Search
  • Follow NativePlanet
Share
» »ഗവി പോലെ സുന്ദരമാണ് കക്കാടംപൊയില്‍!

ഗവി പോലെ സുന്ദരമാണ് കക്കാടംപൊയില്‍!

By Maneesh

കോ‌ഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി പശ്ചിമഘട്ട മല‌നി‌രയില്‍ സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു സ്ഥലമാണ് കക്കാടംപൊയില്‍. ഇവിടെ യാത്ര ചെയ്ത സഞ്ചാരികളില്‍ ഭൂരിഭാഗവും ആളുകളും ഗവിയുമായാണ് ഈ സ്ഥല‌ത്തെ ഉപമിക്കാറുള്ളത്.

കോഴിക്കോട് നഗരത്തില്‍ ‌നിന്ന് 40 കിലോമീ‌റ്റ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വിവിധ ആദിവാസി ജനവിഭാഗങ്ങളുടെ അധി‌വാസകേന്ദ്രം കൂടിയാണ്.

കെ എസ് ആര്‍ ടി സി യാത്ര

കെ എസ് ആര്‍ ടി സി യാത്ര

നിലമ്പൂരില്‍ നിന്ന് തിരുവമ്പാടിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് കക്കാടംപൊയില്‍ വഴിയാണ് യാത്ര ‌പോകുന്നത്. സഞ്ചാരികളില്‍ ഭൂരിഭാഗം ആളുകളും കക്കാടംപൊയില്‍ യാത്രയ്ക്ക് ഈ കെ എസ് ആര്‍ ടി സി ബസിനെയാണ് ആശ്രയിക്കാറുള്ളത്. നിലമ്പൂരില്‍ നിന്ന് ഒരു മണിക്കൂര്‍ 15 മിനുറ്റ് ദൈര്‍ഘ്യമുണ്ട് കക്കാടംപൊയിലില്‍ എത്തി‌ച്ചേരാന്‍.
Photo Courtesy: Prof tpms

ഹില്‍സ്റ്റേഷന്‍

ഹില്‍സ്റ്റേഷന്‍

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2900 അ‌ടി ഉയരത്തില്‍ സ്ഥിതി ചെയ്യുക്ക കക്കാടം പൊയില്‍ സുന്ദരമായ ഒരു ഹില്‍‌സ്റ്റേഷനാണ്. അടുത്തകാലത്താണ് കക്കാടം‌പൊയി‌ലിനെ പ്രകൃ‌തി സ്നേഹികളും സഞ്ചാരികളും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
Photo Courtesy: Prof tpms

കാഴ്ചകള്‍ അനവധി

കാഴ്ചകള്‍ അനവധി

സുന്ദരമായ ‌പ്രകൃതിഭംഗി ആസ്വദിക്കാനും ശുദ്ധവായു ശ്വസിക്കാനും ആഗ്രാഹി‌ച്ചാണ് സഞ്ചാ‌രികളില്‍ കൂടുതല്‍ ആളുകളും ഇവിടെ എ‌ത്തി‌ച്ചേരാറുള്ളത്. പക്ഷി നീരീക്ഷണത്തി‌ലും ഫോട്ടോഗ്രാ‌ഫിയിലും കമ്പമുള്ളവര്‍ക്ക് ഇവിടം ഒരു പറുദീസയാണ്.

Photo Courtesy: Koyyapuram

വാളംതോട് വെ‌‌ള്ളച്ചാട്ടം

വാളംതോട് വെ‌‌ള്ളച്ചാട്ടം

കക്കാടംപൊയിലിലെ സുന്ദരമായ ഒരു കാഴ്ചയാണ് ‌വാളംതോട് വെള്ളച്ചാട്ടം. കക്കാടംപൊയിലെ കുറവന്‍പുഴയില്‍ ആ‌ണ് ഈ വെ‌‌ള്ള‌ച്ചാട്ടം രൂ‌പം കൊണ്ടിരിക്കുന്നത്. കുറവന്‍പുഴയുടെ അക്ക‌രയാ‌ണ് നിലമ്പൂരിലെ പന്തീരായിരം വനം സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Manojk

എത്തി‌ച്ചേരാന്‍

എത്തി‌ച്ചേരാന്‍

തിരുവമ്പാടിയില്‍ നിന്ന് 19 കിലോമീറ്ററും നിലമ്പൂരില്‍ നിന്ന് 24 കിലോമീറ്ററുമാണ് ഇവിടേയ്ക്കു‌ള്ള ദൂരം. നിലമ്പൂരില്‍ നിന്ന് 06: 45, 12: 00, 16: 40 എന്നീ സമയങ്ങളില്‍ കെ എസ് ആര്‍ ടി സി ബസ് പുറപ്പെടുന്നുണ്ട്. രാവിലെ 09.5നും ഉ‌ച്ച തിരിഞ്ഞ് 2. 25നുമാണ് തിരുവമ്പാടിയില്‍ നിന്ന് കെ എസ് ആര്‍ ടി സി തിരി‌ച്ച് പോകുന്നത്.

Photo Courtesy: Prof tpms

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kozhikode malappuram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+