Search
  • Follow NativePlanet
Share
» »ജൂലൈ മാസത്തിലെ യാത്രകള്‍... രാശികള്‍ പറയും ലക്ഷ്യസ്ഥാനങ്ങള്‍

ജൂലൈ മാസത്തിലെ യാത്രകള്‍... രാശികള്‍ പറയും ലക്ഷ്യസ്ഥാനങ്ങള്‍

സൂര്യരാശികള്‍ ജൂലൈ മാസത്തിലെ യാത്രകളെ എങ്ങനെയാണ് കാണുന്നതെന്ന് നോക്കാം...

ഒരുപാട് യാത്രകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും പല കാരണങ്ങളാല്‍ പിന്നീടൊരു സമയത്തേയ്ക്ക് മാറ്റിവയ്ക്കാറുണ്ട് നമ്മള്‍. ചിലപ്പോള്‍ എവിടേക്ക് യാത്ര ചെയ്യണമെന്ന് തീരുമാനിക്കുവാന്‍ കഴിയാതെ വരുന്നതായിരിക്കും കാരണം. എന്നാല്‍ ഭാരതീയ ജ്യോതിശാസ്ത്രമനുസരിച്ച് നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും സൂര്യരാശികള്‍ക്കും നമ്മുടെ യാത്രയെ സ്വാധീനിക്കുവാന്‍ സാധിക്കുമത്രെ.
ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും സമയാണെങ്കില്‍ പോലും പലപ്പോഴും മുന്നറിയിപ്പില്ലാതെ എത്തുന്ന മഴ ജൂലൈയിലെ യാത്രകളെ അവതാളത്തിലാക്കാറുണ്ട്. എന്നിരുന്നാലും സൂര്യരാശികള്‍ ജൂലൈ മാസത്തിലെ യാത്രകളെ എങ്ങനെയാണ് കാണുന്നതെന്ന് നോക്കാം...

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ഏരിസ് ( മാർച്ച് 21- ഏപ്രിൽ 19)

ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകുവാന്‍ ഏരിസ് രാശിക്കാര്‍ക്ക് ഈ മാസം സാധിക്കും. ജോലി സംബന്ധമായ യാത്രകള്‍ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമിനിഷങ്ങളാക്കി ഇവര്‍ മാറ്റും. ഡാര്‍ജലിങ് അല്ലെങ്കില്‍ ഗാംങ്ടോക്കും അവിടുത്തെ പുരാതനമായ ആശ്രമങ്ങളും ഈ മാസത്തെ യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ സാധിച്ചേക്കും. വീട്ടിലിരുന്നുള്ള ജോലിയിലെ മടുപ്പില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് കുറച്ചുദിവസത്തേയ്ക്കായി കേരളത്തിലേക്ക് വരാം. കാടുകളിലെ താമസവും ട്രക്കിങും നല്കുന്ന പുതിയൊരു ഊര്‍ജം പിന്നീടുള്ള ദിവസങ്ങിലേക്കായി ഉപയോഗിക്കാം. ആത്മീയ യാത്രകളും ഈ മാസത്തെ പ്രത്യേകതയാണ്. ഋഷികേശ്, ജമ്മു കാശ്മീര്‍, നൈനിറ്റാള്‍ തുടങ്ങിയ ഇടങ്ങള്‍ ഈ തരത്തില്‍ സന്ദര്‍ശിക്കുവാന്‍ സാധിച്ചേക്കും. വാരാന്ത്യങ്ങള്‍ സാഹസിക യാത്രകളാലും അനുഭവങ്ങളാലം സമ്പന്നമായിരിക്കും.

ടോറസ് (ഏപ്രിൽ 20-മേയ് 20)

ടോറസ് (ഏപ്രിൽ 20-മേയ് 20)

ടോറസ് രാശിക്കാരെ സംബന്ധിച്ച് ജൂലൈ മാസം ആഢംബര യാത്രകളുടെയും ആഘോഷങ്ങളുടെയും സമയമാണ്. വിദേശയാത്രകള്‍ക്ക് തായ്ലന്‍ഡ് അല്ലെങ്കില്‍ ജക്കാര്‍ത്ത തിരഞ്ഞെടുക്കാം. യാത്രയില്‍ ഇവിടങ്ങളിലെ നൈറ്റ് ലൈഫും സ്ട്രീറ്റ് ഫൂഡും പരീക്ഷിക്കുവാന്‍ മറക്കരുത്. ഗോവ സില്‍വാ, കോവളം തുടങ്ങിയ ഇടങ്ങള്‍ ആശ്വാസം നല്കുന്ന യാത്രകള്‍ക്കായി പോകാം. കുടുംബവുമായുള്ള യാത്രകള്‍ക്കും ഈ മാസം അനുയോജ്യമാണ്. എന്നാല്‍ ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രകള്‍ അത്രയും വിജയകരമായേക്കില്ല.

