ജോബ് സീക്കർ വിസ: മാറുന്ന കാലത്തിന്‍റെ ആവശ്യം ജോലികളാണ്. കൊവിഡിന് ശേഷം പല മേഖലകളിലായി നിരവധി തൊഴിലവസരങ്ങൾ വന്നുവെങ്കിലും ജോലി ചെയ്യുവാൻ ആളില്ലാത്തതാണ് പല രാജ്യങ്ങളുടെയും പ്രശ്നം. തൊഴിലന്വേഷകർക്കാവട്ടെ,
ഏതു രാജ്യത്താണെങ്കിലും മികച്ച ജോലിയും ശമ്പളവും ലഭിക്കുന്ന മേഖലകളിലേക്കാണ് നോട്ടം. ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മറ്റൊരു രാജ്യത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത മാനവവിഭവശേഷിയുമുണ്ട്.
ഈ അവസരത്തിലാണ് ജോബ് സീക്കർ വിസയുടെ പ്രാധാന്യം. വിദേശികൾക്ക് തങ്ങളുടെ രാജ്യത്തെത്തി ഒരു നിശ്ചിത കാലയളവിൽ താമസിച്ച് ജോലി കണ്ടെത്തുവാൻ സഹായിക്കുന്നവയാണ് ജോബ് സീക്കർ വിസ. പല വിദേശരാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് ഈ വിസ നല്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു രാജ്യമാണ് പോർച്ചുഗൽ. 2022 ഒക്ടോബർ 30 നാണ് രാജ്യം ഇന്ത്യക്കാർക്ക് ജോബ് സീക്കർ വിസ പ്രഖ്യാപിച്ചത്.
Read More: യാത്ര മാത്രമല്ല; ജോലി ചെയ്ത്, താമസിച്ച് നാട് കാണാം, ജോബ് സീക്കർ വിസയുമായി ഈ രാജ്യങ്ങൾ

പോർച്ചുഗൽ
പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. കുറഞ്ഞ ചെലവിലുള്ള യാത്രയ്ക്കായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഷെങ്കൻ രാജ്യമായ പോർച്ചുഗൽ പല യൂറോപ്പ് സഞ്ചാരികളുടെയും പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനം കൂടിയാണ്. കുറഞ്ഞ നിരക്കിലുള്ള ഭക്ഷണ-താമസ സൗകര്യങ്ങൾ, ചെറിയ യാത്രാ ചെലവ്, വ്യത്യസ്തത നിറഞ്ഞ സ്ഥലങ്ങൾ തുടങ്ങിയവയാണ് സഞ്ചാരികളെ പോർച്ചുഗലിലേക്ക് ആകർഷിക്കുന്നത്. ബജറ്റ് യൂറോപ്പ് യാത്രകൾക്ക് പോർച്ചുഗീസ് തിരഞ്ഞെടുക്കുന്നതും ഈ കാരണത്താലാണ്.
പോർച്ചുഗൽ ജോബ് സീക്കർ വിസ
ഇന്ത്യയില്‍ നിന്നുള്ളവർക്ക് ജോലി അന്വേഷിച്ച് പോർച്ചുഗലിലേക്ക് പോകുവാനും നിശ്ചിത കാലയളവിൽ ഇവിടെ താമസിച്ച് ജോലി കണ്ടെത്തുവാൻ സഹായിക്കുന്ന വിസയാണിത്. 120 ദിവസം പോർച്ചുഗലിൽ താമസിക്കുവാൻ ഈ ജോബ് സീക്കർ വിസ തൊഴിലന്വേഷകരെ സഹായിക്കുന്നു. തുടർന്ന് 60 ദിവസം കൂടി നീട്ടിയെടുക്കുവാനും സൗകര്യമുണ്ടായിരിക്കും. ഈ വിസയുപോയോഗിച്ച് ഒരു തവണ മാത്രമേ രാജ്യത്ത് പ്രവേശിക്കുവാൻ അനുമതിയുള്ളൂ.

