ഉടനെ അല്ലെങ്കിൽ സമീപഭാവിയിൽ എപ്പോഴെങ്കിലും ഒരു വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്നുണ്ടോ? തയ്യാറെടുപ്പുകള്‍ തുടങ്ങിയാലും ഇല്ലെങ്കിലും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. വിട്ടുപോകുവാൻ ഒരു സാധ്യതകൾ ഇല്ലെങ്കിൽക്കൂടിയും യാത്രയ്ക്കിറങ്ങും മുൻപ് ഉറപ്പു വരുത്തിയിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കണം.
വിദേശയാത്രാ പ്ലാനിങ്ങിലെ ചെറിയ പിഴവുകൾക്കും അശ്രദ്ധകൾക്കും നിങ്ങൾ കരുതുന്നതിനേക്കാൾ വലിയ വില നല്കേണ്ടി വരുമ്പോൾ മാത്രമാകും പലരും തങ്ങള് വരുത്തിയെ തെറ്റുകൾ മനസ്സിലാക്കുന്നത് തന്നെ. ഇതാ നിങ്ങളുടെ അടുത്ത അല്ലെങ്കിൽ ആദ്യ വിദേശയാത്രയ്ക്കു മുൻപായി ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ നോക്കാം.

1. വിസ/ പാസ്പോർട്ട്
ഇതൊക്കെ പറയേണ്ട കാര്യമില്ല, വിദേശയാത്രയ്ക്ക് മുൻപ് ഇത് ശ്രദ്ധിക്കാതെ ആരെങ്കിലും പോകുമോ എന്നാണോ ചിന്തിക്കുന്നത്? നിങ്ങൾക്ക് നിങ്ങളുടെ രാജ്യം നല്കുന്ന തിരിച്ചറിയ്ല രേഖയായ പാസ്പോർട്ട് ഇല്ലാതെ മറ്റൊരു രാജ്യത്ത് പ്രവേശിക്കുക അസാധ്യമാണ്. യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ പാസ്പോർട്ട് ഉണ്ടെന്ന് ഉറപ്പാക്കുക. അതിന്റെ കാലാവധി നിങ്ങളുടെ യാത്രാ തിയതി കഴിഞ്ഞ് കുറഞ്ഞത് ആറുമാസം വരെയെങ്കിലും സാധുതയുള്ളതാണെന്നും ഉറപ്പാക്കണം.
വിസ
നിങ്ങൾ പോകാനുദ്ദേശിക്കുന്ന രാജ്യത്തേയ്ക്ക് നിങ്ങൾക്ക് വിസ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ് അടുത്ത കാര്യം. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് മുൻകൂർ വിസ ആവശ്യമില്ല. അവർക്ക് വിമാനത്താവളത്തിലെത്തിയ ശേഷം മാത്രം വിസ ഓൺ അറൈവലിന് അപേക്ഷിച്ചാൽ മതിയാവും. നിങ്ങൾ പോകുന്ന രാജ്യം നിങ്ങൾക്ക് തരുന്നത് ഏത് തരത്തിലുള്ള വിസ ആണെന്ന് ഉറപ്പാക്കി മുൻകൂട്ടി അപേക്ഷിക്കേണ്ടതാണെങ്കിൽ അത് ചെയ്യുവാനും മറക്കരുത്.

