ദുബായും ന്യൂ യോർക്കും ഇംഗ്ലണ്ടും തുർക്കിയും... ഒരിക്കലെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിദേശ ലക്ഷ്യസ്ഥാനം ഏതാണെന്ന് ചോദിച്ചാൽ പട്ടികയിങ്ങനെ അനന്തമായി നീളും. തടസ്സങ്ങൾ പലതുണ്ടെങ്കിലും കൂടുതൽ പേരുടെയും വിദേശയാത്രകളിലെ വില്ലന് പണം തന്നെയാണ്. എത്ര ചെലവാക്കിയാലും വിദേശത്ത് പോകണം എന്നാഗ്രഹിച്ചിരിക്കുന്നവർക്ക് അടുത്ത പണിയും വന്നു കഴിഞ്ഞു.
ഒക്ടോബർ മാസത്തിലോ അല്ലെങ്കിൽ തുടർന്നുള്ള മാസങ്ങളിലോ വിദേശ യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ വിചാരിച്ച പോലെ ചെലവ് കയ്യിൽ നിന്നെന്നു വരില്ല. ടിസിഎസിന്‍റെ പുതിയ നിയമം ഒക്ടോബർ മുതൽ നടപ്പിലാകുന്നതോടെ വിദേശയാത്രകളുടെ ഒരു ചെലവ് സർക്കാരിന് നികുതിയായി കൊടുക്കേണ്ടി വരും. എന്താണ് ടിസിഎസ് എന്നും എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതകൾ, വിദേശ യാത്ര നടത്തുന്ന ആൾ എന്ന നിലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നു നോക്കിയാലോ..

എന്താണ് ടിസിഎസ്
ഉറവിടത്തിലെ നികുതി ശേഖരണം അഥവാ tax collected at source ആണ് TCS . തിരഞ്ഞെടുത്ത സാമ്പത്തിക ഇടപാടുകൾക്ക് വില്പനക്കാരിൽ നിന്നു തന്നെ നേരിട്ട് നികുതി സമാഹരിക്കുന്ന സംവിധാനമാണിത്. സർക്കാര് തന്നെ ഏർപ്പെടുത്തിയിരിക്കുന്ന ഈ സംവിധാനം വിദേശ യാത്രകളെ എങ്ങനെയാണ് ബാധിക്കുന്നത് എന്നല്ലേ.. പുതിയ നിയമം അനുസരിച്ച് വിദേശത്ത് നടത്തുന്ന ഏഴ് രക്ഷം രൂപയില്‍ കൂടുതലുള്ള എല്ലാ ഇടപാടുകള്‍ക്കും ഇനി 20 ശതമാനം ടി.സി.എസ് നല്‍കണം എന്ന് ധനം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
വിദേശ യാത്രയ്ക്ക് ട്രാവൽ പാക്കേജ് എടുത്തു പോകുന്ന ആളുകൾക്ക് പുതിയ മാറ്റത്തോട് ചെലവ് 15 ശതമാനം തുക വരെ ചെലവ് വർധിക്കും. ഈ ചെലവ് ഒഴിവാക്കുവാനായി ചെയ്യേണ്ടത് നിങ്ങളുടെ വിദേശ യാത്രാ പാക്കേജ് ആകെ ഏഴ് ലക്ഷം രൂപയിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുകയാണ്. ഏഴ് ലക്ഷത്തിൽ താഴെയാണെങ്കിൽ നിയമമനുസരിച്ച് നിങ്ങൾ നല്കേണ്ടി വരുന്നത് അഞ്ച് ശതമാനം മാത്രം ടിസിഎസ് ആണ്. അല്ലാത്ത പക്ഷം 5ന് പതകം 20 ശതമാനം ടിസിഎസ് നല്കേണ്ടി വരും.
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് പാക്കേജ് കൂടാതെ നിങ്ങളുടെ വിദശ യാത്രയിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി ചെലവാക്കുന്ന തുകയും ഏഴ് ലക്ഷം കൂടിയാൽ ടിസിഎസ് ഈടാക്കാൻ നിയമമുണ്ട് എന്നതാണ്.
അതേ സമയം വാർഷിക റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ ടിസിഎസ് തുക നിങ്ങൾക്ക് ക്ലെയിം ചെയ്യാം. ഇതിനായി പ്രത്യേക ഫോമില്‍ രേഖപ്പെടുത്തി സമർപ്പിച്ചാൽ മതിയാകും. കേന്ദ്ര സർക്കാരിന്‍റെ 2023-24 പുതിയ മാറ്റം കൊണ്ടുവന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












