Search
  • Follow NativePlanet
Share
» »കള്ളിമാലി വ്യൂ പോയിന്‍റ്, മൂന്നാറിൽ നിന്ന് 30 കിമി അകലെ, കണ്ടില്ലെങ്കിൽ നഷ്ടം

കള്ളിമാലി വ്യൂ പോയിന്‍റ്, മൂന്നാറിൽ നിന്ന് 30 കിമി അകലെ, കണ്ടില്ലെങ്കിൽ നഷ്ടം

ഇടുക്കിയിൽ പലവട്ടം കറങ്ങിയാലും ഓരോ തവണയും ഓരോ മുഖമാണ്, വ്യത്യസ്ത കാഴ്ചകളാണ്...എന്തിനധികം സ്ഥിരം കാണുന്ന ഇടത്തിനു പോലും പെട്ടന്നൊരു മാറ്റം വന്നിട്ടുണ്ടോയെന്ന് തോന്നിപ്പോകും. ഇടുക്കി മുഴുവൻ കണ്ടിട്ടുണ്ടെന്നൊക്കെ പറഞ്ഞാലും മിടുക്കിയായ ഇടുക്കിയിൽ ചില ഇടങ്ങൾ സഞ്ചാരികൾ സ്ഥിരം വിട്ടുപോകാറുണ്ട്. സമയക്കുറവ് മൂലമോ അവിടെ ഒന്നും കാണാനില്ലെന്നുള്ള തോന്നലിലോ ഒക്കെ കാണാതെ പോകുന്ന സ്ഥലങ്ങൾ

ഇങ്ങനെ ഇടുക്കിയിൽ കാണാൻ ബാക്കിയുള്ള സ്ഥലങ്ങളുടെ പട്ടികയിലാണ് മിക്കവർക്കും കള്ളിമാലി വ്യൂ പോയിന്‍റ് ഉള്ളത്. എന്താണവിടെ കാണാനുള്ളതെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയുവാൻ സാധിക്കില്ല. കാൽവരി മൗണ്ടിന്‍റെ കാഴ്ചകളോട് വളരെ സാമ്യം തോന്നുന്ന ഇടമായതിനാൽ തന്നെ ഇവിടേക്ക് വരുന്നവർ കുറവാണ്. എന്നാൽ പൊന്മുടി ഡാം ഉൾപ്പെടെയുള്ള ഒരുകൂട്ടം കാഴ്ചകളാണ് കള്ളിമാലി വ്യൂ പോയിന്‍റിൽ ഉള്ളത്.

Kallimali View Point Idukki

PC:Bithinraj Mb/Unsplash

പൊന്മുടി അണക്കെട്ടിന്‍റെ ക്യാച്മെന്‍റ് ഏരിയാ ആണ് കള്ളിമാലി. അതിനാൽ നോക്കി നിന്നു പോകുന്ന തരത്തിലുള്ള, മനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്. ഒരു കുന്നിനു മുകളിൽ കള്ളിമാലി വ്യൂ പോയിന്‍റില് നിന്നാൽ പൊന്മുടി ഡാമിന്‍റെ റിസർവോയറിന്‍റെയും അതിനുള്ളിലെ ചെറിയ ദ്വീപുകളുടെയും വിദൂര ദൃശ്യങ്ങൾ ആസ്വദിക്കാം. അതിന്‍റെ വൃഷ്ടി പ്രദേശങ്ങളുടെ ഭംഗി ദൂരെ നിന്ന് കാണാം.

