സ്കൂൾ അടയ്ക്കുവാനുള്ള കാത്തിരിപ്പിലാണ് കുട്ടികൾ. ഈസ്റ്ററും വിഷുവും ഉത്സവങ്ങളും ആഘോഷങ്ങളും ചേരുന്ന അവധിക്കാലത്ത് ഒരു ചെറിയ ട്രിപ്പ് എങ്കിലും പ്ലാൻ ചെയ്യാത്തവർ ആരുമുണ്ടാകില്ല. കുട്ടികൾക്ക് സ്കൂൾ ഇല്ലാത്തതിനാൽ പിന്നെ മുതിർന്നവരുടെ അവധി നോക്കിയാൽ മതി. എല്ലാവർക്കും യോജിച്ച സമയം ഒത്തുവന്നാൽ പിന്നെ യാത്രകളുടെ പ്ലാനിങ്ങിലേക്ക് കടക്കാം.
യാത്ര പോകാം എന്നു പറയുന്ന പോലെ എളുപ്പമല്ല അത് പ്ലാൻ ചെയ്യുന്നത്. പ്രത്യേകിച്ച് പുതിയൊരിടത്തേയ്ക്ക്, താമസവും യാത്രയും എല്ലാം കണ്ടെത്തി പോകുമ്പോൾ. കുട്ടികളെയും കൊണ്ടാണ് പോകുന്നതെങ്കില്‍ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും ഒരുപാട് വേണ്ടിവരും. ഇതാ ഈ അവധിക്കാല യാത്ര വെറും എട്ടു സ്റ്റെപ്പുകളിലൂടെ എങ്ങനെ സെറ്റ് ചെയ്യാമെന്ന് നോക്കാം.

1. പ്രിയപ്പെട്ട ഇടങ്ങൾ കണ്ടെത്തുക, അതിലൊന്ന് തിരഞ്ഞെടുക്കുക
യാത്രാ പ്ലാനിങ്ങിലെ ആദ്യ പടി യാത്രാ പോകുന്നവരെല്ലാവരും ചേർന്ന് തങ്ങള്‍ പോകാനാഗ്രഹിക്കുന്ന സ്ഥലങ്ങളെല്ലാം ലിസ്റ്റ് ചെയ്യുക എന്നതാണ്. ചിലർക്ക് സാഹസികതയാണ് താല്പര്യമെങ്കില്‍ മറ്റു ചിലർക്ക് ബീച്ചോ ട്രെക്കിങോ ക്ഷേത്രദർശനമോ ആയിരിക്കും. എല്ലാവരുടെയും താല്പര്യം നോക്കി ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുക. അത് നിങ്ങളുടെ അവധിക്കും ബജറ്റിനും യാത്ര പോകുന്നവരുടെ താല്പര്യത്തിനും യോജിച്ചതായിരിക്കണം.
അതു കഴിഞ്ഞാൽ ആ സ്ഥലത്ത് നിങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ, ചുരുങ്ങിയ ചെലവിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാം, താമസ സ്ഥലം എന്നിങ്ങെ ഓരോരോ കാര്യങ്ങൾ കണ്ടെത്തണം.
2. പ്ലാൻ ചെയ്യാം , കണ്ടെത്താം കിഴിവുകള്‍
പ്ലാനിങ്ങിൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ യാത്രയ്ക്ക് ഒരു ബജറ്റ് സെറ്റ് ചെയ്യുകയാണ്. ടിക്കറ്റ്, യാത്ര, താമസം, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് പരമാവധി എത്ര വരെ നിങ്ങൾ ചെലവഴിക്കുമെന്ന് നേരത്തെതന്നെ തീരുമാനിക്കുക. അതിനനുസരിച്ച് വേണം ബജറ്റ് സെറ്റ് ചെയ്യുവാൻ. തീർത്തും ചെലവ് കുറഞ്ഞ യാത്രയാണെങ്കിൽ റോഡ് ട്രിപ്പോ ക്യാംപിങ്ങോ പോലുള്ള ആക്ടിവിറ്റികൾ തിരഞ്ഞെടുക്കാം.
ബജറ്റ് യാത്രയിൽ ചെയ്യാൻ പറ്റിയ കാര്യം ഡിസ്കൗണ്ടുകളും ഡീലുകളും കണ്ടെത്തുക എന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയവും ഇതിൽ പ്രധാനമാണ്. നിങ്ങള്‍ പോകുന്ന സ്ഥലത്ത് കണ്ടെത്താൻ കഴിയുന്ന ഡിസ്കൗണ്ടുകളും പരമാവധി പ്രയോജനപ്പെടുത്താം. താമസസ്ഥലം തിരഞ്ഞെടുക്കുമ്പോഴും മികച്ച സൗകര്യങ്ങൾ നല്കുന്ന ചെലവ് കുറഞ്ഞ സ്ഥലങ്ങൾക്ക് മുന്‍ഗണന നല്കാം.
