യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ പ്രധാന ഇനങ്ങളിലൊന്നായിരിക്കും ഒരു കിക്കിടിലൻ റോഡ് ട്രിപ്പ്. ജീവിതത്തിൻരെ തിരക്കിൽ നിന്നും മടുപ്പിൽ നിന്നും ഒക്കെ രക്ഷപെട്ട് യാത്രകളിൽ സുഖം കണ്ടെത്തുന്നവർക്ക് ആസ്വദിച്ചു പോകുവാൻ പറ്റിയ റൂട്ടുകൾ ഒരുപാടുണ്ട്. ദേശീയ പാതകളിലൂടെയും സംസ്ഥാന പാതകളിലൂടെയും ഒക്കെ മിന്നിച്ച് വണ്ടി പറപ്പിക്കുമ്പോൾ ഒരിക്കലും റോഡിൻറെ ഗുണത്തേക്കാൾ ഒന്നും ആലോചിച്ചു കാണില്ല. ഒന്നു നോക്കിയാൽ അതിശയിപ്പിക്കുന്ന, വിശ്വാസിക്കുവാൻ പ്രയാസം തോന്നുന്ന കാര്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്ടിലെ ദേശീയ പാതകൾ. കിടുക്കൻ റോഡിലൂടെ വണ്ടിയുമായി പറപ്പിക്കുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം....
ആകെ റോഡുകളുടെ നീളം
തലങ്ങും വിലങ്ങും ഒക്കെ നിരന്നു കിടക്കുന്ന നമ്മുടെ നാട്ടിലെ റോഡുകളുട ആകെ നീളം എത്രയാണെന്ന് ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശൃംഗലയാണ് നമ്മുടെ രാജ്യത്തുള്ളത്. നിലവിൽ 4.24 മില്യൺ കിലോമീറ്റർ നീളമാണ് ഇവിടുത്തെ റോഡുകൾക്കുള്ളത്. ദേശീയ പാതകൾ, സംസ്ഥാന പാതകൾ, എക്സ്പ്രസ് വേയ്സ്, ജില്ലാ, ഗ്രാമീണ റോഡുകൾ എന്നിവയെല്ലാം കൂട്ടിയുള്ള കണക്കാണിത്.
ഓരോ ദിവസവും 23 കിലോമീറ്റർ
2017 ജൂണിലെ ഒരു കണക്കനുസരിച്ച് ഓരോ ദിവസവും 23 കിലോമീറ്റർ റോഡ് വെച്ച് നമ്മുടെ രാജ്യത്ത് നിർമ്മിക്കുന്നുണ്ട്.
101,011 കിലോമീറ്റർ
ശ്രീനഗറിൽ നിന്നും കന്യാകുമാരി വരെ
ജമ്മു കാശ്മീർ, പഞ്ചാബ്, ഹരിയാന, ഡെൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാ പ്രദേശ് , കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നു പോകുന്നത്.
1.8 ശതമാനം ഉള്ളെങ്കിൽ എന്താ?!
ഏറ്റവും ചെറിയ ദേശീയ പാത
എറണാകുളത്തു നിന്നും കൊച്ചി പോർട്ട് വരെയുള്ള NH 47A യാണ് ഈ പാത.
മൂന്നു പേസുകൾ
ഇതിൽ ദ ഗോൾഡൻ ക്വാഡിലാറ്ററൽ 5846 കിലോമീറ്റർ ദൂരമാണ് നീണ്ടു കിടക്കുന്നത്. ഡെൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ നാലു നഗരങ്ങളെ ഈ പാത ബന്ധിപ്പിക്കുന്നു.
നോർത്ത്-സൗത്ത് ഈസ്റ്റ്-വെസ്റ്റ് കോറിഡോർ
ഇന്ത്യയിലെ ഹൈവേകൾ
രാജ്യത്തെ എല്ലാ നഗരങ്ങളെയും സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനു വേണ്ടി നിർമ്മിച്ചിരിക്കുന്നവയാണ് ദേശീയ പാതകൾ. നാഷണൽ ഹൈവേ അതോറിറ്റിക്കാണ് ഇതിന്റെ ചുമതലയുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിൽ നിയന്ത്രിക്കുന്നവയാണ് സംസ്ഥാന പാതകൾ. ഓരോ സംസ്ഥാനത്തിനും ഉള്ളിലൂടെയുള്ള ഗതാഗതത്തിലാണ് ഇത്.
മറ്റ് ഏഷ്യൻ രാജ്യങ്ങളുമായുള്ള ഗതാഗതത്തിനാണ് ഗ്രേറ്റ് ഏഷ്യൻ ഹൈവേയുള്ളത്.
AH 42
നിറങ്ങൾകൊണ്ടു തിരിച്ചറിയാം
വണ്ടി പോകുന്ന ഏറ്റവും ഉയരമേറിയ ഇടം
കർദുങ് ലാ
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നുകൂടിയാണിത്. പണ്ട് ലേയിൽ നിന്നും മധ്യ ഏഷ്യയിലെ കഷ്ഗറിലേക്കുള്ള പാത ഇതുവഴിയായിരുന്നു കടന്നു പോയിരുന്നത്. ഇന്ത്യയ്ക്ക് നയതന്ത്രപരമായും സൈനികപരമായും ഒക്കെ ഏറെ പ്രധാനപ്പെട്ട പാതകളിൽ ഒന്നും ഇതാണ്. 1976 ൽ നിർമ്മിക്കപ്പെട്ട ഈ പാത 1988 ലാണ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നത്. സിയാച്ചിൽ ഗ്ലേസിയറിലേക്കുള്ള പാത ഇതുവഴി കടന്നു പോകുന്നതിനാലാണ് ഇവിടം നയതന്ത്രപരമായി പ്രധാനപ്പെട്ടതാകുന്നത്. സൈന്യത്തിന്റെ കീഴിൽ പരിപാലിക്കപ്പെടുന്ന ഇവിടം ഇന്ന് ഒരു രണ്ടുവരി പാതയാണ്. അന്നു മുതൽ ഇവിടം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള മോട്ടോറബിൾ റോഡ് എന്നാണ് അവകാശപ്പെടുന്നത്



Click it and Unblock the Notifications