ജെമിനി(മെയ് 21- ജൂൺ 20)

ജെമിനി(മെയ് 21- ജൂൺ 20)

ബിസിനസ് മേഖലയിലുള്ളവര്‍ക്ക് അതി്‍റെ ആവശ്യങ്ങള്‍ക്കായി ധാരാളം യാത്രകള്‍ ആവശ്യപ്പെടുന്ന മാസമാണിത്. ഭോപ്പാല്‍, ഇന്‍ഡോര്‍, ജംഷദ്പൂര്‍ തുടങ്ങിയ ഇടങ്ങളാവും ബിസിനസ് ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുക. ജീവിതത്തില്‍ തീര്‍ച്ചയായും നടത്തേണ്ട യാത്രകള്‍ക്കായി ഷിംല മുതല്‍ കാശ്മീര്‍ വരെയുള്ള കൂള്‍ ഡെസ്റ്റിനേഷനുകള്‍ തിരഞ്ഞെടുക്കാം. സാഹസിക വിനോദങ്ങളായ സ്കീയിങ്ങും ബംഗീ ജംപിങ്ങും പരീക്ഷിക്കുവാനും ഈ യാത്രകള്‍ ഉപയോഗപ്പെടുത്താം. യൂറോപ്പ് യാത്രകള്‍ക്കായി ഇറ്റലിയും പാരീസും തിരഞ്ഞെടുക്കാം. ട്രക്കിങ്, ക്യാംപിങ് പോലുള്ള കാര്യങ്ങള്‍ക്കായി കൂനൂര്‍, ഊട്ടി, മൂന്നാര്‍, കൂര്‍ഗ് തുടങ്ങിയ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം.

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

ക്യാൻസർ (ജൂൺ 21-ജൂലൈ 22)

പുതിയ ഇടങ്ങള്‍ 'എക്സ്പ്ലോര്‍' ചെയ്യുവാന്‍ താല്പര്യമുള്ള ഈ രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഈ മാസം. ജയ്പൂര്‍, ഉദയ്പൂര്‍, ഈജിപ്ത് തുടങ്ങിയ ചരിത്രഇടങ്ങള്‍ യാത്രകള്‍ക്കായി തിരഞ്ഞെടുക്കാം. മുംബൈ, ഗുഡ്‌ഗാവ്, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്കാവും ജോലി സംബന്ധമായ യാത്രകള്‍. പഴയസുഹൃത്തുക്കള്‍ക്കൊപ്പം യാത്രകള്‍ പ്ലാന്‍ ചെയ്യുവാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. മണാലി, ലേ, ലഡാക്ക് എന്നിവിടങ്ങളിലേക്ക് സാഹസിക യാത്രകള്‍ പ്ലാന്‍ ചെയ്യാം. വാരാന്ത്യങ്ങള്‍ ഹില്‍സ്റ്റേഷനുകളിലേക്കുള്ള യാത്രകള്‍ക്കോ ലോങ് ഡ്രൈവുകള്‍ക്കോ ആയി ഉപയോഗിക്കുന്നത് നിങ്ങളെ റീച്ചാര്‍ജ് ചെയ്യും.

ലിയോ(ജൂലൈ 23- ഓഗസ്റ്റ് 22)

ലിയോ(ജൂലൈ 23- ഓഗസ്റ്റ് 22)

സാഹസിക യാത്രകളും അതിന്‍റെ അനുഭവങ്ങളും നിറഞ്ഞ മാസമാണ് ലിയോ രാശിക്കാര്‍ക്കുള്ളത്. പെട്ടന്നുള്ള തീരുമാനത്തില്‍ ഇറങ്ങിപ്പുറപ്പെടുന്ന യാത്രകള്‍ക്കും ഈ മാസം നിങ്ങള്‍ സാക്ഷ്യംവഹിക്കും. കന്‍ഹാ, രണ്‍ഥംഭോര്‍ പോലുള്ള പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ഇടങ്ങള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. കൊച്ചി, ആന്‍ഡമാന്‍ തുടങ്ങിയ ഇടങ്ങളിലേക്ക് വാട്ടര്‍സ്പോര്‍ട്സ് ആസ്വദിക്കുവാനായും യാത്രകള്‍ പ്ലാന്‍ ചെയ്യാം.