പരന്നു കിടക്കുന്ന ജലാശയം ചിലയിടങ്ങളിൽ അല്പം ഇറങ്ങിക്കിടക്കുന്ന കാണാം. മറ്റൊരിടത്തേയ്ക്കു നോക്കിയാൽ കുറച്ചധികം കരയോട് കയറിക്കിടക്കുകയാണ്. ഇതിനു നടുവിലായി വെള്ളിനു മുകളിൽ പൊള്ളി നിൽക്കുന്ന ദ്വീപുകളുടെ കാഴ്ച ഗംഭീരമാണ്. പൊന്മുടി അണക്കെട്ടിന്‍റെ ആകാശക്കാഴ്ച പോലെ ഒരു ദൃശ്യവും ഇവിടെ കാണാം. നീണ്ടുകിടക്കുന്ന വെള്ളത്തിന്‍റെ കാഴ്ചയോടെയാണ് പൊന്മുടി ഡാം കാണാൻ കഴിയുക.

തിരക്കുകളിൽ നിന്നും ഓടി വന്ന് ശാന്തമായ ഒരിടത്തിരുന്ന് സായാഹ്ന കാറ്റുകൊണ്ട്, വൈകുന്നേരത്തിന്‍റെ ഭംഗിയിൽ ഇങ്ങനെ നോക്കിയിരിക്കാൻ ഇഷ്ടമുള്ളവർക്ക് യോജിച്ച സ്ഥലമാണിത്. ഇടുക്കിയിലെ ഓഫ്ബീറ്റ് ഇടങ്ങൾ തിരയുന്നവർക്കും അധികമാരും വന്നെത്താ സ്ഥലങ്ങൾ അന്വേഷിക്കുന്നവർക്കും ഇവിടേക്ക് വരാം.

വ്യൂ പോയിന്‍റ് മാത്രമല്ല, പൊന്മുടി ഡാം, വിവിധ ഇടങ്ങളിൽ നിന്നായി പൊന്മുടി ഡാം കാണാനുള്ള വ്യൂ പോയിന്‍റുകൾ, കുത്തുങ്കൽ വെള്ളച്ചാട്ടം, ശ്രീനാരായണപുരം വെള്ളച്ചാട്ടം,വെള്ളത്തൂവലിലെ പവർഹൗസുകൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ കൂടി ഇവിടെ കാണാനുണ്ട്.

ഈ യാത്രയുടെ റൂട്ടും അതിമനോഹരമാണ്. റോഡിന് ഇരുവശത്തുമുള്ള കാഴ്ചകൾ തന്നെ എടുത്തുപറയേണ്ടതാണ്. പിന്നെ ഏലക്കാടുകളിലൂടെ കടന്നുള്ള ഡ്രൈവും മഴക്കാലത്താണെങ്കിൽ വെള്ളച്ചാട്ടങ്ങളും വെള്ളത്തൂവലും കല്ലാർകുട്ടിയും ഒക്കെ കണ്ട് ഒരു കംപ്ലീറ്റ് യാത്രാ പാക്കേജാണ് കള്ളിമാലി വ്യൂ പോയിന്‍റ് യാത്ര നല്കുന്നത്.

കള്ളിമാലിയിലേക്ക് വരാൻ

മൂന്നാറിൽ നിന്ന് കള്ളിമാലി വ്യൂ പോയിന്‍റിലേക്ക് വരാൻ ആനച്ചാൽ - കുഞ്ചിത്തണ്ണി റോഡ് വഴി 28.8 കിലോമീറ്റർ ദൂരം ആണ്. ഒരു മണിക്കൂറിനടുത്ത് സമയം വേണം ഈ വഴി എത്തുവാൻ.
എറണാകുളത്ത് നിന്നു വരുമ്പോൾ മൂവാറ്റുപുഴ വഴി വണ്ണപ്പുറം കയറി വെൺമണി- കല്ലാർകുട്ടി- പന്നിയാർകുട്ടി - പൊൻമുടി ഡാം വഴി എത്താം. 116 കിലോമീറ്ററാണ് ആകെ സഞ്ചരിക്കേണ്ടത്.
നെടുങ്കണ്ടത്തു നിന്ന് രാജാക്കാട് വഴി കള്ളിമാലി വ്യൂ പോയിന്‍റിലേക്ക് 25 കിലോമീറ്റർ ദൂരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+