Search
  • Follow NativePlanet
Share
» »ഇറ്റലിയിൽ സ്വന്തമായി ഒരു വീട്, ഒപ്പം 25 ലക്ഷം രൂപയും... ധൈര്യമായി നാടുവിടാം, വമ്പൻ ഓഫർ

ഇറ്റലിയിൽ സ്വന്തമായി ഒരു വീട്, ഒപ്പം 25 ലക്ഷം രൂപയും... ധൈര്യമായി നാടുവിടാം, വമ്പൻ ഓഫർ

സ്വന്തമായി ഒരു വീട്, ഒപ്പം സ്ഥലവും ബാങ്കിൽ ചെറിയ നിക്ഷേപവും. ആഹാ.. ! ഇത്രയും ഉണ്ടെങ്കില്‍ സ്വസ്ഥമായി ജീവിക്കാം എന്നു കരുതുന്നവരാണ് നമ്മളിൽ മിക്കവരും. ഈ ഒരു സ്വപ്നത്തിനു പിന്നാലെ പായുമ്പോൾ ഇങ്ങനെയൊരു ഭാഗ്യം മുന്നിലെത്തിയാലോ? അതും സഞ്ചാരികളുടെ സ്വർഗ്ഗമായ ഇറ്റലിയിൽ ജീവിതകാലം മുഴുവൻ താമസിക്കാൻ സാധിക്കുന്ന ഓഫർ ആണെങ്കിലോ?

അതേ! ഇറ്റലിയിൽ സ്വന്തമായി ഒരു വീടും ജീവിതവും നിങ്ങളുടെ ആഗ്രഹമാണെങ്കിൽ അത് യാഥാർത്ഥ്യമാക്കുക എന്നത് ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായി മാറ്റിവെക്കേണ്ടതില്ല. ഇറ്റലിയിലെ അതിമനോഹര പട്ടണങ്ങളിലൊന്നായ പ്രസീച്ചെ (Presicce)ആണ് ഇവിടേക്ക് താമസക്കാരെ ക്ഷണിക്കുന്നത്. പൂലിയ (Puglia)എന്ന പ്രദേശത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രസീച്ചെ ശാന്തസുന്ദരമായ ഒരു ഇറ്റാലിയൻ പട്ടണമാണ്. ചിത്രങ്ങളിലൂടെ കണ്ടു പരിചയപ്പെട്ട ഇറ്റലിയുടെ സൗന്ദര്യമുള്ള ഇവിടേക്കാണ് നിങ്ങൾ ജീവിതം പറിച്ചുനടേണ്ടത്.

Presicce pffering money to move there

സംഗതി എന്താണെന്നല്ലേ.. പറയാം, പ്രസീച്ചയിലേക്ക് വരാൻ തയ്യാറാകുന്നവർക്ക് ഇവിടെ വീട് വാങ്ങാൻ മുപ്പതിനായിരം യൂറോ അഥവാ ഏകദേശം 25 ലക്ഷത്തോളം ഇന്ത്യൻ രൂപ ഇവിടുത്തെ അധികൃതർ നല്കും എന്നതാണ് വാഗ്ദാനം. ഒരു പരിചയവുമില്ലാത്തവർക്ക് ഇങ്ങനെയൊരു ഓഫർ നല്കാൻ എന്താണ് ഇവിടെയുള്ളത് എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്. അതിനും ഒരു കാരണമുണ്ട്.

ഇറ്റലിയിലെ ഗ്രാമങ്ങളും നഗരങ്ങളും കഴിഞ്ഞ കുറച്ചു കാലമായി നേരിടുന്ന ജനസംഖ്യാ തകർച്ചയും വീടുകളിലെ ആൾക്ഷാമവും ഒക്കെ പരിഹരിച്ച് കൂടുതൽ ആളുകളെ തങ്ങളുടെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇവിടെ പുറമേ നിന്നുള്ള ആളുകളെ ക്ഷണിക്കുന്നത്. ഒപ്പം പണം അങ്ങോട്ട് കൊടുക്കുന്നതോടെ കൂടുതൽ ആളുകൾ വരാൻ താല്പര്യം കാണിക്കുകയും ചെയ്യും. ഇവിടെയുണ്ടായിരുന്ന യുവാക്കൾ പുതിയ സാധ്യതകളും വിദ്യാഭ്യാസവും ജോലിയും ഒക്കെയായി നാട് വിട്ടതോടെയാണ് വീടുകൾ ആൾപ്പാർപ്പില്ലാതായി മാറിയതും പ്രായമായവർ മാത്രമുള്ള സ്ഥലങ്ങളായി മാറിയതും.

