തട്ടുതട്ടായി പാറക്കെട്ടിലൂടെ ആര്‍ത്തലച്ചൊഴുകി വരുന്ന വെള്ളച്ചാട്ടം... കാണുമ്പോള്‍ തന്നെ ഒരു പാല്‍ക്കടല്‍ നിറഞ്ഞു തുളുമ്പി ഒഴുകുന്ന പോലെ....പോരാ... പറഞ്ഞു തീര്‍ന്നില്ല... പറഞ്ഞു വന്ന ദൂത് സാഗറെന്ന പാല്‍ക്കടലിന്‍റെ കാഴ്ചകളില്‍ മാറ്റിവയ്ക്കുവാന്‍ കഴിയാത്ത മറ്റൊരു ഫ്രെയിം കൂടിയുണ്ട്. വെള്ളച്ചാട്ടത്തിനു മുന്നിലൂടെ ഇഴഞ്ഞിഴഞ്ഞ് പോകുന്ന ട്രെയിനിന്‍റെ കാഴ്ചയും.
മിക്കപ്പോഴും പാര്‍ട്ടിയുടെയും ബീച്ചിന്റെയും ആഘോഷങ്ങളുടെയും നാടായി മാത്രം അറിയപ്പെടുന്ന ഗോവയിലാണ് ഈ ഇടമെന്നത് സഞ്ചാരികളെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുള്ളത്. ഗോവയിലെ മറ്റൊരു ഗോവയുടെ മുഖം കാണിച്ചു തരുന്ന ഈ കാഴ്ചയെ വെള്ളച്ചാട്ടം എന്നല്ല, പാല്‍ക്കടല്‍ എന്നാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളുള്ള ദൂത്സാഗറിന്‍റെ വിശേഷങ്ങള്‍ വായിക്കാം...
പാല്‍ക്കടല്‍
രാജകുമാരിയെ കാണാനെത്തിയ സഞ്ചാരിയുടെ കഥ
ഗോവയുടെ മുത്ത്
പലവഴി... ഒരിടം
മഴക്കാലത്ത് പോകേണ്ട
റെയില്‍പ്പാളത്തിലൂടെ നടന്നും ട്രക്ക് ചെയ്തും!!
ഇത് കൂടാതെ, ദൂത്സാഗര്‍ വെള്ളച്ചാട്ടത്തോട് ചേര്‍ന്നും ഒരു റെയില്‍വേ സ്റ്റേഷനുണ്ട്, എന്നാല്‍ എല്ലാ ട്രയിനുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ലയ ചില അവസരങ്ങളില്‍ ട്രെയിനുകള്
രണ്ടു-മൂന്ന് മിനിട്ട് നേരം ഇവിടെ നിര്‍ത്തിയിടാറുണ്ട്.
വെള്ളച്ചാട്ടത്തിലെത്തുവാന്‍ ഏറെ പ്രചാരമുള്ള വഴി ഭഗവാന്‍ മഹാവീര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെയുള്ള വഴിയാണ്. വെള്ളച്ചാട്ടത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച ലഭിക്കുന്ന ഇടം കൂടിയാണിത്.
വരുമ്പോള്‍ ശ്രദ്ധിക്കുവാന്‍
വെള്ളച്ചാട്ടം മാത്രം കണ്ടുവരുവാനായി അഞ്ച് മണിക്കൂര്‍ സമയമാണ് വേണ്ടിവരിക. വെള്ളച്ചാട്ടത്തിലെത്തുവാന്‍ ഒരു മണിക്കൂര്‍ മുതല്‍ ഒന്നേകാല്‍ മണിക്കൂര്‍ വരെ സമയം വേണ്ടി വരും. മോമെല്ലത്തു നിന്നും വരുമ്പോള്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ പാസ് ലഭിക്കുവാനും കടന്നു പോകുവാനും 20-25 മിനിട്ട് സമയം വരെ വേണ്ടി വന്നേക്കാം. പിന്നീടെ വെള്ളച്ചാട്ടത്തിലെത്തിയാല്‍ ഒന്നര മണിക്കൂര്‍ സമയം മാത്രമേ അവിടെ ചിലവഴിക്കുവാന്‍ ലഭിക്കുകയുള്ളൂ.
പലപ്പോഴും പല കാരണങ്ങളാലും ദൂത്സാഗറിലേക്കുള്ള യാത്ര നിരോധിക്കുവാറുണ്ട്. ഏറ്റവും പുതിയ വിവരങ്ങള്‍ അറിഞ്ഞതിനു ശേഷം മാത്രം യാത്ര പ്ലാന്‍ ചെയ്യുക.



Click it and Unblock the Notifications












