സംഗീതം,അറിയും തോറും അകലം കൂടുന്ന മഹാസാഗരം...സിനിമയിലെ ഡയലോഗ് ആണെങ്കിലും സംഗതി സത്യം തന്നെയാണ്. എത്ര അറിഞ്ഞാലും പഠിച്ചാലും തീരാത്ത അറിവാണ് സംഗീതത്തിനുള്ളത്. ഒരു ജന്മം മുഴുവനെടുത്താലും പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്ത സംഗീതമെന്ന സാഗരത്തെക്കുറിച്ച് അറിയുവാന്‍ ഇനി നേരെ ബാംഗ്ലൂരിലേക്ക് പോരെ.... സംഗീതത്തില്‍ താല്പര്യമുള്ളവര്‍ക്കും സംഗീതത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി തുറന്നിരിക്കുന്ന ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം മറ്റൊരു ലോകത്താണെത്തിക്കുന്നത്....
ഇന്ത്യന്‍ മ്യൂസിക് എക്സ്പീരിയന്‍സ് മ്യൂസിയം
മൂന്നു നിലകളും 9 ഗാലറികളും
ഏകദേശം പത്തു വര്‍ഷം നീണ്ടുനിന്ന ഗവേഷണത്തിന്‍റെ ഫലമാണ് ഈ മ്യൂസിയത്തില്‍ കാണുവാന്‍ സാധിക്കുക. ഇന്ത്യന്‍ സംഗീതത്തിന്‍റെ ചരിത്രവും വൈവിധ്യവും പ്രത്യേകതകളും യുവാക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിലുണ്ടായിരുന്നത്.
ഗാലറികള്‍
ബിസ്മില്ലാ ഖാന്റെ ഷെഹ്നായി മുതല്‍ എം എസ് സുബ്ബുലക്ഷ്മിയുടെ തംബുര വരെ
കഥകളിലൂടെ പാട്ടുകള്‍
ഹിന്ദി ചലച്ചിത്ര ലോകത്തിന്‍റെ കഥ പറയുന്ന സ്ഥലമാണ് 'Stories through song'. ഹിന്ദി ചലച്ചിത്ര സംഗീതത്തിന്റെ ഇന്നലെകളുടെ കഥ പറയുന്ന സ്ഥലമാണിത്. ഓരോ ഇന്ത്യക്കാരന്‍റെയും മനസ്സില്‍ കയറിപ്പറ്റിയ ഹിന്ദി സിനിമകളെ പോസ്റ്ററുകളിലൂടെ പരിചയപ്പെടുവാനും ഇവിടെ സാധിക്കും.
'Songs of Struggle' gallery എന്നു പേരായ ഗാലറിയില്‍ സ്വാതന്ത്ര്യ സമരകാലഘട്ടത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. വന്ദേമാതരത്തിന്റെ 35-ലധികം പതിപ്പുകൾ, മഹാത്മാഗാന്ധി എം എസ് സുബ്ബലക്ഷ്മിക്ക് എഴുതിയ കത്തിന്റെ പകർപ്പ്, ദേശഭക്തി ഗാനങ്ങൾ തുടങ്ങിയവ ഇവിടെ പരിചയപ്പെടാം.
ഇതുകഴിഞ്ഞെത്തിച്ചേരുന്ന 'Instruments Gallery' അതിശയിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. സംഗീതോപകരണങ്ങളുടെ വിചിത്രമായ കാഴ്ചകളാണ് ഇവിടെയുള്ളത്. മയിലിന്റെ ആകൃതിയിലുള്ള മയൂര വീണ, പാമ്പാകൃതിയിലുള്ള നാഗഫണി തുടങ്ങിയവ ഇവിടെ കാണാം. കൂടാതെ നൂറോളം സംഗീതോപകരണങ്ങളുടെ നിര്‍മ്മാണം, പ്രത്യേകതകള്‍ എന്നിവയെല്ലാം ഇവിടെ വിശദീകരിക്കുന്നു.
സൗണ്ട് ഗാര്‍ഡന്‍
ഇവിടുത്തെ മറ്റൊരു ആകര്‍ഷണം ആണ് സൗണ്ട് ഗാര്‍ഡന്‍ എന്ന ഓപ്പൺ എയർ സംഗീതം. കല്ലുകളും ലോഹങ്ങളും ഉപയോഗിച്ച് സംഗീതം എങ്ങനെ സൃഷ്ടിക്കാമെന്ന് ഇവിടെ നിന്നും നിങ്ങള്‍ക്ക് നേരിട്ട് മനസ്സിലാക്കാം.
സമയവും ടിക്കറ്റും
തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും മ്യൂസിയം തുറന്നിരിക്കും.
പ്രവൃത്തിദിവസങ്ങളിൽ: 10 am - 6 pm,
വാരാന്ത്യങ്ങളിൽ - 11 am - 7 pm എന്നിങ്ങനെയാണ് സമയം. അവസാന ടിക്കറ്റ് വൈകിട്ട് 5 മണിക്കാണ് വിൽക്കുന്നത്.
പ്രവൃത്തിദിനം / വാരാന്ത്യങ്ങൾ
1. മുതിർന്നവർ രൂപ. 150/250 രൂപ
2. 12 വയസ്സ് വരെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ: രൂപ. 100/150
3. 5 വയസ്സിന് താഴെയുള്ള കുട്ടികൾ: സൗജന്യം
4. 10 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഗ്രൂപ്പ്: 125/200 രൂപ
5. മുൻകൂർ ബുക്കിങ് നടത്തിയ 12-ാം ഗ്രേഡ് വരെയുള്ള സ്കൂൾ ഗ്രൂപ്പുകൾ: 100/100 രൂപ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