Presicce Italy

ഇത്തരത്തില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളിലൊന്ന് വില കൊടുത്ത് വാങ്ങി അത് നവീകരിച്ച് താമസയോഗ്യമാക്കാനും തുടർന്ന് അവിടെ ജീവിക്കാനും ആണ് പ്രസീച്ച ആളുകളെ ക്ഷണിക്കുന്നത്. 1991 ന് മുമ്പ് നിർമ്മിക്കപ്പെട്ട ആൾത്താമസമില്ലാത്ത ശൂന്യമായ വീടുകൾ ഉണ്ട്. ഈ വീടുകളിൽ ആള്‍ത്താമസം എത്തിക്കാനും ഈ നാട് ചെറുപ്പക്കാരുടേത് കൂടിയാക്കി മാറ്റുവാനുമാണ് ഇവിടുള്ളവർ ആഗ്രഹിക്കുന്നത്.

വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ചില നിബന്ധനകളും ഇവിടെ വെച്ചിട്ടുണ്ട്. അതിലൊന്ന്. ഒഴിഞ്ഞു കിടക്കുനന ഏതു വീടും വാങ്ങാനാവില്ല എന്നതാണ്. മറിച്ച്, 1991 ന് മുൻപ് നിർമ്മിക്കപ്പെട്ട തിരഞ്ഞെടുത്ത വീടുകൾ മാത്രമേ വാങ്ങാൻ സാധിക്കൂ. മാത്രമല്ല, വീടു വാങ്ങുന്നവർ ഇവിടേക്ക് നിർബന്ധമായും താമസം മാറണം എന്നതാണ് അടുത്തത്.

ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ എങ്ങനെയുള്ളതാവും എന്നോർത്ത് വിഷമിക്കേണ്ട. പ്രസീച്ചയിലെ ഏറ്റവും മനോഹരമായ ലൊക്കേഷനുകളിൽ തന്നെയാണ് ഈ വീടുകളുള്ളത്. മനോഹരമായ കടൽത്തീരവും ബീച്ചും ഉള്ള പ്രദേശത്തു തന്നെ വീട് ലഭിക്കുമെന്നാണ് പറയുന്നത്. അധികൃതർ പറയുന്ന തുക നല്കി വീടു മേടിച്ചാലും അത് താമസയോഗ്യമാക്കി എടുക്കുമ്പോൾ പറഞ്ഞ ബജറ്റിൽ കാര്യങ്ങൾ നിൽക്കുമോ എന്നൊരു സങ്കോചം മിക്കവർക്കും ഇപ്പോള് തോന്നിയേക്കും.

റിപ്പോര്‍ട്ടുകളനുസരിച്ച് ഇവിടെ 500 സ്ക്വയര്ഫീറ്റ് വിസ്തൃതിയുള്ള വീട് മേടിക്കുന്നതിന് ഏകദേശം 25,000 യൂറോ വേണ്ടി വരും. ബാക്കി തുക നിങ്ങള്‍ക്ക് വീട് ഒന്നു ശരിയാക്കി താമസയോഗ്യമാക്കി എടുക്കുന്നതിനും ചെലവഴിക്കാം. ഔദ്യോഗിക വിശദീകരണം അനുസരിച്ച് ലഭിക്കുന്ന തുകയിൽ പകുതി വീടിനായും ബാക്കി പകുതി വീട് താമസയോഗ്യമാക്കുന്നതിനായും ചെലവഴിക്കാം. ഇറ്റലിയിൽ ഒരു വീട് ലഭിച്ച് താമസം ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഇത് ഏറ്റവും മികച്ച ഒരു ഡീൽ ആണ്.

കൂടുതൽ വിവരങ്ങൾ പ്രസീച്ചയുടെ കമ്യൂണിറ്റി വെബ്സൈറ്റിൽ നിന്നു ലഭിക്കാം. ഇവിടെ ക്ലിക്ക് ചെയ്യുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+