ജനുവരി എന്ന പുതിയ വർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളോടെ കടക്കുകയാണ് ലോകം. പുതുവർഷാഘോഷം മുതൽ ഇഷ്ടം പോലെ ഉത്സവങ്ങളും പരിപാടികളും ഒപ്പം എല്ലാ സമയത്തെയും പോലെ അവധികളും നീണ്ട വാരാന്ത്യങ്ങളും ഒക്കെയായാണ് ജനുവരി വന്നിരിക്കുന്നത്. സഞ്ചാരികൾക്ക് സന്തോഷിക്കാൻ ഒത്തിരി കാരണങ്ങളുണ്ടെന്ന് ചുരുക്കത്തിൽ പറയാം.
നീണ്ട വാരാന്ത്യങ്ങളും അടുപ്പിച്ചുള്ള മറ്റവധികളും ശനിയും ഞായറും പിന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ആഘോഷങ്ങളും ഉത്സവങ്ങളും ഒക്കെയായി ഒരുപാട് പ്രത്യേകതകൾ ജനുവരിക്കുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് അവധികൾ യാത്രയ്ക്കനുസരിച്ച് ക്രമീകരിച്ചാൽ ഒരുഗ്രൻ മാസമാക്കി ജനുവരി 2025 നെ നമുക്ക് മാറ്റിയെടുക്കാം.

ജനുവരി 2025 നീണ്ട വാരാന്ത്യം
ജനുവരിയിൽ ഒരൊറ്റ നീണ്ട ആഴ്ചാവസാനം മാത്രമാണ് നമുക്കുള്ളത്. ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് മുതൽ തുടങ്ങിയാൽ 15 ബുധനാഴ്ച രാവിലെ മടങ്ങിയെത്തുന്ന രീതിയാണ് ഈ വാരാന്ത്യം ക്രമീകരിക്കേണ്ടത്. ജനുവരി 11 രണ്ടാം ശനി- അവധി, 12 ഞായർ, 13 തിങ്കൾ ലീവ് എടുത്ത്, 14 ചൊവ്വ- മകരസംക്രാന്തി അവധി കൂടി എടുത്ത് വേണം ഇതിനായി ഒരുങ്ങുവാൻ. അതായത്, നാല് ദിവസം പൂർണ്ണമായ അവധി!
ജനുവരി 2025 കേരളാ പൊതു അവധികൾ
ജനുവരി 2 മന്നം ജയന്തി - വ്യാഴം
ജനുവരി 26 റിപ്പബ്ലിക് ദിനം - ഞായർ
ജനുവരി 2025 കർണ്ണാടക പൊതു അവധികൾ
ജനുവരി 14 ചൊവ്വ- ഉത്തരായന പുണ്യകാലം, മകര സംക്രാന്തി
ജനുവരി 2025- കേരളത്തിലെ വിശേഷദിവസങ്ങൾ, ആഘോഷങ്ങൾ
ജനുവരി 1 ബുധൻ- ശിവഗിരി തീർത്ഥാടനം സമാപനം
ജനുവരി 2 വ്യാഴം - മന്നം ജയന്തി
ജനുവരി 10 വെള്ളി- വൈകുണ്ഠ ഏകാദശി, എരുമേലി ചന്ദനക്കുടം
ജനുവരി 11 ശനി - എരുമേലി പേട്ടതുള്ളൽ
ജനുവരി 12 ഞായർ - തിരുവൈരാണിക്കുളം ക്ഷേത്രം നടതുറപ്പ്, പന്കളം തിരുവാഭരണ ഘോഷയാത്ര
ജനുവരി 14 ചൊവ്വ - മകരവിളക്ക്, തൈപ്പൊങ്കൽ, മകരച്ചൊവ്വ
ജനുവരി 20 തിങ്കൾ - കാഞ്ഞൂർ, അർത്തുങ്കൽ പെരുന്നാൾ
ഇന്ത്യയിലെ ആഘോഷങ്ങൾ ജനുവരി 2025
ജനുവരി 1 വ്യാഴം സോളാർ ന്യൂ ഇയർ
ജനുവരി 6 തിങ്കൾ ബനാദ അഷ്ടമി
ജനുവരി 6 തിങ്കൾ ഗുരു ഗോവിന്ദ് സിംഗ് ജയന്തി
ജനുവരി 9 വ്യാഴം പരമ ഏകാദശി
ജനുവരി 9 വ്യാഴം മാസിക് കാർത്തിഗൈ
ജനുവരി 10 വെള്ളി വൈകുണ്ഠ ഏകാദശി
ജനുവരി 10 വെള്ളി തൈലാങ്ങ് സ്വാമി ജയന്തി
ജനുവരി 10 വെള്ളി പൗഷ പുത്രാദ ഏകാദശി
ജനുവരി 12 ഞായർ ആരുദ്ര ദർശനം
ജനുവരി 13 തിങ്കൾ ലോഹ്രി
ജനുവരി 13 തിങ്കൾ ബോഗി പാണ്ടിഗൈ
ജനുവരി 13 തിങ്കൾ പൗഷ പൂർണിമ
ജനുവരി 13 തിങ്കൾ ശാകംഭരി പൂർണിമ
ജനുവരി 14 ചൊവ്വ പൊങ്കൽ
ജനുവരി 14 ചൊവ്വ മകര സംക്രാന്തി
ജനുവരി 14 ചൊവ്വ ഉത്തരായനം
ജനുവരി 14 ചൊവ്വ മാട്ടു പൊങ്കൽ
ജനുവരി 14 ചൊവ്വ പെദ്ദ പാണ്ഡുഗ
ജനുവരി 15 ബുധൻ മാഗ് ബിഹു
ജനുവരി 15 ബുധൻ മകരവിളക്ക്
ജനുവരി 16 വ്യാഴം ലംബോദര സങ്കസ്തി ചതുർത്ഥി
ജനുവരി 16 വ്യാഴം കാണും പൊങ്കൽ
ജനുവരി 16 വ്യാഴം കനുമ പണ്ടുഗ
ജനുവരി 16 വ്യാഴം മുക്കനുമ
ജനുവരി 17 വെള്ളി സകത് ചൗത്ത്
ജനുവരി 25 ശനി ഷട്ടില ഏകാദശി
ജനുവരി 26 ഞായർ റിപ്പബ്ലിക് ദിനം
ജനുവരി 28 ചൊവ്വ തായ് അമാവാസി
ജനുവരി 28 ചൊവ്വ മൗനി അമാവാസ്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












