Search
  • Follow NativePlanet
Share
» »കാണുന്നെങ്കിൽ ഇങ്ങനെ വേണം.. ഗോവ കാണാൻ 'ബെസ്റ്റ്' നവംബർ തന്നെ! കാരണവും

കാണുന്നെങ്കിൽ ഇങ്ങനെ വേണം.. ഗോവ കാണാൻ 'ബെസ്റ്റ്' നവംബർ തന്നെ! കാരണവും

ഈ നവംബർ മാസത്തിലാണ് ഗോവയിലേക്കുള്ള യാത്രയെങ്കിലോ?? ക്രിസ്മസും ന്യൂ ഇയറും ഗോവയിലെ സീസൺ ആയതിനാൽ അധികമാരും ഈ സമയത്ത് ഇവിടെ എത്താറില്ല...

പ്രായവ്യത്യാസമില്ലാതെ ഇന്ത്യൻ സഞ്ചാരികളുടെ 'ഹോട്ട് ഡെസ്റ്റിനേഷൻ' ആണ് ഗോവ. ഏതു കാലാവസ്ഥയിലും ഒരു ബാഗും തൂക്കി വന്നിറങ്ങുവാൻ മാത്രം പരിചിതമായ ഇടം. എന്നിരുന്നാലും ഗോവയെന്നാൽ ബീച്ചും നൈറ്റ് ലൈഫും പാർട്ടിയും മാത്രമാണെന്ന ധാരണ ചിലർക്കുണ്ട്. എന്നാൽ അത് ശരിയാണോ? ഗോവയിലെന്തുണ്ട് കാണുവാൻ എന്ന ചോദ്യത്തിന് മികച്ച ഉത്തരം എന്താണ് ഗോവയിലില്ലാത്തത് എന്ന മറുചോദ്യമാണ്. കാടുകളും വന്യജീവി സങ്കേതവും പുരാതനമായ കോട്ടകളും പോർച്ചുഗീസ് ഭരണത്തിന്‍റെ സ്മരണകൾ ഇന്നും നിലനിർത്തുന്ന ഗ്രാമവും വെള്ളച്ചാട്ടങ്ങളും കണ്ടൽക്കാടും എന്തിനധികം റിവർ ക്രൂസ് വരെ ഇവിടെയുണ്ട്.

ഗോവയിൽ നിങ്ങൾ എന്തു പ്ലാൻ ചെയ്തു വരുന്നു എന്നതിനേക്കാൾ ഏതു സീസണിൽ വരുന്നു എന്നതാണ് നിങ്ങളുടെ യാത്രാ പ്ലാനുകളെ നിശ്ചയിക്കുന്നത്. മഴക്കാലത്താണ് നിങ്ങളുടെ യാത്രയെങ്കിൽ ഇവിടുത്തെ കാടും മൺസൂൺ ട്രക്കിങ്ങും ഒപ്പംതന്നെ ദൂത്സാഗർ വെള്ളച്ചാട്ടവുമെല്ലാം അതിൽ ഉൾപ്പെടും... എന്നാൽ ഈ നവംബർ മാസത്തിലാണ് ഗോവയിലേക്കുള്ള യാത്രയെങ്കിലോ?? ക്രിസ്മസും ന്യൂ ഇയറും ഗോവയിലെ സീസൺ ആയതിനാൽ അധികമാരും ഈ സമയത്ത് ഇവിടെ എത്താറില്ല... അതുതന്നെയാണ് ഈ നവംബർ മാസത്തെ ഗോവയിലെ ഏറ്റവും വലിയ അട്രാക്ഷൻ... എങ്ങനെയാണെന്നല്ലോ... നോക്കാം...

സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ്

സീസൺ തുടങ്ങുന്നതിനു തൊട്ടുമുൻപ്


ഇപ്പോൾ പറ‍ഞ്ഞു നിർത്തിയതുപോലെ തന്നെ നവംബർ മാസമെന്നത് ഗോവ വിശ്രമിക്കുന്ന ഒരു കാലയളവാണ്. ക്രിസ്മസ് ആഘോഷങ്ങൾക്കും ന്യൂ ഇയറിനും ഒരുങ്ങുന്നതിനു തൊട്ടുമുൻപായുള്ള ഒരു കാലം. വിന്‍റർ സീസൺ തുടങ്ങുന്നതേ ഉള്ളൂ എന്നതിനാൽ അധികം സഞ്ചാരികൾ ഈ സമയത്ത് എത്താറില്ല. അതുകൊണ്ടു തന്നെ ഏറ്റവും സൗകര്യത്തിലും സുഖത്തിലും ഗോവ സന്ദർശിക്കുവാൻ നവംബര്‍ മാസം തിരഞ്ഞെടുക്കാം.

