നവംബർ മാസം ഇങ്ങെത്തി.. ഇപ്പോഴത്തെ ഈ മഴയൊന്ന് മാറിക്കഴിയുമ്പോൾ യാത്ര ചെയ്യാൻ പറ്റിയ സമയമാണ്. കേരളത്തിൽ മാത്രമല്ല, വടക്കു കിഴക്കൻ ഇന്ത്യയും വടക്കേ ഇന്ത്യയും കാശ്മീരും ഒക്കെ സന്ദർശിക്കാൻ അനുയോജ്യമായ സമയം. സീസണിലേക്ക് എത്തിയിട്ടില്ലാത്തതിനാൽ വലിയ കാശ് ചെലവില്ലാതെ പോയി വരാനും സാധിക്കും. അതുകൊണ്ടു തന്നെ നിരവധി ആളുകളാണ് നവംബർ മാസം യാത്രകൾക്കായി തിരഞ്ഞെടുക്കുന്നത്. അപ്പോൾ എവിടേക്ക് പോകും എന്നൊരു സംശയം തോന്നുന്നുണ്ടോ? നിങ്ങൾക്ക് പോകാൻ പറ്റിയ അടിപൊളി പാക്കേജുകൾ പരിചയപ്പെടുത്താം.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് അഥവാ
ഐആർസിടിസി കേരളത്തിലെ യാത്രക്കാർക്കയി രണ്ട് കിടിലൻ പാക്കേജുകളാണ് നവംബര് യാത്രകൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. മഞ്ഞു പൊഴിയുന്ന കാശ്മീർ പാക്കേജും ഷിംല - കുളു - മണാലി - ചണ്ഡീഗഡ് പാക്കേജുമാണിത്. കുറഞ്ഞ ചെലവിൽ വിമാന യാത്രയും താമസവും ഭക്ഷണവും എല്ലാം ഉൾപ്പെടുന്ന പാക്കേജ് പ്രായവ്യത്യാസമില്ലാതെ ആർക്കും പോകാം. നിങ്ങൾ തെരഞ്ഞെടുക്കുന്ന താമസസൗകര്യത്തിനനുസരിച്ച് പണം കൊടുത്താൽ മതിയെന്ന പ്രത്യേതയും ഐആർസിടിസി പാക്കേജുകൾക്കുണ്ട്.

കൊച്ചി- കാശ്മീർ യാത്ര
ഐആർസിടിസി അടിക്കടി കേരളത്തിൽ നിന്നും കാശ്മീർ പാക്കേജ് സംഘടിപ്പിക്കാറുണ്ട്. കാശ്മീർ യാത്രയിൽ ഒഴിവാക്കുവാൻ പറ്റാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള പാക്കേജ് നവംബർ 22 നാണ് പുറപ്പെടുന്നത്. അഞ്ച് രാത്രിയും ആറു പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ്, സോൻമാർഗ് എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇവിടുത്തെ പ്രധാന ഇടങ്ങളെല്ലാം ആറു ദിവസത്തെ സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി-ശ്രീനഗർ-കൊച്ചി ഇൻഡിഗോ എക്കോണമി ക്ലാസ് ടിക്കറ്റ്, അഞ്ച് രാത്രി ഹോട്ടൽ താമസവും രാവിലത്തെയും രാത്രിയിലത്തെയും ഭക്ഷണവും, ടൂർ എസ്കോർട്ട്,ഡ്രൈവർ, സൈറ്റ് സീയിങ് ബസ് തുടങ്ങിയവ ടിക്കറ്റ് നിരക്കില്‍ ഉൾപ്പെടുന്നു. ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 37,140 രൂപ, ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 37,720 രൂപ, സിംഗിൾ ഒക്യുപൻസിയിൽ 39,470 രൂപ എന്നിങ്ങനെയും കുട്ടികൾക്ക് 25,500 രൂപാ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. ആകെ 29 പേർക്കാണ് ഈ യാത്രയിൽ പങ്കെടുക്കുവാൻ അവസരം.
നവംബർ 22 ന് പോയി യാത്ര 27 ന് മടങ്ങിയെത്തും.
ചണ്ഡീഗഡ് - ഷിംല - കുളു - മണാലി പാക്കേജ്
കോഴിക്കോട് നിന്നാരംഭിച്ച് ചണ്ഡീഗഡ് - ഷിംല - കുളു - മണാലി എന്നിവിടങ്ങൾ സന്ദർശിച്ച് വരുന്ന പാക്കേജ് ഏഴ് രാത്രിയും എട്ടു പകലം നീണ്ടുനിൽക്കുന്നതാണ്. ഒരാഴ്ച കാലം ഹിമാചലിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ അനുവദിക്കുന്ന യാത്രയിൽ റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സുഖ്ന തടാകം, കുഫ്രി, മാൾ റോഡ്, മണലി, ഹിഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം ബാത്ത്, വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ്, റോത്താങ് പാസ്., അടൽ ടണൽ, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.
നവംബർ 24 ന് പോയി 30ന് തിരിച്ചു വരുന്ന യാത്രയിൽ വിമാന ടിക്കറ്റ് , 2 രാത്രി ഷിംലയിലും 03 രാത്രി മണാലിയിലും 02 രാത്രി ചണ്ഡീഗഡിലും ഹോട്ടൽ താമസം,
7 പ്രഭാതഭക്ഷണവും 7 അത്താഴവും,IRCTC ടൂർ കോർഡിനേറ്ററുടെ സേവനങ്ങൾ തുടങ്ങിയവ ലഭിക്കും. ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 51,600 രൂപ, ഡബിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 53,700 രൂപ, സിംഗിൾ ഒക്യുപൻസിയിൽ 68,490
രൂപ എന്നിങ്ങനെയും കുട്ടികൾക്ക് 33,910 രൂപാ മുതലുമാണ് നിരക്ക് ആരംഭിക്കുന്നത്. ആകെ 29 പേർക്കാണ് ഈ യാത്രയിൽ പങ്കെടുക്കുവാൻ അവസരം.
നവംബർ 23 ന് പോയി യാത്ര 30 ന് മടങ്ങിയെത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














