വമ്പൻ മാറ്റങ്ങളിലൂടെയാണ് ഇന്ത്യയുടെ ഗതാഗതരംഗം മുന്നോട്ടു പോകുന്നത്. എക്സ്പ്രസ് പാതകൾ, വന്ദേഭാരത് ട്രെയിനുകൾ, ണഅമൃത് ഭാരത് ട്രെയിൻ, മികച്ച റോഡുകൾ, കൂടുതൽ വിമാന റൂട്ടുകളും സർവീസുകളും എന്നിങ്ങനെ യാത്രാ സമയം ലാഭിച്ചും സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നതുമായ സർവീസുകൾ ഒരുപാടുണ്ട്. ഇനി എന്തായിരിക്കും വരാനിരിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ?? ബുള്ളറ്റ് ട്രെയിനല്ലാതെ മറ്റെന്താണ് അല്ലേ..
അതേ, ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടിൽ ബുള്ളറ്റ് ട്രെയിൻ വരുന്നതുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ കേൾക്കുന്നത്. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നീ മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച വരുന്ന അതിവേഗ റെയിൽപാതയുടെ (ഹൈസ്പീഡ്) വിശദമായ പദ്ധതിരേഖ (ഡിപിആർ) തയ്യാറാക്കാനുള്ള സർവേ പുരോഗമിക്കുകയാണ്. യാത്രകളിലെ സമയം മാത്രമല്ല, സാമ്പത്തിക വ്യവസായ രംഗത്തും വലിയ മാറ്റങ്ങളാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

മൂന്നു വർഷം കൊണ്ട് നിർമ്മാണം
വിശദപദ്ധതിരേഖ (ഡി പി ആർ) ലഭിച്ചാൽ 3 വർഷത്തിനകം ചെന്നൈ-ബെംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതി
പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയുടെയും തമിഴ്നാടിന്റെ തലസ്ഥാന നഗരങ്ങളെ ഈ ബുള്ളറ്റ് ട്രെയിൻ പാത ബന്ധിപ്പിക്കും. ഇത് കൂടാതെ ആന്ധ്രാ പ്രദേശിലെ ചില നഗരങ്ങളിലൂടെയും ഈ പാത കടന്നു പോകും. അലൈൻമെന്റ് ഡ്രോയിംഗിന്റെ ജോലികൾ അന്തിമഘട്ടത്തിലാണെന്നും വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാകുമെന്നുമാണ് അധികൃതർ അറിയിച്ചത്.
2 മണിക്കൂർ 25 മിനിറ്റ് സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്താം
ചെന്നൈയിൽ നിന്നും ബാംഗ്ലൂർ വഴി മൈസൂരിലേക്ക് വെറും 2 മണിക്കൂർ 25 മിനിറ്റ് മാത്രം മതിയെന്നതാണ് ചെന്നൈ-ബെംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, ചെന്നൈയിൽ നിന്നും ബെംഗളുരുവിലേക്ക് ഒന്നരമണിക്കൂർ സമയം മതിയാവും.
മണിക്കൂറിൽ 250-350 കിലോമീറ്റർ പരിധിയിലായിക്കും ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക.
ഒൻപത് സ്റ്റോപ്പുകളാണ് ബുള്ളറ്റ് ട്രെയിനിന് ഉണ്ടായിരിക്കുക. ചെന്നൈ, ആർക്കോണം, പൂനമല്ലി, ചിറ്റൂർ, ബംഗാർപേട്ട്, ബെംഗളൂരു, ചന്നപട്ടണ, മണ്ഡ്യ, മൈസൂരു എന്നിവിടങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.
വന്ദേ ഭാരതിന് വന്നാൽ
ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടിൽ നിലവിലെ വേഗമേറിയ സർവീസ് വന്ദേ ഭാരത് ട്രെയിന് ആണ് നടത്തുന്നത്. ചെന്നൈ-ബാംഗ്ലൂർ-മൈസൂർ യാത്രയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ആകെ പിന്നിടുന്ന ദൂരം 504 കിലോമീറ്ററാണ്. ഇത് 6 മണിക്കൂർ 30 മിനിറ്റിൽ പിന്നിടും. ചെന്നൈയിൽ നിന്ന് ബെംഗളുരു വരെ വരുമ്പോഴേയ്ക്കും 4മണിക്കൂർ 20 മിനിറ്റാണ് വേണ്ടത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













