ഇന്ത്യൻ ട്രാക്കുകളിൽ യാത്രകളെ മാത്രമല്ല, അത് ചെന്നെത്തുന്ന ഇടങ്ങളെയും വിനോദസഞ്ചാരത്തെയും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ. സാധാരണ ട്രെയിന്‍ സർവീസുകളെയപേക്ഷിച്ച് മണിക്കൂറുകൾ യാത്രയിൽ ലാഭിക്കാൻ കഴിയും എന്നതിനാൽ സ്ഥിരം യാത്രക്കാർ മാത്രമല്ല,ലഭ്യമായ റൂട്ടുകളിൽ വിനോദസഞ്ചാരികളും വന്ദേ ഭാരതിനെ ആശ്രയിക്കുന്നു എന്നാൽ അങ്ങനെ പ്രതീക്ഷയോടെ കാത്തിരുന്നിട്ടും വന്ദേ ഭാരത് ഇനിയും വരാത്ത ഒരു റൂട്ട് അറിയുമോ?
വെറുതേയല്ല, പരീക്ഷണ ഓട്ടവും വാഗ്ദാനങ്ങളും ഒക്കെ കഴിഞ്ഞുള്ള കാത്തിരിപ്പിലാണ് ഈ നാട്ടുകാർ.. ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അല്ല.. ഏകദേശം ഒരു വർഷമായുള്ള കാത്തിരിപ്പ്. കർണ്ണാടകയിലെ ബെലഗാവിയിലെ ജനങ്ങളാണ് തങ്ങളുടെ നാട്ടിലേക്കുള്ള ബെംഗളൂരു- ബെലഗാവി വന്ദേ ഭാരത് ട്രെയിൻ സര്‍വീസിനായി ക്ഷമയോടെ കാത്തിരിക്കുന്നത്.
കഴിഞ്ഞ നവംബറിൽ കൃത്യമായി പറഞ്ഞാൽ 2023 നവംബര്‍ 21 -ാം തിയതിയാണ് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ബെലഗാവി റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തിയത്. അതിനും മുൻപേ ആരംഭിച്ച ബെംഗളൂരു - ദർവാഡ് വന്ദേ ഭാരത് ബെലഗാവിയിലേക്ക് നീട്ടിയാണ് ഈ പരീക്ഷണ ഓട്ടം നടത്തിയത്.
ബാംഗ്ലൂരിൽ നിന്ന് പുലര്‍ച്ചെ 5.45 ന് പുറപ്പെട്ട വന്ദേ ഭാരത് 7 മണിക്കൂറും 45 മിനിറ്റും എടുത്ത് യാത്ര പൂർത്തിയാക്കി. തിരികെ ബെലഗാവിയിൽ നിന്ന് ഉച്ചയ്ക്ക് 2 .00 ന് പുറപ്പെട്ട വന്ദേ ഭാരത് രാത്രി 10:10ന് ബെംഗളൂരുവിലെത്തി. എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് റേക്ക് മണിക്കൂറിൽ 110 കിലോമീറ്റര്‍ വേഗതയിലോടിയാണ് ട്രയൽ റൺ പൂർത്തിയാക്കിയത്.
ട്രയൽ റൺ വൻ വിജയമായതോടെ ബെംഗളൂരു ബെൽഗാവി യാത്ര എളുപ്പമാകുമെന്നും പലതരത്തലും തങ്ങളുടെ നാടിന് ഇത് ഗുണപ്രദമാകമെന്നുള്ള പ്രതീക്ഷയിൽ കാത്തിരിപ്പിലായിരുന്നു ബെല്ഡഗാവി നിവാസികള്‍. മാത്രമല്ല, ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും ജീവിക്കുന്ന ബെൽഗാവിക്കാർക്ക് നാട്ടിലേക്ക് അടിക്കടി എളുപ്പത്തിൽ പോകാനുള്ള ഒരു മാർഗ്ഗവുമായി പലരും ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു വർഷമാകാറായിട്ടും വന്ദേ ഭാരതിന്‍റെ കാര്യത്തിൽ പുരോഗതിയൊന്നും വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
സൗകര്യങ്ങളുടെ അഭാവമാണോ?
എന്തുകൊണ്ടാണ് ബെംഗളൂരു- ബെലഗാവി വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഇതുവരെയും ആരംഭിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരമില്ല. സൗകര്യങ്ങളുടെ അഭാവമാണോ എന്നു ചോദിച്ചാൽ അല്ല. വിജയകരമായി പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ സാഹചര്യത്തിൽ അതൊരു കാരണമല്ല. ബെംഗളൂരു - ദർവാർഡ് വന്ദേ ഭാരത് ബെലഗാവിയിലേക്ക് നീട്ടുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ദർവാർഡ് - ബെഗലാവി ദൂരം പിന്നിടാൻ വന്ദേ ഭാരതിന് രണ്ടു മണിക്കൂർ മാത്രം മതി.
നിരാശയിൽ ബെലഗാവി നിവാസികൾ
ഒരു വർഷമായിട്ടുള്ള പ്രതീക്ഷ ഇനിയും കൈവിട്ടിട്ടില്ലെങ്കിലും നിരാശയിലാണ് ബെലഗാവി നിവാസികൾ. ബെലഗാവിയെ സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് വന്നാൽ വലിയ ഒരു വികസനം തന്നെ തങ്ങളുടെ പ്രദേശത്ത് നടക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. വികസനത്തിന്‍റെ കാര്യത്തിൽ മറ്റു പല സ്ഥലങ്ങളെയുംകാൾ പിന്നിൽ നിൽക്കുന്ന ബെൽഗാവിയുടെ വികസന സ്വപ്നങ്ങൾ കൂടിയാണ് വന്ദേ ഭാരത് എന്ന പ്രതീക്ഷയ്ക്കൊപ്പമുള്ളത്.
അതേസമയം ബെംഗളുരുവിനും ഹുബ്ബള്ളിക്കും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ ബെലഗാവിയിലേക്ക് നീട്ടുമെന്ന് ബെലഗാവി എംപി ജഗദീഷ് ഷെട്ടാർ ബെലഗാവിയിലെ ജനങ്ങൾക്ക് നേരത്തെ ഉറപ്പ് നല്കിയിരുന്നു. ബെലഗാവി-കിറ്റൂർ-ധാർവാഡ് റെയിൽവേ ലൈൻ സമയത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ജനങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













