സ്വാതന്ത്ര്യ ദിനം 2023: വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം കൂടി വരികയാണ്. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്നും പൊരുതി നേടിയ സ്വാതന്ത്യം അതിന്‍റെ എല്ലാ അഭിമാനത്തിലും ആഘോഷത്തിലുമാണ് രാജ്യം കൊണ്ടാടുന്നത്. നമ്മളിന്നനുഭവിക്കുന്ന നേട്ടങ്ങളും വിജയങ്ങളും എല്ലാം സ്വാതന്ത്ര്യത്തിന്റെ ഫലമാണ്. ത്രിവർണ്ണ പതാകയുയർത്തി ഈ ദിനം ഓരോ ഇന്ത്യക്കാരനും അവരവരായിക്കുന്നിടത്ത് ആഘോഷിക്കുന്നു.
യുദ്ധങ്ങളും കലാപങ്ങളും കൊലപാതകങ്ങളും വിട്ടുകൊടുക്കലും കീഴ്പ്പെടലുകളുമെല്ലാം നിറഞ്ഞതാണ് സ്വാതന്ത്ര്യ ചരിത്രം. ഇതിനു വേണ്ടി ജീവൻ വെടിഞ്ഞവരും ത്യാഗം സഹിച്ചവരുമെല്ലാം രാജ്യത്തെ ഇന്നുകാണുന്ന പുരോഗതയിലേക്ക് കൈപിടിച്ചു നയിച്ചതിന് വിളക്ക് വഹിച്ചവരാണ്.

PC:PTI Images
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഓരോ വർഷവും എല്ലാവരെയും ഏറ്റവും ആശയക്കുഴപ്പത്തിലാക്കുന്നത് അതിലെ വർഷങ്ങളാണ്. ഈ വർഷവും കൺഫ്യൂഷന1രു കുറവുമില്ല. 2023 ലേത് എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് എന്നതിനൊപ്പം സ്വാതന്ത്ര്യത്തിന്റെ എത്രാം വാര്‍ഷികമാണ് 2023 ല്‍ ആഘോഷിക്കുന്നത് എന്ന രണ്ടു സംശയങ്ങളാണ് എല്ലാവർക്കുമുള്ളത്.
സ്വാതന്ത്ര്യത്തിന്‍റെ 76 വർഷങ്ങൾ ആണോ 77 ആണോ ഈ വർഷം ആഘോഷിക്കുന്നതെന്നുമ എന്താണ് ഇങ്ങനെയൊരു ആശയക്കുഴപ്പത്തിനു പിന്നിലെന്നും നോക്കാം.
1947 ഓഗസ്റ്റ് 15 നാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന് നമുക്കറിയാം. അന്നേ ദിവസം ഇന്ത്യ ലോകത്തിലെ ഒരു സ്വതന്ത്ര്യ രാജ്യമായി മാറി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്റു അന്ന് ചെങ്കോട്ടയിൽ ലാഹോറി ഗേറ്റിനു മുകളിൽ പതാകയുയർത്തി എന്നാണ് ചരിത്രം.

PC:PTI Images
പിറ്റേ വര്‍ഷം, അതായത് 1948 ഓഗസ്റ്റ് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഒന്നാം വാർഷികവും ഇന്ത്യ ആഘോഷിച്ചു. ഇങ്ങനെ നോക്കിയാൽ 2023 എന്നത് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 76-ാം വാർഷികമാണ്.
അതേസമയം, 1947 ഓഗസ്റ്റ് 15 സ്വാതന്ത്യത്തിന്‍റെ ആദ്യ വർഷമായി കണക്കാക്കുന്നവരുമുണ്ട്. ഈ കണക്കനുസരിച്ച് 1947 ഓഗസ്റ്റ് 15 ന് ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അപ്പോൾ 2023 ലേത് 77-ാം സ്വാതന്ത്ര്യദിനം ആണ്. അതായത് കുറച്ചുകൂടി എളുപ്പത്തിൽ പറഞ്ഞാൽ 1947 ആഗസ്റ്റ് 15 മുതൽ ഇന്ത്യയിൽ ആഘോഷിച്ച സ്വാതന്ത്ര്യ ദിനങ്ങളുടെ എണ്ണം കണക്കാക്കുമ്പോൾ ഇത് രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ വർഷം ആണ്. രണ്ടു വാദങ്ങളും ശരിയുമാണ്.
Cover Image PC:PTI Images
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











