കൊളോണിയൽ ഭരണത്തിൽ നിന്നും സമ്പൂർണ്ണ സ്വതന്ത്ര്യ രാജ്യമായി ഇന്ത്യ മാറിയ ദിനമാണ് 1947 ഓഗസ്റ്റ് 15. നീണ്ട പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും വലിയ ചരിത്രത്തിലേക്കുള്ള ഓർമ്മപ്പെടുത്തലാണ് നമുക്ക് ഈ ദിനം. രാജ്യമെമ്പാടും വളരെ പ്രാധാന്യത്തോടെയാണ് ആ ദിവസം ആഘോഷിക്കുന്നത്. ഓർമ്മകൾ പുതുക്കിയും സ്വാതന്ത്ര്യ സമയ പോരാളികളെ ഓർമ്മിച്ചും ഈ ദിവസം കൊണ്ടാടുന്നു.
ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യത്തിന്‍റെ മധുരം ആഘോഷിക്കുന്ന വേറെയും രാജ്യങ്ങളുണ്ട്. വിദേശശക്തികളുടെ ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായുള്ളത് മറ്റു നാല് രാജ്യങ്ങൾക്കു കൂടിയാണ്. ഈ രാജ്യങ്ങൾ ഏതൊക്കെയെന്നും അതിന്‍റെ പ്രത്യേകതകളും വിശദമായി നോക്കാം.

1. ബഹ്റിൻ
ഇന്ത്യയേപ്പോലെ തന്നെ ബ്രിട്ടീഷുകാരിൽ നിന്നു സ്വാതന്ത്ര്യം നേടിയെടുത്ത രാജ്യമാണ് ബഹ്റൈനും. ഇന്ത്യ സ്വാതന്ത്ര്യം നേടി 24 വർഷങ്ങൾ കഴിഞ്ഞാണ്
ബഹ്റൈന് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഐക്യരാഷ്ട്ര സഭ ബഹ്റിനെക്കുറിച്ച് നടത്തിയ ഒരു സർവേയ്ക്ക് ശേഷം 1971 ഓഗസ്റ്റ് 15 നാണ് ബഹ്‌റൈൻ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിക്കുകായിരുന്നു. ശേഷം ഇരു രാജ്യങ്ങളും തമ്മിൽ ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

2. കൊറിയ
വിമോചന ദിനം അഥവാ നാഷണല്‍ ലിബറേഷന്‍ ഡേ ഓഫ് കൊറിയയാണ് ഓഗസ്റ്റ് 15ന് ഇവിടെ ആഘോഷിക്കുന്നത്. 1945 ലാണ് കൊറിയ സ്വാതന്ത്ര്യം നേടുന്നത്. ജപ്പാനുമേൽ കൊറിയക്കുള്ള വിജയദിനം എന്നുമിതിനെ വിളിക്കുന്നു. ജപ്പാൻ അധിനിവേശത്തിനു കീഴിലായിരുന്ന കൊറിയയെ യു എസും സോവിയറ്റ് പട്ടാളവും ചേർന്ന് സ്വതന്ത്ര്യമാക്കിയ ദിവസമാണിത്. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷം കൊറിയ ദക്ഷിണ കൊറിയയായും ഉത്തര കൊറിയയായും വിഭജിക്കപ്പെടുകയും ചെയ്തു.
3. ദ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
ഇന്ത്യ സ്വാതന്ത്ര്യം നേടി 24 വർഷങ്ങൾക്കു ശേഷമാണ് മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോ എന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്, 1960 ഓഗസ്റ്റ് 15നാണ് രാജ്യം ഫ്രാൻസിന്‍റെ കീഴിൽ നിന്നും സ്വാതന്ത്ര്യം നേടുന്നത്. കോംഗോലെസ് ദേശീയ ദിനം എന്നാണ് രാജ്യം ഈ ദിവസത്തെ വിളിക്കുന്നത്.

4. ലിച്ചെൻസ്റ്റൈൻ
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ ലിച്ചെൻസ്റ്റൈൻ സ്വാതന്ത്ര്യം ആഘോഷിക്കുന്നതും ഓഗസ്റ്റ് 15ന് തന്നെയാണ്. ലിച്ചെൻസ്റ്റൈൻറെ നാഷണൽ ഡേ അഥവാ ദേശീയ ദിനമാണ് ഓഗസ്റ്റ് 15, 1940 ഓഗസ്റ്റ് 5-ന് ലിച്ചെൻസ്റ്റൈൻ പ്രിൻസിപ്പാലിറ്റിയുടെ സർക്കാർ ഓഗസ്റ്റ് 15 രാജ്യത്തിന്റെ ദേശീയ അവധിയായി പ്രഖ്യാപിച്ചു എന്നാണ് ചരിത്രം. ജർമൻ ഭരണത്തിൽ നിന്നും 1866 ൽ ലിക്റ്റൻസ്റ്റൈൻ സ്വാതന്ത്ര്യം നേടിയിരുന്നു.

സ്വന്തമായി പട്ടാളവും വിമാനത്താവളവുമില്ലാത്ത ഇത്തിരിക്കുഞ്ഞൻ രാജ്യമാണിത്. വെറും 25 കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വീതിയുമേ ഉള്ളുവെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമായ, ഏറ്റവും അധികം സമ്പന്നർ വസിക്കുന്ന രാജ്യം കൂടിയാണിത്. സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയക്കും ഇടയിലായാണ് ലിച്ചെൻസ്റ്റൈൻ സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











