ജനുവരി നീണ്ട വാരാന്ത്യങ്ങൾ 2024: തുടക്കം മുതൽ അവധിയുമായാണ് പുതുവർഷം വരുന്നത്. യാത്ര ചെയ്യാനും വീട്ടുകാർക്കൊപ്പം ചെലവഴിക്കുവാനും പറ്റിയ ദിവസങ്ങൾ. പുതുവർഷം യാത്രയോടെ തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസത്തെ നീണ്ട വാരാന്ത്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കിവെച്ച് നേരത്തെ തന്നെ യാത്രകൾ പ്ലാൻ ചെയ്യാം.
ശനിയാഴ്ചയും ഞായറാഴ്ചയും കൂടാതെ നിരാശാക്കാത്ത തരത്തിൽ നീണ്ട വാരാന്ത്യങ്ങളും പൊതുഅവധികളും ഉള്ള മാസമാണ് ജനുവരി 2024. യാത്രകൾ അതും നീണ്ട യാത്രകൾ പോകുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ രീതിയിൽ ക്രമീകരിച്ചാൽ ജനുവരി നമുക്ക് യാത്രകളുടെ ഒരു മാസമാക്കി മാറ്റാം.

ജനുവരി 2024- നീണ്ട വാരാന്ത്യങ്ങൾ
അവധികളുടെ മാസമെന്ന് വിളിക്കാൻ പറ്റില്ലെങ്കിലും ഈ വർഷത്തെ ആകെയുള്ള 15 നീണ്ട വാരാന്ത്യങ്ങളിൽ മൂന്നെണ്ണവും ജനുവരി മാസത്തിലാണ് വരുന്നത്. ഡിസംബർ 30 ശനിയാഴ്ച തുടങ്ങുന്ന നീണ്ട വാരാന്ത്യം മുതൽ ജനുവരിയിലെ അവധികൾക്ക് തുടക്കമാകും. പുതുവർഷം ആഘോഷിക്കാൻ പ്രത്യേകം ലീവ് എടുക്കേണ്ടെന്നു ചുരുക്കും.
ജനുവരിയിലെ ആദ്യ നീണ്ട വാരാന്ത്യം
ഡിസംബർ 30 ശനിയാഴ്ച മുതൽ 31 ഞായർ, 2024 ജനുവരി 1 തിങ്കളാഴ്ച എന്നീ മൂന്നു ദിവസങ്ങളാണ് ജനുവരി മാസത്തിലെ ആദ്യ നീണ്ട വാരാന്ത്യം.
ഡിസംബർ 29 വെള്ളിയാഴ്ച മിക്കയിടങ്ങളിലും അവധി മോഡ് ആയതിനാൽ ഇതുകൂടി കണക്കിലെടുത്ത് യാത്ര പ്ലാൻ ചെയ്യാം.
രണ്ടാമത്തെ നീണ്ട വാരാന്ത്യം ജനുവരി 13 ശനിയാഴ്ച ആരംഭിക്കും. 13ന് ലോഹ്റി, തുടർന്ന് 14 ഞായറാഴ്ച, 15 തിങ്കളാഴ്ച മകരസംക്രാന്തി, പൊങ്കൽ എന്നീഅവധികളും വരുമ്പോൾ ആകെ മൂന്നു ദിവസം കിട്ടും. ലീവ് കിട്ടുമെങ്കിൽ 16 ചൊവ്വാഴ്ച കൂടി അവധിയെടുത്ത് ആകെ നാലു ദിവസം ആക്കി യാത്ര പോവുകയോ മറ്റോ ചെയ്യാം.
