പുതിയൊരു മാസം വന്നാൽ ആദ്യം നോക്കുന്നത് അവധി ദിവസങ്ങളാണ്. ശനിയും ഞായറും അല്ലാതെ, വീട്ടിൽ പോകാനും അടിച്ചു പൊളിക്കാനും ഒരു യാത്ര പോകാനും പറ്റിയ എത്ര ദിവസങ്ങൾ ഉണ്ടെന്നു നോക്കി കഴിഞ്ഞാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആശ്വാസമാണ്. യാത്ര പോകുന്നത് പിന്നത്തെ കാര്യം!
ഒട്ടും നിരാശപ്പെടുത്താത്ത ഒരു മാര്‍ച്ച് മാസം വന്നു കഴിഞ്ഞു. വാരാന്ത്യങ്ങളും നീണ്ട അവധികളും ഒക്കെയായി പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിക്കാൻ സാധിക്കുന്ന ദിവസങ്ങൾ തന്നെയാണ് ഈ മാസത്തിന്‍റെ പ്രത്യേകത. അവധി മാത്രമല്ല, ഹോളി, ശിവരാത്രി, ഈസ്റ്റർ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആഘോഷങ്ങളും ഈ മാസത്തിന്‍റെ പ്രത്യേകതയാണ്.

മാർച്ച് 2024 നീണ്ട വാരാന്ത്യങ്ങൾ
ആഘോഷങ്ങളും മതപരമായ ചടങ്ങുകളും നിരവധിയുണ്ട് ഈ മാർച്ച് മാസത്തിൽ. സഞ്ചാരികൾക്ക് ഇവയിൽ പങ്കെടുക്കാൻ വേണ്ട അവധികൾ കിട്ടുന്ന തരത്തിൽ മൂന്ന് ലോങ് വീക്കെന്‍ഡുകളാണ് വന്നിരിക്കുന്നത്. നീണ്ട അഞ്ച് ദിവസം വരെ അവധി കിട്ടുന്ന തരത്തിൽ എങ്ങനെ വാരാന്ത്യങ്ങളെ മാറ്റിയെടുക്കാമെന്നും നോക്കാം. മിതമായ കാലാവസ്ഥ രാജ്യത്തെങ്ങും അനുഭവപ്പെടുന്ന സമയമായതിനാൽ യാത്രകൾ പ്ലാൻ ചെയ്യാൻ പറ്റിയ സമയം കൂടിയാണിത്.
മഹാശിവരാത്രി 2024 ലോങ് വീക്കെൻഡ്
മാർച്ചിലെ ആദ്യ നീണ്ട വാരാന്ത്യം മഹാശിവരാത്രിയോടു കൂടിയാണ് വരുന്നത്. മാർച്ച് 8 വെള്ളിയാഴ്ചയാണ് മഹാശിവരാത്രി. തുടർന്ന് ശനിയും ഞായറും അവധി ദിവസങ്ങളാണ്. തിങ്കളാഴ്ച കൂടി അവധിയെടുക്കാൻ കഴിഞ്ഞാൽ നാല് ദിവസമാണ് കിട്ടാൻ പോകുന്നത്. ഇതുവഴി നിങ്ങൾക്ക് ഒരു മനോഹരമായ യാത്ര പ്ലാൻ ചെയ്യാം. ക്ഷേത്ര ദർശനം മുതൽ നോര്‍ത്ത് ഇന്ത്യൻ യാത്രകളും ഒക്കെ പ്ലാൻ ചെയ്യാന്‍ ഈ സമയം പ്രയോജനപ്പെടുത്താം.
ഹോളി 2024- ലോങ് വീക്കെൻഡ്
ഹോളിയാണ് മാർച്ച് മാസത്തിലെ രണ്ടാമത്തെ നീണ്ട വാരാന്ത്യം. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹോളി ഡൽഹിയും ഉത്തർ പ്രദേശും അടക്കമുള്ള ഇടങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യാൻ പറ്റിയ സമയം കൂടിയാണ്. നീണ്ട അഞ്ചു ദിവസത്തെ അവധിയാണ് ഒന്നു കൃത്യമായി പ്ലാൻ ചെയ്താൽ ഹോളിക്ക് നമുക്ക് ലഭിക്കുക.
മാർച്ച് 25 തിങ്കളാഴ്ചയാണ് ഹോളി. അപ്പോൾ വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെ അവധിയാണ്, വെള്ളിയാഴ്ചയോ ഹോളി കഴിഞ്ഞ് വരുന്ന ചൊവ്വാഴ്ചയോ അവധിയെടുത്താൽ ഒരു ദിവസം കൂടി അധികം അവധി കിട്ടും. അങ്ങനെ ആകെ അഞ്ച് ദിവസം. അതായത് മാർച്ച് 23,24,25 എന്നീ ദിവസങ്ങൾ അവധിയാണ്. ഇത് കൂടാതെ 22 നോ 25 നോ ഒരു അവധി എടുത്താൽ നിങ്ങൾക്ക് കിടിലൻ യാത്രകൾ പ്ലാൻ ചെയ്യാം.
ഈസ്റ്റർ 2024 അവധികൾ
വെള്ളിയാഴ്ച മുതൽ ഞായർ വരെയാണ് ഈസ്റ്റർ അവധി കിട്ടുന്നത്. മാർച്ച് 29 മുതൽ 31 വരെയാണ് ഈ ദിവസം. മാർച്ച് 29 ന് ദുഃഖവെള്ളി, 30 ന് ദുഖ ശനി, 31 ഞായറാഴ്ച ഈസ്റ്റർ എന്നിങ്ങനെയാണ് ദിവസങ്ങൾ വരുന്നത്. മാർച്ച് 28 വ്യാഴാഴ്ചയും കൂടാതെ/അല്ലെങ്കിൽ ഏപ്രിൽ 1 ചൊവ്വാഴ്ചയും അവധി എടുക്കാൻ കഴിഞ്ഞാൽ ഈ വാരാന്ത്യത്തെ അഞ്ച് അവധി ദിവസങ്ങളാക്കി മാറ്റാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












