ഹോളി 2025: ജാതിമത വ്യത്യാസങ്ങളില്ലാതെ ബെംഗളൂരുവിൽ എല്ലാവരും ഒരേ മനസ്സോടെ കൊണ്ടാടുന്ന ഉത്സവങ്ങളിലൊന്നാണ് ഹോളി! പഞ്ചാബിയും ഡൽഹിക്കാരും കർണ്ണാടകക്കാരും തമിഴ്നാട്ടിൽ നിന്നുള്ളവരും കേരളക്കാരും എല്ലാം നിറങ്ങളിൽ നീരാടി ആഘോഷിക്കുന്ന ഹോളി കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. ഹോളി ആഘോഷങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ എല്ലാവരും ഹോളിക്കായി ഒരുങ്ങിക്കഴിഞ്ഞു.
അപ്പാർമെൻറുകളുടെ നേതൃത്വത്തിൽ മുതൽ കമ്യൂണിറ്റികളും കോളേജുകളും ഓഫീസുകളുമെല്ലാം ഹോളി വലിയ വിധത്തിൽ ഇവിടെ ആഘോഷിക്കുന്നു. എന്നിരുന്നാലും സ്ഥിരം ആഘോഷങ്ങളില്‍ നിന്നുമാറി ഒരു ഹോളി ദിവസം ചെലവഴിച്ചാലോ.. ബെംഗളൂരുവിൽ നിരവധി ഹോളി ഇവന്‍റ്സാണ് പല സംഘടനകളുടേയും മറ്റും നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.

ഗ്രേറ്റ് ഇന്ത്യൻ ഹോളി ഫെസ്റ്റിവൽ
പാലസ് ഗ്രൗണ്ടിലെ പെബ്ബിൾസ് ജംഗിൾ ലോഞ്ചിൽ ഒരുക്കിയിരിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഹോളി ഫെസ്റ്റിവൽ ഹോളിയുടെ യഥാർത്ഥ ആഘോഷം കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള പരിപാടയാാണ്. മാർച്ച് 13 മുതൽ 16 വരെ നീണ്ടു നില്‍ക്കുന്ന ഹോളി ആഘോഷം നിങ്ങൾ പോയിരിക്കേണ്ട ഒന്നാണ്. ലൈവ് ഡിജെ, കാടിന്‍റെ തീമിൽ ഒരുക്കിയിരിക്കുന്ന സ്ഥലം, ജൈവനിറങ്ങൾ, ഫോട്ടോ ബൂത്തുകൾ തുടങ്ങിയവ ഇവിടുത്തെ ആകർഷണങ്ങളാണ്.
99 രൂപാ മുതലാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്.
രംഗ് ബർസേ ഹോളി ആഘോഷം
ബെംഗളൂരുവിലെ ഏറ്റവും പ്രസിദ്ധമായ ഹോളി ആഘോഷങ്ങളില്‍ ഒന്നാണ് രംഗ് ബർസേ ഹോളി ആഘോഷം. സംഗീത പരിപാടികൾ, ഡിദെ ആഘോഷം, മഴ നനഞ്ഞുള്ള റെയിൻ ഡാൻസ്, എന്നിങ്ങനെ സംഭവം കളറാക്കുന്ന ഇഷ്ടംപോലെ പ്രോഗ്രാമുകൾ ഇവിടെയുണ്ട്. ജൈവ നിറങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇവിടുത്തെ ഹോളി ആഘോഷം തീർത്തും സുരക്ഷിതമാണ്. കുടുംബത്തെയും കൂട്ടുകാരെയും ഒക്കെ കൂട്ടി ഹോളി ആഘോഷിക്കുവാൻ കാത്തിരിക്കുന്നവര്‍ക്കുള്ള ഏറ്റവം പ്രധാന പരിപാടികളിലൊന്നാണ് ഇവിടുത്തേത്. ഇത് കൂടാതെ, ഫൂഡ് സ്റ്റാളുകളും ഇവിടെയുണ്ട്.