2. ട്രാവൽ ഇൻഷുറൻസ്
ഇന്ന് വിദേശയാത്ര പോകണമെങ്കില്‍ ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങളിലൊന്നാണ് ട്രാവൽ ഇൻഷുറൻസ്. യാത്രയ്ക്കിടയിൽ അവിചാരിതമായ തടസ്സങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ സംഭവിച്ചാൽ നിങ്ങൾക്ക് പരിരക്ഷ നല്കുന്ന ട്രാവൽ ഇൻഷുറന്‍സ് ഇപ്പോൾ പല രാജ്യങ്ങളിലും നിർബന്ധം കൂടിയാണ്.
നിങ്ങൾ പോകുന്ന യാത്ര, സ്ഥലം, അവിടെ നിങ്ങൾ ചെയ്യുന്ന ആക്റ്റിവിറ്റികൾ തുടങ്ങിയ കാര്യങ്ങലെല്ലാം പരിഗണിച്ച് വേണം ട്രാവൽ ഇൻഷുറൻസ് എടുക്കുവാൻ. യാത്രയ്ക്കിടയിലെ രോഗങ്ങൾ, അപകടങ്ങൾ, മോഷണം തുടങ്ങിയ കാര്യങ്ങൾക്ക് കവറേജ് നല്കുന്ന പോളിസികൾ ഇപ്പോൾ ലഭ്യമാണ്. കൂടാതെ പേരിനു മാത്രം എടുക്കാതെ പകരം നിങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഇൻഷുറൻസ് എടുക്കാൻ ശ്രദ്ധിക്കുക.
3. യൂണിവേഴ്സൽ അഡാപ്റ്റർ
സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ നിങ്ങൾ ഏറ്റവുമാദ്യം ശ്രദ്ധിക്കുന്നത് ചാർജർ എടുക്കാനാണ്. എന്നാൽ പുറത്തുപോകുമ്പോൾ നിങ്ങളുടെ ചാർജർ പ്ലഗ് പോയിൻറൽ കൊള്ളണമെന്നില്ല. നിങ്ങളുടെ ഇലക്ട്രോണിക്സ് ചാർജ് ചെയ്യാൻ നിങ്ങൾക്ക് ഒരു അഡാപ്റ്റർ ആവശ്യമായി വരും. ഇതിനായി ബാഗ് പാക്ക് ചെയ്യുമ്പോൾ തന്നെ ഒരു അഡാപ്റ്റർ കൂടി ഉൾപ്പെടുത്താൻ മറക്കാതിരിക്കുക.

4. അന്താരാഷ്ട്ര ബാങ്ക് ഇടപാടുകൾ
നിങ്ങളുടെ വിദേശയാത്രയ്ക്ക് മുൻപായി ബാങ്ക് ഇടപടുകളുടെ കാര്യത്തിലും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ അക്കൗണ്ടിൽ അന്താരാഷ്ട്ര ഇടപാടുകൾ അനുവദിക്കാൻ ബാങ്കിനോട് ആവശ്യപ്പെടുക എന്നതാണ് ഒന്നാമത്തെ കാര്യം. അതോടൊപ്പം നിങ്ങളുടെ ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും നിങ്ങള് വിദേശത്ത് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യവും ബാങ്കിനെ അറിയിക്കണം. ഫോറക്സ് കാർഡുകളും വേണമെഹ്കിൽ ലഭ്യമാക്കണം.
ഇതുകൂടാതെ യാത്രയിൽ നിങ്ങൾക്ക് ആവശ്യമായി വന്നേക്കാവുന്ന വിദേശപണം കരുതാനും ശ്രദ്ധിക്കുക. നിങ്ങളുടെ കൈവശമുള്ള പണം ഫോറിൻ കറൻസിയാക്കി തന്നെ കൊണ്ടുപോകുന്നതായിരിക്കും നല്ലത്. ഓരോ രാജ്യത്തേയ്ക്കും നിശ്ചിത തുകയിലധികം ഫോറിൻ കറൻസി കൊണ്ടുപോകുവാൻ സാധിക്കില്ല എന്നതും ഓർമ്മിക്കുക.
5. കാലാവസ്ഥ ശ്രദ്ധിക്കുക
വിദേശ യാത്ര പുറപ്പെടുന്നതിനു മുൻപ് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെ കാസാവസ്ഥ എന്താണെന്ന് നേരത്തെ മനസ്സിലായിക്കിയിരിക്കുക എന്നതും പ്രധാനമാണ്. വസ്ത്രങ്ങൾ മുതൽ നിങ്ങളുടെ പാക്കേജിലും എല്ലാം ഇതിനനുസരിച്ചുള്ള മാറ്റങ്ങൾ വേണ്ടി വരും. മഴ പെയ്യുന്ന ഇടത്തേയ്ക്ക് തണുപ്പ് കാലത്ത് ഇടുന്ന വസ്ത്രങ്ങൾ കൊണ്ടുപോയാൽ എന്തു സംഭവിക്കും എന്നത് തന്നെയാണ് ഇതിനുദാഹരണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












