Search
  • Follow NativePlanet
Share
» »വനിതാ ദിനം: വനിതാ യാത്രികര്‍ക്ക് ഹോട്ടല്‍ താമസത്തില്‍ പകുതി ഇളവുമായി എംടിഡിസി

വനിതാ ദിനം: വനിതാ യാത്രികര്‍ക്ക് ഹോട്ടല്‍ താമസത്തില്‍ പകുതി ഇളവുമായി എംടിഡിസി

ഹാരാഷ്ട്രാ ടൂറിസം കോര്‍പ്പറേഷന്‍ വനിതകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള താമസ ചെലവിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്തങ്ങളായ ആഘോഷങ്ങളും കിഴിവുകളും യാത്രാ പാക്കേജുകളും ഒക്കെ മിക്ക കമ്പനികളും ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ, മഹാരാഷ്ട്രാ ടൂറിസം കോര്‍പ്പറേഷന്‍ വനിതകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള താമസ ചെലവിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

Hotels

ടൂറിസം മന്ത്രി ആദിത്യ താക്കറെയാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. താമസ സൗകര്യങ്ങള്‍ക്കു മാത്രമാണ് കിഴിവുകള്‍ അനുവദിച്ചിരിക്കുന്നത്. റെസ്റ്റോറന്റുകളിലെ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇത് ബാധകമല്ല

മഹാരാഷ്ട്രാ ടൂറിസം കോര്‍പ്പറേഷനു കീഴിവുലള്ളഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മാര്‍ച്ച് ആറു മുതല്‍ പത്ത് വരെ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തിനാണ് പരിഗണനയുള്ളത്.
വനിതാ അതിഥികൾക്കുള്ള 50 ശതമാനം റിസർവേഷൻ കിഴിവിൽ സുതാര്യത ഉറപ്പാക്കാൻ ടൂറിസ്റ്റ് അക്കമഡേഷൻ മാനേജർമാർക്ക് ആവശ്യമായ പ്രൊമോ കോഡുകൾ ടൂറിസം വകുപ്പിന്റെ ഐടി ബ്രാഞ്ച് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

എന്നാല്‍ കോർപ്പറേഷൻ വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് താമസങ്ങൾക്ക് പ്രൊമോ കോഡുകൾ ബാധകമല്ലെന്ന് പൂനെ എംടിഡിസി റീജിയണൽ മാനേജർ ദീപക് ഹരനെ പറഞ്ഞു. കൂടാതെ, ഈ ഇളവുകൾ റൂം റിസർവേഷനുകൾക്ക് മാത്രമേ സാധുതയുള്ളൂ, അധിക കിടക്കകൾക്കും കോൺഫറൻസ് ഹാളുകൾക്കും പുൽത്തകിടികൾക്കും ഇവ ബാധകമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: women travel maharashtra hotels
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+