ജനുവരിയിലെ മൂന്നാമത്തെ വാരാന്ത്യം 16 മുതൽ 28 വരെയാണ്. 26 വെള്ളിയാഴ്ച റിപ്പബ്ലിക് ദിനം ആണ്. തുടർന്നു ശനിയും ഞായറും ആയതിനാൽ ആ ദിവസങ്ങൾ കൂടി അവധി കിട്ടുകയും ചെയ്യും,
ജനുവരി പൊതു അവധികൾ
2024 ലെ കേരളാ പൊതു അവധികൾ
ജനുവരി 2 : മന്നം ജയന്തി- ചൊവ്വാഴ്ച
ജനുവരി 26 : റിപ്പബ്ലിക്ക് ഡേ- വെള്ളിയാഴ്ച
2024 ലെ കർണ്ണാടക പൊതു അവധികൾ
1. 15 ജനുവരി- ഉത്തരായന പുണ്യകാല, മകര സംക്രാന്തി ഉത്സവം - തിങ്കൾ
2. ജനുവരി 26 - റിപ്പബ്ലിക് ദിനം , വെള്ളിയാഴ്ച.
ജനുവരി യാത്ര ഇന്ത്യയിലെ സ്ഥലങ്ങൾ
ജനുവരി മാസം കുളിരേറിയ യാത്രകളുടെ സമയമാണ്. പുതുവർഷത്തിന്റെ യാത്രാ തിരക്കുകൾ ഏകദേശം ജനുവരി പത്തോടെ തീരും. പിന്നീടുള്ള സമയം ഓരോ യാത്രകളെയും ആഘോഷമാക്കുന്ന യഥാർത്ഥ സഞ്ചാരികളുടെ ആസ്വദിച്ചുള്ള യാത്രകളുടെ സമയമാണ്. പൊതുവേ തണുപ്പു നിറഞ്ഞ കാലാവസ്ഥ ആയതിനാൽ ഹിൽസ്റ്റേഷനുകളിലേക്കും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിലേക്കും സഞ്ചാരികൾ ഒഴുകും.
മൂന്നാര്‍
ജനുവരി മാസത്തിൽ സഞ്ചാരികൾ ഏറ്റവുമധികം എത്തിച്ചേരുന്ന കേരളത്തിലെ സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. അതിശൈത്യവം ചിലപ്പോൾ ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയും ഇവിടെ പ്രതീക്ഷിച്ചുവേണം വരാന്‍. മാത്രമല്ല, അവധി സമയത്ത് വന്നാൽ വലിയ തിരക്ക് ഇവിടെ കാണും. എന്നിരുന്നാലും ഒറ്റദിവസം കൊണ്ട് മടങ്ങാതെ ഒന്നോ രണ്ടോ ദിവസം നിന്ന് പ്രധാന കാഴ്ചകളെല്ലാം കണ്ടുവേണം മടങ്ങുവാൻ,
മണാലി
ശൈത്യകാല യാത്രകൾക്ക് യോജിച്ച സ്ഥലമാണ് മണാലി. മഞ്ഞുനിറഞ്ഞ പർവ്വതങ്ങളും തണുത്തുറഞ്ഞ രാത്രികളും ട്രെക്കിങ്ങും സാഹിക വിനോദങ്ങളും മാർക്കറ്റ് സന്ദർശനവും ഒക്കെ ചേരുമ്പോഴേ മണാലി യാത്ര പൂര്‍ണ്ണമാവുകയുള്ളൂ. ഡൽഹിയിലെത്തി മണാലിക്ക് പോകുന്നതാണ് പൊതുവേ എളുപ്പമുള്ള മാർഗം. സോലാങ് വാലി, ഓൾഡ് മണാലി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കരുത്.
ഊട്ടി, ജയ്പൂർ, ഉദയ്പൂർ, കാശ്മീർ, മസൂറി, നൈനിറ്റാൾ, ആലപ്പുഴ, ഷിംല, മഹാബലേശ്വർ തുടങ്ങിയ സ്ഥലങ്ങളും ജനുവരി യാത്രയിൽ സന്ദർശിക്കാൻ പറ്റിയ സ്ഥലങ്ങളാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













