സപ്തസഹോദരിമാരില്‍ ഏറ്റവും മിടുക്കിയായ സംസ്ഥാനമേതെന്ന് ചോദിച്ചാല്‍ ഉത്തരം കണ്ടുപിടിക്കുവാന്‍ പ്രയാസമാണെങ്കിലും മണിപ്പൂരിന് പ്രത്യേക സ്ഥാനം തന്നെ സഞ്ചാരികളുടെ മനസ്സിലുണ്ട്. മേളകളും ആഘോഷങ്ങളും പാരമ്പര്യങ്ങളെ മുറുകെ പിടിച്ച ജീവിത രീതികളും മാത്രമല്ല, കണ്ണുനിറയെ കാണുവാനായി ഇഷ്ടംപോലെ കാഴ്ചകളും മണിപ്പൂരിലുണ്ട്. പാട്ടും നൃത്തവും കൊണ്ട് ജീവിതത്തെ ആഘോഷമാക്കുമ്പോഴും ഓരോ ദിവസവും തള്ളിനീക്കുവാന്‍ പാടുപെടുന്നവരെയും ഇവിടെ കാണാം....
അധികം സഞ്ചാരികളൊന്നും മണിപ്പൂര്‍ കറങ്ങിത്തീര്‍ത്തിട്ടില്ലെങ്കിലും കണ്ടവര്‍ക്കത്രയും ജീവിതത്തിലെന്നും ഓര്‍ത്തിരിക്കുവാനുള്ള കാഴ്ചകളാണ് മണിപ്പൂര്‍ നല്കിയിരിക്കുന്നത്.
ഇതാ മണിപ്പൂരിന്‍റെ അതിശയിപ്പിക്കുന്ന കുറേ വിശേഷങ്ങള്‍ വായിക്കാം...
വൈവിധ്യങ്ങളുടെ നാട്
ഹിന്ദുയിസത്തിനും മുന്‍പ് സനമാഹി
ഹിന്ദു വിശ്വാസത്തിനാണ് ഇവിടം ഇപ്പോള്‍ കൂടുതല്‍ വേരോട്ടമുള്ളതെങ്കിലും നേരത്തെ അങ്ങനെയായിരുന്നില്ല. സനമാഹി എന്ന പ്രത്യേക മതവിഭാഗമായിരുന്നു ഇവിടെ വസിച്ചിരുന്നത്.
കംഗ്ലയിലെ ആദ്യത്തെ രാജാവായ പഖാങ്‌ബ ശക്തനായ ഒരു ദൈവമായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശരീരത്തെ ഏതു രൂപത്തിലേക്കും മാറ്റുമാവുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബിസി 1445 മുതൽ 1405 വരെ അദ്ദേഹം കംഗ്ലയുടെ ഭരണാധികാരിയായിരുന്നു.സനമാഹിഎന്ന വിശ്വാസിത്തിനു കീഴില്‍ മണിപ്പൂരികള്‍ കാലങ്ങളോളം അദ്ദേഹത്തെ ആരാധിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. കാംഗ്ലാ കോട്ടയ്ക്കുള്ളില്‍ ഇവരുടെ പ്രത്യേക ഒരു ക്ഷേത്രവും കാണാം. ഈ വിഭാഗത്തിന്‍റെ നിലനില്‍ക്കുന്ന ഏക ക്ഷേത്രവും ഇത് തന്നെയാണ്.
എല്ലാ ഗ്രാമത്തിനും കുളവും കമ്മ്യൂണിറ്റി ഹാളും
ലോക്താക് തടാകം
ഒഴുകിനടക്കുന്ന ദേശീയോദ്യാനം
PC:Sudiptorana
ഇമ കെയ്താല്‍
മണിപ്പൂരിന്‍റെ അഭിമാനമായ മറ്റൊരു കാഴ്ചയാണ് ഇവിടുത്തെ ഇമ കെയ്താല്‍. സ്ത്രീകളാല്‍ നടത്തപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റ് എന്നതാണ് ഇതിന്റെ പ്രത്യേകത.തലസ്ഥാനമായ ഇംഫാലിലാണ് ഈ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. അമ്മമാരുടെ മാര്‍ക്കെറ്റ് എന്നാണ് ഇമാ കെയ്താല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. പൂര്‍ണാമായും സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റ് ഏഷ്യയില്‍ വേറെ ഇല്ല. പതിനാറാം നൂറ്റാണ്ടിലാണ് ഈ മാര്‍ക്കറ്റ് ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. സ്ത്രീകള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ മാത്രമല്ല ഇവിടെ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത് എല്ലാത്തരം വസ്തുക്കളും ഇവിടെ വാങ്ങാന്‍ ലഭിക്കും. പക്ഷെ വില്‍ക്കുന്നത് സ്ത്രീകള്‍ മാത്രമായിരിക്കും.
പകരംവയ്ക്കുവാനില്ലാത്ത രുചി
വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍
PC:en.wikipedia.org



Click it and Unblock the Notifications