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

വിർഗോ (ഓഗസ്റ്റ് 23 -സെപ്റ്റംബർ 22)

വളരെ തിരക്കേറിയ മാസമാണ് ജൂലൈ എങ്കിലും കുറേയേറെ യാത്രകള്‍ക്കു കൂടി ഈ മാസം സമയമുണ്ട്. ജോലിസംബന്ധമായ യാത്രകള്‍ ആണെങ്കില്‍ പോലും അതിലെ യാത്ര അതിന്റെ പരമാവധിയില്‍ ആസ്വദിക്കുവാന്‍ കഴിയുന്നത് നിങ്ങളിലെ പോസിറ്റീവ് എനര്‍ജിയെ വര്‍ധിപ്പിക്കും. പാരീസ്, മിലന്‍, ഓസ്ട്രിയ തുടങ്ങിയ ഇടങ്ങള്‍ വിദേശയാത്രയില്‍ സന്ദര്‍ശിച്ചേക്കാം.
ഷോപ്പിങ്ങുകള്‍ക്കായി ധാരാളം പണം ചിലവഴിക്കുന്ന സമയം കൂടിയാണിത്. കോളേജ് , സ്കൂള്‍ റീയൂണിയനുകളും മറ്റും ഈ മാസം സംഭവിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ അതൊരു യാത്രയുടെ രീതിയിലേക്ക് മാറ്റിയാല്‍ കൂടുതല്‍ രസകരമായേക്കും. വാരാന്ത്യങ്ങള്‍ അടുത്തുള്ള ചെറിയ ഇട‍ങ്ങളിലേക്ക് പിക്നിക് നടത്തുവാനായി പ്രയോജനപ്പെടുത്താം.

ലിബ്രാ (സെപ്റ്റംബർ 23-ഒക്ടോബർ 22)

ലിബ്രാ (സെപ്റ്റംബർ 23-ഒക്ടോബർ 22)

ആളുകളുമായി വളരെ പെട്ടന്ന് സൗഹൃദ്ം സ്ഥാപിക്കുന്നവരാണ് ലിബ്രാക്കാര്‍. അതുകൊണ്ടുതന്നെ പല യാത്രകളും ഇവരുടെ നേതൃത്വത്തില്‍ ഈ മാസം നടക്കും. ജോലിയുടെ ഇടയിലുള്ള യാത്രയായതിനാല്‍ യാത്രാ സമയം കുറവായിരിക്കുമെങ്കിലും യാത്ര മുഴുവനും രസകരവും എന്നും ഓര്‍ത്തിരിക്കുവാന്‍ പാകത്തിലുള്ളതായിരിക്കും എന്നതാണ് ഇതിന്‍റെ ഹൈലൈറ്റ്. ഹിൽ സ്റ്റേഷനുകൾ നിങ്ങളെ ആവേശഭരിതരാക്കുന്നു, നിങ്ങൾക്ക് മഹാബ്ലേശ്വർ, മൗണ്ട് അബു അല്ലെങ്കിൽ മുസ്സോറിയിലേക്കോ ഒരു യാത്ര പ്ലാൻ ചെയ്യാം. ചെന്നൈ, പോണ്ടിച്ചേരി, ജയ്പൂർ അല്ലെങ്കിൽ കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളും യാത്രകള്‍ക്കായി പരിഗണിക്കാം,

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

സ്കോർപിയോ (ഒക്ടോബർ 23-നവംബർ 21)

ഈ മാസം മുഴുവനും യാത്രകള്‍ക്കായി മാറ്റിവച്ചിരിക്കുന്നവരാണ് സ്കോര്‍പ്പിയോക്കാര്‍. ബാംഗ്ലൂർ, ഹൈദരാബാദ്, ദുബായ്, ഹോങ്കോംഗ് അല്ലെങ്കിൽ മനില എന്നിവിടങ്ങളിലേക്ക് പോകാൻ തയ്യാറാി ഇരിക്കുന്നവരാണ് മിക്കവരും. പൂനെ, കോലാപ്പൂർ, ഗോവ, മധുര എന്നിവിടങ്ങളിലേക്കും യാത്രകള്‍ പ്ലാന്‍ ചെയ്യാം. ക്രൂസ് യാത്രകള്‍ക്കായും ഈ മാസം മാറ്റിവയ്ക്കാം. കുടുംബവുമായുള്ള യാത്രകള്‍ക്ക് ബീച്ച് ഡെസ്റ്റിനേഷനുകള്‍ തിരഞ്ഞെടുക്കാം,

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

സാജിറ്റേറിയസ് (നവംബർ 22- ഡിസംബർ 21)

പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ലാതെ യാത്ര ചെയ്യുവാന്‍ എന്നും താല്പര്യപ്പെടുന്നവരാണ് സാജിറ്റേറയസ് രാശിക്കാര്‍,. ഏറ്റവും ശുഭാപ്തിവിശ്വാസത്തോടെ യാത്രകളെ സമീപിക്കുന്നവരാണ് ഇവര്‍. ഋഷികേശിലെ റിവർ-റാഫ്റ്റിംഗ്, ബംഗീ-ജംപിംഗ്,സാഹസികമായ ട്രക്കിങ്ങുകള്‍ എന്നിവ ഇവര്‍ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന കാര്യങ്ങളാണ്. ജോലിക്കും മീറ്റിങ്ങുകള്‍ക്കുമിടയില്‍ തിരക്കേറിയ ജീവിതത്തില്‍ നിന്നും ഛരു ബ്രേക്ക് എടു്കകുവാന്‍ യാത്രകലെ ആശ്രയിക്കാം.

കാപ്രിക്കോണ്‍ (ഡിസംബർ 22- ജനുവരി 19)

കാപ്രിക്കോണ്‍ (ഡിസംബർ 22- ജനുവരി 19)

യാത്രകള്‍ക്കായി മാത്രം ജീവിക്കുന്നവരാണ് കാപ്രിക്കോണ്‍കാര്‍. കുന്നുകളും മലകളും കയറിയുള്ള യാത്രകളാണ് ഇവര്‍ക്ക് കൂടുതല്‍ പ്രിയം. അതുകൊണ്ടുതന്നെ ട്രക്കിങ്ങും ക്യാംപിങ്ങും ഹൈക്കിങും ആയിരിക്കും ഇവര്‍ യാത്രകളില്‍ പ്രാധാന്യം നല്കുന്ന കാര്യങ്ങള്‍. ജോലിയുടെ ആവശ്യങ്ങള്‍ക്കായി അഹ്മദാബാദ്, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടി വന്നേക്കാം,. പെട്ടന്നുള്ള തീരുമാനത്തില്‍ വാരാന്ത്യങ്ങള്‍ മികച്ച യാത്രകള്‍ക്കുള്ള സമയമായി മാറിയേക്കാം.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)

തുടക്കത്തില്‍ കുറച്ചു ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെങ്കിലും മെല്ലെ നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ഈ മാസം മാറും. യാത്രകളില്‍ സമാനമനസ്കരായ നിരവധി ആളുകളെ കണ്ടെത്തും. ഇത് മുന്നോട്ടുള്ള നിങ്ങളുടെ യാത്രകളെ വളരെ സഹായിക്കുകയും ചെയ്യും. യാത്രകള്‍ക്കായി പണം എങ്ങനെ ചിലവഴിക്കുമെന്ന് ആലോചിച്ച് ടെന്‍ഷന്‍ ആവേണ്ട ആവശ്യവും ഇല്ല. നിങ്ങളുടെ ബജറ്റില്‍ തന്നെ യാത്രകള്‍ ഒതുങ്ങുന്ന രീതിയിലായിരിക്കും ഈ മാസത്തെ പ്ലാനുകള്‍ വരുന്നത്. യാത്രകളില്‍ വാട്ടര്‍സ്പോര്‍ട്സുകള്‍ ആസ്വദിക്കുവാന്‍ മറക്കരുത്. ആഗ്രാ, മീററ്റ്, കോട്ട തുടങ്ങിയ ഇടങ്ങളിലേക്കും യാത്രകള്‍ പ്ലാന്‍ ചെയ്യാം.

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

പിസസ് (ഫെബ്രുവരി 19-മാർച്ച് 20)

ഔട്ട്ഡോര്‍ ആക്റ്റിവിറ്റികള്‍ക്കായി നിങ്ങള്‍ക്ക് ഈ മാസം മാറ്റിവയ്ക്കാം സര്‍ഫിങ്ങിനും പാരാസെയ്ലിങ്ങിനും ഒക്കെ സമയം കണ്ടെത്തുവാന്‍ മറക്കരുത്. കടലിന്‍റെ ആഴങ്ങളിലേക്ക് യാത്ര ചെയ്യുവാനും എക്സ്പ്ലോര്‍ ചെയ്യുവാനും ഈ സമയം മാറ്റിവയ്ക്കാം, എന്നാല്‍ മഴക്കാലമാണിത് എന്ന ഓര്‍മ്മയില്‍ വേണം യാത്രകള്‍ തിരഞ്ഞെടുക്കുവാനും പോകുവാനും. വീക്കെന്‍ഡുകള്‍ സന്തോഷത്തോടെ ആഘോഷിക്കുവാന്‍ പരമാവധി യാത്രകള്‍ക്കായി സമയം മാറ്റിവയ്ക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel travel plans india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+