പോർച്ചുഗൽ തൊഴിലന്വേഷക വിസയ്ക്കാവശ്യമായ പൊതുരേഖകൾ
പോർച്ചുഗലിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് ജോബ് സീക്കർ വിസയ്ക്ക് അപേക്ഷിക്കുവാൻ വേണ്ട രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.
*അപേക്ഷകർ പൂരിപ്പിച്ച്, ഒപ്പിട്ട നാഷണൽ വിസ ആപ്ലിക്കേഷൻ
*മടങ്ങിവരുന്ന തീയതി മുതൽ 3 മാസത്തെ സാധുതയുള്ള പാസ്‌പോർട്ട്
*പാസ്പോർട്ടിൽ പേരും വിലാസവുമുള്ള ബയോഗ്രഫിക് പേജിന്‍റെ 2 പകർപ്പുകൾ
*സമീപകാലത്തെടുത്ത രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ
*ചികിത്സ കൂടി ഉൾപ്പെടുന്ന സാധുതയുള്ള ട്രാവൽ ഇൻഷുറൻസ്
*പോർച്ചുഗലിലേക്കുള്ളതും തിരികെ നിങ്ങളുടെ രാജ്യത്തേയ്ക്ക് മടങ്ങുവാനുള്ളതുമായ വിമാന ടിക്കറ്റുകൾ
*സാമ്പത്തിക സ്രോതസ്സുകളുടെ തെളിവ്, കുറഞ്ഞത് 2,115 യൂറോ (അതായത്, 705 യൂറോ വീതം ഉറപ്പുനൽകുന്ന 3 മാസത്തെ കുറഞ്ഞ പ്രതിമാസ ശമ്പളം ആയ 1,87,000 രൂപ)
*മറ്റൊരു രാജ്യത്ത് താമസിക്കുന്ന സാഹചര്യത്തിൽ സ്റ്റാറ്റസിന്റെ തെളിവ്
*ക്രിമിനൽ റെക്കോർഡ് അന്വേഷണത്തിനുള്ള അഭ്യർത്ഥന
*ക്രിമിനൽ റെക്കോർഡ് സർട്ടിഫിക്കറ്റ് എന്നിവയാണ്.

സമർപ്പിക്കേണ്ട നിർദ്ദിഷ്ട രേഖകൾ
ഇതിനായി രണ്ട് രേഖകളാണ് സമർപ്പിക്കേണ്ടത്-
*നിങ്ങൾ ഉദ്ദേശിക്കുന്ന താമസത്തിന്റെ വ്യവസ്ഥകൾ സൂചിപ്പിക്കുന്ന പ്രഖ്യാപനം,
*പോർച്ചുഗീസ് പബ്ലിക് എംപ്ലോയ്‌മെന്റ് സേവനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് വൊക്കേഷണൽ ട്രെയിനിംഗിൽ (ഐഇഎഫ്‌പി) രജിസ്റ്റർ ചെയ്തതിന്‍റെ തെളിവ് എന്നിവയാണവ.
പോർച്ചുഗൽ തൊഴിലന്വേഷക വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാൻ
സ്റ്റെപ്പ് 1- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് വൊക്കേഷണൽ ട്രെയിനിംഗിൽ (IEFP) രജിസ്റ്റ്‍ ചെയ്യുക
സ്റ്റെപ്പ് 2: ഐഇഎഫ്ഇയിൽ അയച്ചതിന്റെ ഡിക്ലറേഷൻ മെയിലിൽ സ്വീകരിക്കുക
സ്റ്റെപ്പ് 3: ഓൺലൈനായി പോർച്ചുഗൽ ജോബ് സീക്കർ വിസയ്ക്ക് അപേക്ഷിക്കുക.
സ്റ്റെപ്പ് 4: ഇതിനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
സ്റ്റെപ്പ് 5: ഈ അപേക്ഷ നേരിട്ട് സമർപ്പിക്കുന്നതിനായി ഒരു അപ്പോയിന്‍റ്മെന്‍റ് എടുക്കുക.
സ്റ്റെപ്പ് 6: അപ്പോയിന്‍റ്മെന്‍റ് വഴി നേരിട്ട് അപേക്ഷ സമർപ്പിക്കുക.
സ്റ്റെപ്പ് 7: വിസ ഫീസ് അടയ്ക്കുക.

ജോബ് സീക്കർ വിസയില്‍ ജോലി ലഭിച്ചില്ലെങ്കിൽ
തൊഴിലന്വേഷക വിസയിൽ വന്ന് വിസ കാലാവധിയായിട്ടും നിങ്ങൾക്ക് ജോലി ലഭിക്കാതിരിക്കുകയോ, ഒരു തൊഴിൽബന്ധം സ്ഥാപിക്കാൻ കഴിയാതെ വരികയോ ചെയ്താൽ നിങ്ങൾ തീർച്ചായായും രാജ്യം വിട്ടുപോകേണ്ടി വരും. എന്നാൽ ഈ വിസയുടെ കാലാവധി കഴിഞ്ഞ് വീണ്ടും ഒരു വർഷത്തിനു ശേഷം പുതിയ വിസയ്ക്കായി നിങ്ങൾക്ക് അപേക്ഷിക്കാം.
ഇന്ത്യക്കാർക്ക് ജോബ് സീക്കർ വിസ നല്കുന്ന മറ്റു രാജ്യങ്ങൾ
യുഎഇ, ജർമനി, ഓസ്ട്രിയ, സ്വീഡൻ, തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് തങ്ങളുടെ രാജ്യത്ത് വരുവാനും ജോലി കണ്ടെത്തി വർക് പെർമിറ്റ് സ്വന്തമാക്കുവാനുമുളള അവസരം നല്കുന്നു. നിരവധി ആളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നു മുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












