Search
  • Follow NativePlanet
Share
» »സമയം നോക്കാന്‍ ക്ലോക്ക് ഇല്ല, പോകാൻ കാറുമില്ല. പക്ഷേ, ഇവിടുത്തെ വെക്കേഷന് ആളുകൾ ക്യൂ നിൽക്കും!

സമയം നോക്കാന്‍ ക്ലോക്ക് ഇല്ല, പോകാൻ കാറുമില്ല. പക്ഷേ, ഇവിടുത്തെ വെക്കേഷന് ആളുകൾ ക്യൂ നിൽക്കും!

എന്തൊക്കെ പറഞ്ഞാലും വെക്കേഷനോ ഒരു യാത്രയ്ക്കോ ഒക്കെ പോകുമ്പോൾ എന്തൊക്കെ ചെയ്യണം, ഓരോ ദിവസവും ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണം എന്നിങ്ങനെ ഒരു പ്ലാൻ നമുക്കുണ്ടാകും... എന്തിനധികം മറ്റൊരു രാജ്യത്തേയ്ക്കാണ് യാത്രയെങ്കില്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കുള്ള ടാക്സി വരെ നമ്മൾ മുൻകൂട്ടി ബുക്ക് ചെയ്യും. എന്നാൽ നിങ്ങളുടെ യാത്ര ഈ ഒരു ദ്വീപിലേക്കാണെങ്കിൽ ഇതൊന്നും ആവശ്യമായി വരില്ല.

സമയം നോക്കാന്‍ ക്ലോക്കോ യാത്ര ചെയ്യാൻ കാറോ, എന്തിനധികം മറ്റു സ്ഥലങ്ങളിലെ പോലെ ആൾക്കൂട്ടമോ ഒന്നുമില്ലാതെ ഒരു യാത്ര നിങ്ങൾ ഒരു പക്ഷേ, ജീവിതത്തിലൊരിക്കലും കേട്ടിട്ട് പോലുമുണ്ടാകില്ല. ഇങ്ങനെ പുറത്തെ ബഹളങ്ങളിൽ നിന്നും ആള്‍ക്കൂട്ടത്തിൽ നിന്നുമെല്ലാം അകന്ന് ഏറ്റവും മനോഹരമായ കുറച്ച് ഒഴിവു ദിവസങ്ങൾ ചെലവഴിക്കുവാൻ താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഈ സ്ഥലം നിങ്ങൾക്കുള്ളതാണ്.

Herm Island in English Channel

സ്ഥിരം ആളുകൾ പോകുന്ന, ആൾക്കൂട്ടമോ തിരക്കോ ഇല്ലാത്ത, ഓഫ് ബീറ്റിൽ, ഓഫ് ദ ഗ്രിഡിൽ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് ഇംഗ്ലീഷ് ചാനലിലെ ഹേം ദ്വീപ് (Herm Island).ഗുർൻസിയിലെ ബെയ്‌ലിവിക്കിൽ സെന്‍റ് പീറ്റർ പോർട്ട് പാരിഷിന്‍റെ ഭാഗമായ ഈ ദ്വീപിന്‍റെ മുദ്രാവാക്യം തന്നെ ''നോ ക്ലോക്ക്, നോ കാർ, നോ സ്ട്രെസ്'' എന്നാണ്. തങ്ങളുടെ അവധിക്കാലം സന്ദർശകർ തീർത്തും ഉപയോഗപ്രദമാക്കുന്നു എന്നുറപ്പ് വരുത്താനാണ് ഇവിടെ കാറുകൾ ഇല്ലാത്തത്.

പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയാതെ, വാർത്തയോ വിശേഷങ്ങളോ അറിയാതെ, പ്രകൃതിയില്‍, ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ ചിലവഴിക്കുക എന്നതാണ് സഞ്ചാരികൾ ചെയ്യേണ്ടത്. കുടുംബമായും അല്ലാതെയും നിങ്ങൾക്ക് ഇവിടേക്ക് വരാം. ക്യാംപിങ്ങും കോട്ടേജും ഉൾപ്പെടെ നിരവധി സൗകര്യങ്ങളോടെയാണ് ഇവിടെ സഞ്ചാരികൾക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. 2,183 മീറ്റർ (7,162 അടി) നീളവും 873 മീറ്റർ (2,864 അടി) വീതിയും ഇതിനുണ്ട്.

1.35 മൈൽ വിസ്തൃതിയിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്. ഇവിടെ ക്ലോക്കുകളില്ലാത്ത ഒരു ഹോട്ടൽ മാത്രമേയുള്ളുവെന്നാണ് റിപ്പോർട്ട്. കൂടാതെ രണ്ട് പബ്ബുകൾ, ഒരു ഹോട്ടൽ, ഒരു ഫയർ സ്റ്റേഷൻ, വെറും നാല് വിദ്യാർത്ഥികളുള്ള ഒരു പ്രൈമറി സ്കൂൾ, ഒരു പോലീസ് സ്റ്റേഷൻ എന്നിവയും ഇവിടെയുണ്ട്. കൂടാതെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇവിടുത്തെ ആളുകളുടെ എണ്ണമാണ്. വെറും 65 ആളുകളാണ് ഇവിടെ വസിക്കുന്നത്.

ഹെർമ് ഐലൻഡിൽ എത്തിച്ചേരാന്‍

ഗുർൻസിയിലെ ബെയ്‌ലിവിക്കിൽ സ്ഥിതി ചെയ്യുന്ന ഹെർമ് ഐലൻഡിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. ഗുർൻസിയിൽ നിന്ന് 15 മിനിറ്റ് ബോട്ട് യാത്രയിലൂടെയോ ലണ്ടൻ ഗാറ്റ്‌വിക്കിൽ നിന്നുള്ള 90 മിനിറ്റ് ഫ്ലൈറ്റിലൂടെയോ ഈ സ്ഥലത്തേക്ക് എത്തിച്ചേരാനാകും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+