Search
  • Follow NativePlanet
Share
» »കൊടുംചൂടിൽ യാത്ര ചെയ്യുമ്പോൾ.....!!!

കൊടുംചൂടിൽ യാത്ര ചെയ്യുമ്പോൾ.....!!!

വേനൽക്കാല യാത്രയിൽ ശ്രൃദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം..

തീപോലെ പൊള്ളുന്ന വെയിലാണ് പുറത്തെങ്കിലും യാത്രാ ഭ്രാന്തന്മാർക്ക് അതൊരു വിഷയമേ ആയിരിക്കില്ല. യാത്രയ്ക്കൊരു സ്കോപ്പ് കിട്ടിയാൽ ആ തക്കത്തിന് പുറത്തിറങ്ങും. എന്നാൽ വേനൽക്കാലത്ത് യാത്രയ്ക്കിറങ്ങുമ്പോൾ വെറുതെയിറങ്ങിപ്പോയാൽ മതിയോ...പോരാ എന്നാണ് ഉത്തരം. കടുത്ത ചൂടിൽ ശരീരത്തെ സംരക്ഷിക്കുന്ന കാര്യങ്ങളില്ലാതെ യാത്ര ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കില്ല എന്നതു തന്നെ കാരണം. വേനൽക്കാല യാത്രയിൽ ശ്രൃദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം..

സമ്മർ എസൻഷ്യൽസ്

സമ്മർ എസൻഷ്യൽസ്

വേനൽക്കാല യാത്രയിൽ തീർച്ചയായും കരുതിയിരിക്കേണ്ട കാര്യങ്ങള്‍ കുറച്ചധികമുണ്ട്. സമ്മർ എസൻഷ്യൽസ് എന്നാണിത് യാത്രികരുടെ ഇടയിൽ അറിയപ്പെടുന്നത്.
സൺഗ്ലാസുകൾ, ടവ്വൽ, തൊപ്പി, സൺസ്ക്രീൻ, ഹാൻഡ് ഫാൻ തുടങ്ങിയവയാണ് ഈ ലിസ്റ്റിലുള്ളത്.

ബാഗ് പാക്ക് ചെയ്യുമ്പോൾ

ബാഗ് പാക്ക് ചെയ്യുമ്പോൾ

ചൂട് കാലത്തുള്ള യാത്രകൾക്കായി ബാഗ് ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. ഭാരം കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കുക. വായു കടക്കുവാൻ പാകത്തിൽ ഇറുകാത്ത വസ്ത്രങ്ങൾ വേണം തിരഞ്ഞെടുക്കുവാൻ. കോട്ടൺ വസ്ത്രങ്ങളായിരിക്കും യാത്രയിൽ ധരിക്കുവാൻ കൂടുതൽ സുഖകരം.

വയറിനെ ശ്രദ്ധിക്കാം

വയറിനെ ശ്രദ്ധിക്കാം

യാത്രയ്ക്കിടയിൽ ഏറ്റവുമധികം പണി കിട്ടുവാൻ സാധ്യതയുള്ളത് വയറിനാണ്. പണി തരുന്നതാവട്ടെ വെള്ളവും. വഴിയരുകിൽ നിന്നും ഹോട്ടലുകളിൽ നിന്നും അങ്ങനെ എങ്ങനെ എത്തുന്ന വെള്ളവും പണി തരാം, അതിനാൽ യാത്രകളിൽ ക്യാനുകളിൽ വെള്ളം കൊണ്ടുപോകുവാനോ അല്ലെങ്കിൽ പാക്ക് ചെയ്ത വെള്ളം വാങ്ങുവാനോ ശ്രദ്ധിക്കുക.
ഭക്ഷണം കഴിക്കുമ്പോൾ നിലവാരമുള്ള കടകൾ തിരഞ്ഞെടുക്കുക. തുറന്നിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

യാത്രയിൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ വണ്ടി നിർത്തി കുടിക്കണം എന്ന കാരണത്താൽ വെള്ളംകുടി ഒഴിവാക്കാതിരിക്കുക. വെയിലിൽ യാത്ര ചെയ്യുമ്പോൾ ഡീ ഹൈഡ്രേഷൻ സംഭവിക്കുവാനുള്ള സാധ്യതകൾ വളരെയധികമുണ്ട്. അതിനിടവരുത്താതെ ശ്രദ്ധിക്കുക.

പ്ലാനിങ്ങ്

പ്ലാനിങ്ങ്

ഒരു യാത്രയുടെ ഏറ്റവും വലിയ വിജയം എന്നു പറയുന്നത് അതിന്റെ പ്ലാനിങ്ങ് തന്നെയാണ്, കൃത്യമായ തീരുമാനങ്ങളും കാണേണ്ട സ്ഥലങ്ങളും ഒക്കെ തീരുമാനിച്ച് യാത്ര പുറപ്പെടുക. പകൽ സമയം സ്ഥലം കാണാനും വിശ്രമിക്കുവാനുമായി മാറ്റി വയ്ക്കുക. നല്ല റോഡുകളാണെങ്കിൽ രാത്രിയിൽ യാത്ര ചെയ്യാം.
പുലർച്ചെ യാച്ര തുടങ്ങി വെയിൽ കൂടുമ്പോഴയ്ക്കും അവസാനിപ്പിക്കുന്ന രീതിയിൽ പ്ലാൻ ചെയ്താലും നല്ലതായിരിക്കും.

ഫസ്റ്റ് എയ്ഡ് കിറ്റ്

ഫസ്റ്റ് എയ്ഡ് കിറ്റ്

ഏതു യാത്രയാമെങ്കിലും ഏതു സമയത്താണെങ്കിലും ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കരുതുവാൻ ശ്രദ്ധിക്കുക. വെള്ളം കടക്കാത്ത രീതിയിൽ വേണം ഇത് പാക്ക് ചെയ്ത് സൂക്ഷിക്കുവാൻ.

ബൈക്ക് യാത്രികർ ശ്രദ്ധിക്കുവാൻ

ബൈക്ക് യാത്രികർ ശ്രദ്ധിക്കുവാൻ

വേനൽക്കാലങ്ങളിൽ ബൈക്കിൽ യാത്ര ചെയ്യുന്നവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൈകൾ സംരക്ഷിക്കുവാൻ ഇളം നിറത്തിലുള്ള പ്രൊട്ടക്ഷൻ ഗ്ലൗസുകൾ ധരിക്കുക.
കണ്ണുകളുടെ സംരക്ഷണത്തിനായി സണ്‍ഗ്ലാസും ചർമ്മസംരക്ഷണത്തിനായി സണ്‍ സ്ക്രീനുകളും ഉപയോഗിക്കുക.
ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ് ഒരു ുതണി ഉപയോഗിച്ച് തല നന്നായി മൂടിക്കെട്ടിയാൽ വിയർപ്പും ചൂടും തലയിൽ തങ്ങി നിൽക്കാതിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ides travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+