കാലാവസ്ഥ ഗംഭീരം

കാലാവസ്ഥ ഗംഭീരം

വിന്‍റർ സീസണിന്‍റെ തുടക്കം ആയതുകൊണ്ടുതന്നെ ഈ സമയത്തെ കാലാവസ്ഥയും വളരെ മികച്ചതായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കനത്ത ചൂടോ തണുപ്പോ ഇല്ലാത, തീർത്തും മിതവും പ്രസന്നവുമായ കാലാവസ്ഥ ഈ സമയത്ത് ഇവിടെ ആസ്വദിക്കാം. പകൽ ചൂടിനെ കുറ്റംപറയാതെ ദിവസം മുഴുവനും കറങ്ങി നടക്കുവാനും ഈ സമയത്ത് സാധിക്കും. ബീച്ച് യാത്രകള്‍ക്കും ഷോപ്പിങ്ങിനും ഏറ്റവും മികച്ച സമയം കൂടിയാണിത്.

കുറഞ്ഞ നിരക്ക്

കുറഞ്ഞ നിരക്ക്

പീക്ക് സീസൺ അല്ലാ എന്ന കാരണത്താൽ ഇവിടുത്തെ സൗകര്യങ്ങളെല്ലാം സാധാരണയിലും കുറഞ്ഞ തുകയിൽ ലഭ്യമാകാറുണ്ട് നവംബർ മാസത്തിൽ. നവംബറിന്റെ ആദ്യ ആഴ്ചകളാണ് ഏറ്റവും കുറഞ്ഞ ചിലവിൽ ഗോവയിൽ കറങ്ങുവാൻ പറ്റിയ സമയം. ദിവസം മുന്നോട്ടു പോകുംതോറും സീസൺ അടുക്കുന്നതിനാൽ മെല്ലെ ചിലവും വാടകയുമെല്ലാം ഉയരുവാനും സാധ്യതയുണ്ട്. റൂം വാടക മുതൽ, ഷാക്കിലെ താമസം, ഭക്ഷണം, വണ്ടി വാടകയ്ക്കെടുത്തുന്നത് അങ്ങനെ എല്ലാ കാര്യങ്ങൽക്കും കുറഞ്ഞ നിരക്കായിരിക്കും ഈ സമയത്തുണ്ടാവുന്നത്.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ഫെസ്റ്റിവൽ സീസണിന്റെ സമയത്തേയ്ക്കുള്ള ഒരുക്കങ്ങൾ ആ സമയത്ത് ഗോവയിൽ തകൃതിയായി നടക്കുന്നുണ്ടാവും. അതിനൊരു വാം അപ്പ് എന്ന നിലയിൽ പല പരിപാടികളും റിസോർട്ടുകളും ഹോട്ടലുകളും ഒക്കെ നടത്തും. നവംബർ മാസത്തിലെ യാത്ര ഇത്തരം മികച്ച കുറച്ചു യാത്രനുഭവങ്ങൾ കൂടി നല്കുന്നതാണ്.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

ഫെസ്റ്റിവൽ സീസണിന്റെ സമയത്തേയ്ക്കുള്ള ഒരുക്കങ്ങൾ ആ സമയത്ത് ഗോവയിൽ തകൃതിയായി നടക്കുന്നുണ്ടാവും. അതിനൊരു വാം അപ്പ് എന്ന നിലയിൽ പല പരിപാടികളും റിസോർട്ടുകളും ഹോട്ടലുകളും ഒക്കെ നടത്തും. നവംബർ മാസത്തിലെ യാത്ര ഇത്തരം മികച്ച കുറച്ചു യാത്രനുഭവങ്ങൾ കൂടി നല്കുന്നതാണ്.

 ഗോവ പര്യവേക്ഷണം ചെയ്യാം

ഗോവ പര്യവേക്ഷണം ചെയ്യാം

ഗോവ മൊത്തത്തിൽ പര്യവേക്ഷണം ചെയ്യുവാൻ പറ്റിയ സമയം നവംബർ ആണ്. കുറച്ചു കാലത്തെ വിശ്രമത്തിനു ശേഷം എല്ലാം ഒരു തുടക്കത്തിലേക്ക് വരുന്ന സമയമാണിത്. അതുകൊണ്ടു തന്നെ ഏതു യാത്ര ചെയ്യുവാണെങ്കിലും അതിന്റെ ബെസ്റ്റ് ഈ സമയത്ത് ഇവിടെ ലഭിക്കും. സഞ്ചാരികൾക്ക് നിരവധി പ്രവർത്തനങ്ങളും സാഹസികതകളും ചെയ്യുവാനുള്ള സൗകര്യം ഈ സമയത്ത് ലഭിക്കും. ഗോവൻ കായലുകളിൽ പരമ്പരാഗത ഹൗസ്‌ബോട്ടിൽ രാത്രി ചിലവഴിക്കുക എന്നത് ഈ സമയത്തെ മികച്ച ആക്റ്റിവിറ്റിയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+