Search
  • Follow NativePlanet
Share
» »ലോകത്തിലെ ഏറ്റവും മനോഹര രാജ്യമായി ഇന്ത്യ; പിന്തള്ളിയത് ഈ രാജ്യങ്ങളെ! കാരണം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മനോഹര രാജ്യമായി ഇന്ത്യ; പിന്തള്ളിയത് ഈ രാജ്യങ്ങളെ! കാരണം ഇങ്ങനെ

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യമേതെന്ന് ഇന്ത്യക്കാരോട് ചോദിച്ചാൽ ഇന്ത്യ എന്നുതന്നെയാവും ഉത്തരം. എന്നാൽ ഈ ചോദ്യം ലോകത്തോടാണ് ചോദിക്കുന്നതെങ്കിലോ? സംശയിക്കേണ്ട! ഇതിൻറ ഉത്തരവും ഇന്ത്യ തന്നെയാണ്. വെറുതേയല്ല, ഇൻസ്റ്റഗ്രാമും ടിക്ടോക്കും അടക്കം മുൻനിരയിലുള്ള സമൂഹമാധ്യങ്ങളും ഗൂഗിൾ ട്രെൻഡും ഉൾപ്പെയുള്ള സ്രോതസ്സുകളിൽ നിന്നാണ് ത്തരം ശേഖരിച്ചിരിക്കുന്നത്. ഇനി ആരാണ് ചോദ്യം ചോദിച്ചതെന്നല്ലേ?? നോക്കാം

പ്രമുഖ ട്രാവൽ പോർട്ടലുകളിൽ ഒന്നായ ടൈറ്റാൻ ട്രാവൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തിയ വിവര ശേഖരണത്തിലാണ് ഇന്ത്യയെ ലോകത്തിലെ ഏറ്റവും മനോഹര രാജ്യമായി പ്രഖ്യാപിച്ചത്. ഇതിനായി ഇൻസ്റ്റഗ്രാമിലെ പോസ്റ്റുകളുടെ എണ്ണവും കമ്പനി പരിഗണിച്ചിരുന്നു. റിപ്പോർട്ട് അനുസരിച്ച് ഇൻസ്റ്റഗ്രാമിൽ മാത്രം 21,93,06,311 (219 million) പോസ്റ്റുകളാണ് ഇന്ത്യയ്ക്കുള്ളത്.

India Won The Most Beautiful Country In The World

ഇത് രാജ്യത്തിന്‍റെ വൈവിധ്യത്തെയും വ്യത്യസ്തമായ ഭംഗിയെയും സൂചിപ്പിക്കുന്നു. ഈ എണ്ണം ഇന്ത്യ എന്തുകൊണ്ട് പട്ടികയിൽ ഒന്നാമതെത്തി എന്നതിന് ഒരു തെളിവുകൂടിയാണ്. , രാജ്യത്തിന്റെ ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്കു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇന്ത്യ സന്ദർശിക്കുന്നു. ഇന്ത്യ ഇന്നും പിന്തുടരുന്ന വിശ്വാസങ്ങളും ആചാരങ്ങളും അറിയുക എന്ന ലക്ഷ്യവും സഞ്ചാരികൾക്കുണ്ട്.

ഇന്ത്യ പിന്നിലായി രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജപ്പാൻ ആണ്. 16,43,00,869 പോസ്റ്റുകളാണ് ജപ്പാന് ഇൻസ്റ്റഗ്രാമിലുള്ളത്. മൂന്നാം സ്ഥാനം ഇറ്റലിക്കും നാലാം സ്ഥാനം ഇന്തോനേഷ്യയ്ക്കും ഉണ്ട്. ഫ്രാൻസ് ആണ് അഞ്ചാം സ്ഥാനം നേടിയത്. മെക്സിക്കോ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പിന്നിലുണ്ട്.

ചരിത്രയിടങ്ങൾ, യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനങ്ങൾ,മനോഹരങ്ങളായ നഗരങ്ങൾ, പ്രകൃതിഭംഗി നിറഞ്ഞ സ്ഥലങ്ങൾ, ആഘോഷങ്ങൾ, ഉത്സവങ്ങൾ, എന്നിങ്ങനെ ഒരുപാട് കാരണങ്ങൾ ഇന്ത്യയെ മനോഹര രാജ്യമായി തിരഞ്ഞെടുക്കുവാൻ. സമ്പന്നമായ ചരിത്രവും സംസ്കാരവും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.

Rajasthan , India

താജ്മഹലാണ് ഇന്ത്യയിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന മറ്റൊരു കാരണം. ലോകാത്ഭുതങ്ങളിലൊന്നായ ഈ നിർമ്മിതിയുടെ മഹത്വവും പ്രാധാന്യവും തിരിച്ചറിഞ്ഞവർ ഇവിടേക്കെത്തുന്നു. ആഗ്രയിൽ യമുനാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന താജ്മഹൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. ലക്ഷക്കണക്കിന് സന്ദർശകരാണ് ഓരോ വർഷവും താജ്മഹൽ കാണാൻ എത്തുന്നത്.

രണ്ടാം സ്ഥാനത്ത് വന്ന ജപ്പാന് 164 മില്യൺ ഇൻസ്റ്റഗ്രാം പോസ്റ്റുകളും മൂന്നാം സ്ഥാനത്തെ ഇറ്റലിക്ക് 159 മില്യൺ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ഉണ്ട്. നാലാം സ്ഥാനത്ത് വന്ന ഇന്തോനേഷ്യയ്ക്ക് 123 മില്യൺ പോസ്റ്റും ഫ്രാൻസിന് 100 മില്യൺ പോസ്റ്റുകളുമുണ്ട്.

ആദ്യ പത്ത് രാജ്യങ്ങളും അവരുടെ പോസ്റ്റുകളുടെ എണ്ണവും

ഇന്ത്യ (21,93,06,311 പോസ്റ്റുകൾ)
ജപ്പാൻ (16,43,00,869 പോസ്റ്റുകൾ)
ഇറ്റലി (15,96,48,551 പോസ്റ്റുകൾ)
ഇന്തോനേഷ്യ (12,37,08,951 പോസ്റ്റുകൾ)
ഫ്രാൻസ് (10,06,50,288 പോസ്റ്റുകൾ)
മെക്സിക്കോ (9,48,55,736 പോസ്റ്റുകൾ)
കാനഡ (8,03,65,370 പോസ്റ്റുകൾ)
ഓസ്‌ട്രേലിയ (7,53,24,491 പോസ്റ്റുകൾ)
തായ്‌ലൻഡ് (7,51,83,341 പോസ്റ്റുകൾ)
തുർക്കി (7,48,19,851 പോസ്റ്റുകൾ) എന്നിങ്ങനെയാണ് ഉള്ളത്.

ഇത് കൂടാതെ ടിക്ടോക്കിൽ ഏറ്റവും കൂടുതല് ആളുകൾ രണ്ട രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യ നേടിയത്. ഒന്നാം സ്ഥാനം മെക്സിക്കോയും രണ്ടാം സ്ഥാനം അർജന്‍റീനയും നാലാം സ്ഥാനം ഇന്തോനേഷ്യയും നേടിയപ്പോൾ അഞ്ചാം സ്ഥാനം ഫ്രാൻസിന് ലഭിച്ചു. ഏറ്റവും ജനപ്രിയ രാജ്യങ്ങളിൽ ഏഴാം സ്ഥാനവും ഇന്ത്യയ്ക്കുണ്ട്. ഒന്നാം സ്ഥാനം ഇറ്റലിയും രണ്ടാം സ്ഥാനം മെക്സിക്കോയും നേടി.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+