3. തിയതി കണ്ടെത്തുക
യാത്ര ചെയ്യുന്ന സ്ഥലവും ബജറ്റും ഉറപ്പിച്ചാൽ അടുത്ത പടി തിയതി സെറ്റ് ചെയ്യുക എന്നതാണ്. ടിക്കറ്റ് നിരക്ക് നിങ്ങൾ എന്നു യാത്ര പോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്,
ആഴ്ചാവസാനങ്ങളിൽ കഴിവതും യാത്ര ചെയ്യാതിരിക്കുക. പകരം ബുധനാഴ്ച പോലുള്ള ഇടദിവസം പോകുന്നത് നിരക്ക് കുറച്ച് ലഭിക്കാൻ സഹായിക്കും. ഓഫ് സീസൺ യാത്രകൾക്കും നിരക്ക് കുറവായിരിക്കും.
4. ഫ്ലൈറ്റും ഹോട്ടലും ബുക്ക് ചെയ്യാം
സ്ഥലവും തിയതിയും ബജറ്റും കണ്ടു കഴിഞ്ഞാൽ ബുക്കിങ് ആണ് അടുത്തത്. ബുക്ക് ചെയ്യുമ്പോൾ വിവിധ എയർലൈനുകളുടെ നിരക്ക് താരതമ്യം ചെയ്ത് വേണം ബുക്ക് ചെയ്യുവാൻ. വിവിധ സൈറ്റുകള്‍ വിലനിലവാരം നല്കുന്നു. സമയവും അടുത്തുള്ള വിമാനത്താവളങ്ങളും എല്ലാം നോക്കി വേണം ബുക്കിങ് നടത്താൻയ പ്രധാന വിമാനത്താവളം ഒഴിവാക്കി നിങ്ങളുടെ ലക്ഷ്യസ്ഥാനമത്തിന് അടുത്തുള്ള മറ്റൊരു വിമാനത്താവളം ബുക്ക് ചെയ്തൽ നിരക്കിൽ വൻ കുറവ് കണ്ടേക്കാം.
5. വിട്ടുകളയരുത് ഡിസ്കൗണ്ടുകൾ
എല്ലാ സ്ഥലങ്ങളും ബജറ്റ് യാത്രക്കാർക്ക് അവരുടെ പോക്കറ്റിന്റെ കനത്തിനനുസരിച്ചുള്ള പാക്കേജുകൾ നല്കുന്നു. കൂടാതെ നിരവധി ഡിസ്കൗണ്ടുകളും ഡീലുകളും അവിടുന്നു തന്നെ ലഭിക്കാനും സാധ്യതയുണ്ട്.
6. ഇനി യാത്രാക്രമം തയ്യാറാക്കാം
ഇത്രയുമായ സ്ഥിതിക്ക് യാത്രയിൽ സന്ദർശിക്കുന്ന ഓരോ ഇടത്തും എന്തൊക്കെ കാണണം, എവിടെയൊക്കെ പോകണം, ഓരോ ദിവസവും എവിടെയാണ് ചെലവഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാം. യാത്രയില്‍ പങ്കെടുക്കുന്ന ഓരോ ആൾക്കും പ്രിയപ്പെട്ട ഏതെങ്കിലും ഒരിടം പ്ലാനില് ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. മാത്രമല്ല, മുൻകൂട്ടി ബുക്കിങ് ആവശ്യമുള്ള സ്ഥലങ്ങളിൽ ടിക്കറ്റ് എടുത്ത് പ്രവേശനം ഉറപ്പിക്കാം.
7. പാക്കിങ് ലിസ്റ്റ്
യാത്രയിലെ പ്രധാന തലവേദനകളിൽ ഒന്നാണ് പാക്കിങ്. ഏറ്റവും കുറച്ച് സാധനങ്ങൾ പാക്ക് ചെയ്യുക. ഒത്തിരി പേര് പോകുന്ന യാത്രയിൽ പൊതുവായി ഉപയോഗിക്കാവുന്ന പേസ്റ്റ്, വെള്ളം, ഫസ്റ്റ് എയ്ഡ് ബോക്സ്, ഷാപൂ, ഹാൻഡ് വാഷ് തുടങ്ങിയ സാധനങ്ങൾ എല്ലാവരും എടുക്കാതെ ഒരാൾ മാത്രം എടുക്കുക. വസ്ത്രങ്ങളുടെ കാര്യത്തിൽ ലൈറ്റ് വെയ്റ്റ് ആയവ തിരഞ്ഞെടുക്കുക. അവശ്യ സാധനങ്ങളുടെ പാക്കിങ് ചെക്ക് ലിസ്റ്റ് തയ്യാറാക്കി അതിനനുസരിച്ച് പാക്ക് ചെയ്യാം.
8. പ്രാദേശിക ആചാരങ്ങൾ മനസ്സിലാക്കാം
പുതിയ ഒരിടത്തേയ്ക്ക് പോകുമ്പോൾ ആ നാടിന്‍റെ രീതിയും ആചാരങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കുവാനും അതിനനുസരിച്ച് പെരുമാറുവാനും ശ്രമിക്കുക. അവരുടെ വികാരങ്ങളെയും രീതികളെയും മുറിപ്പെടുത്താതിരിക്കുവാൻ ശ്രദ്ധിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












