവീസുകൾ പുനരാരംഭിക്കും.
1932 മുതൽ
രാജഭരണ കാലത്ത് മുതലേ ഇന്നത്തെ വിമാനത്താവള റൺവേയുടെ വഴിയേ ആണ് ആറാട്ടിനായി പൊയ്ക്കൊണ്ടിരുന്നത്. പിന്നീട് ഇവിടെ വിമാനത്താവളം വന്ന ശേഷവും ഇത് അതുപോലെ തന്നെ തുടർന്നു. 1932 ല്‍ വിമാനത്താവളം പ്രവർത്തിച്ച മുതല്‍ അൽപ്പശി ആറാട്ട് ഘോഷയാത്രയ്ക്കായി വിമാനത്താവള റൺവേ അടയ്ക്കുകയും വിമാന സർവീസ് താത്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യാറുണ്ട്. ഇവിടെ വിമാനത്താവളം നിർമിക്കുമ്പോൾ വർഷത്തിൽ 363 ദിവസവും സൗകര്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും രണ്ട് ദിവസം തങ്ങളുടെ കുലദൈവമായ പത്മനാഭന് തുറന്നുകൊടുക്കണമെന്നും അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീചിത്തിര തിരുനാൾ ആവശ്യപ്പെട്ടിരുന്നു.
വർഷത്തിൽ രണ്ടുതവണ
അൽപ്പശി ആറാട്ട് ഘോഷയാത്രക്ക് മാത്രമല്ല, മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന പൈങ്കുനി ഉത്സവത്തിനും നിശ്ചിത സമയം എയർപോർട്ട് റൺവേ അടയ്ക്കാറുണ്ട്. പത്മനാഭനായി രണ്ട് ദിവസം അടയ്ക്കുന്ന റൺവേ ബാക്കി 364 ദിവസവും പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുന്നു. വിഗ്രഹങ്ങളുടെ പുണ്യസ്നാനത്തിനായി ഘോഷയാത്ര റൺവേ വഴിയാണ് ശംഖുമുഖം കടപ്പുറത്തെത്തുന്നത്. തിരുവനന്തപുരത്ത് വിമാനത്താവളം വരുന്നതിന് മുൻപ് തന്നെ ആരംഭിച്ച രീതിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