ഫീനിക്സ് മാർക്കറ്റ് സിറ്റി
ആഘോഷമേതായാലും അതിൽ വ്യത്യസ്തത കൊണ്ടുവരുന്ന ഇടമാണ് ഫീനിക്സ് മാർക്കറ്റ് സിറ്റി. ഹോളി ആഘോഷത്തിൽ ഇത്തവണ വൻ പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഡാൻസ്, ഡിജെ, കളര്‍ സോമുകൾ, മനോഹരമായ അലങ്കാരങ്ങൾ, സെൽഫി സ്പോട്ടുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ അവിടെ ഹോളി ആഘോഷത്തിന് വരാൻ പ്രേരിപ്പിക്കുന്നു. എല്ലാ പ്രായക്കാർക്കാും ഹോളി ആഘോഷിക്കാന് പറ്റിയ സ്ഥലം കൂടിയാണിത്.
ഹലോ ഹോളി സീസൺ- ഇലക്ട്രോണിക് സിറ്റി
ഇലക്ട്രോണിക് സിറ്റിയിൽ നടക്കുന്ന ഏറ്റവും വലിയ ഹോളി ആഘോഷങ്ങളിലൊന്നാണ് ഹലോ ഹോളി സീസൺ. ഓപ്പൺ ഏരിയിൽ നടക്കുന്ന വിശാലമായ ഹോളി ആഘോഷത്തിന് വെറും 99 രൂപയിലാണ് പ്രവേശനം ആരംഭിക്കുന്നത്. റെയിൻ ഡാൻസ്, ഓർഗാനിക് നിറങ്ങൾ, ഡിജെ മ്യൂസിക് എന്നിവയെല്ലാം ഇവിടെയുണ്ട്. ബെംഗളൂരു വൈറ്റ് ഫാദറിലാണ് ഈ ആഘോഷങ്ങൾ നടക്കുന്നത്.
രംഗ് ബർസേ 2025
ബെംഗളൂരു പബ്ലിക്കില്‍ (Publik) നടക്കുന്ന നഗരത്തിലെ
ഏറ്റവും വലിയ ഓപ്പൺ എയർ ഹോളി ആഘോഷങ്ങളിലൊന്നാണ്. മാർച്ച് 14 ന് 11.00 മണി മുതൽ 16 ന് വൈകിട്ട് 6.00 മണി വരെ നീണ്ടു നിൽക്കുന്ന ഹോളി ആഘോഷമാണ് ഇവിടെ. ഓപ്പൺ എയർ ആയതിനാൽ ആസ്വദിക്കാനും എളുപ്പമാണ്. ലൈവ് ഡിജെ, സൗജന്യമായി നിറങ്ങൾ, ഫൂഡ്- ഡ്രിങ്ക് സ്റ്റാളുകൾ, ഫോട്ടോ ബൂത്ത് തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
രംഗ്-ഇ-ബാഹർ
വെറും 199 രൂപയ്ക്ക് പ്രീമിയം ഹോളി ആഘോഷിക്കാൻ പോകണമെങ്കിൽ വൈറ്റ് ഫീൽഡിലെ വിവാന്ത ബൈ താജിൽ പോകാം. മാർച്ച് 14 മുതൽ 16 വരെ നീണ്ടു നിൽക്കുന്ന ഹോളി ആഘോഷങ്ങളാണ് ഇവിടെയുള്ളത്. ഈ ആഢംബര ഹോളി പരിപാടിയിൽ ലൈവ് ഡിജെ, ഓർഗാനിക് കളർ, ഭക്ഷണം തുടങ്ങിയവയെല്ലാം ഉണ്ട്.
ഗബ്ബാർ ഹോളി
ബെംഗളൂരുവിലെ ഏറ്റവും മികച്ച മറ്റൊരു ഹോളി ആഘോഷമാണ് സർജാപൂർ റോഡിലെ ഐവി റോസാ റിസോർട്ടിലെ ഗബ്ബാർ ഹോളി. മാർച്ച് 14,1 5 തിയതികളിൽ നടക്കുന്ന ഹോളി ആഘോഷങ്ങൾക്ക് 99 രൂപാ മുതലാണ് പ്രവേശനം. പൂൾ പാർട്ടി, അണ്‍ലിമിറ്റഡ് ഓർഗാനിക് നിറങ്ങൾ, റെയിൻ ഡാന്‍സ്, നോണ്‍ സ്റ്റോപ്പ് മ്യൂസിക്, ഭക്ഷണം, പാനീയം തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












