Search
  • Follow NativePlanet
Share
» » കല്പാത്തി ഒരുങ്ങുന്നു.. രഥോത്സവത്തിന് ഇനി നാളുകൾ മാത്രം, രഥസംഗമം 16ന്

കല്പാത്തി ഒരുങ്ങുന്നു.. രഥോത്സവത്തിന് ഇനി നാളുകൾ മാത്രം, രഥസംഗമം 16ന്

കല്‍പ്പാത്തിയിൽ വിശ്വാസത്തിന്‍റെ തേരുരുളുവാൻ ഇനി ദിവസങ്ങളുടെ അകലം മാത്രം. രാവും പകലും ആഘോഷമാക്കുന്ന കല്പാത്തി രഥോത്സവത്തിന് നാട് ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസികൾക്കൊപ്പം സഞ്ചാരികളും എത്തിച്ചേരുന്ന കല്പാത്തി രഥോത്സവം ഓരോ വർഷവും വലിയ ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്. ഉത്സവത്തിനൊപ്പം കല്പാത്തിക്കാർക്ക് ഓരോ രഥോത്സവവും ഒരു കൂടിച്ചേരൽ കാലം കൂടിയാണ് സമ്മാനിക്കുന്നത്.

തുലാമാസത്തിലേ അവസാനത്തെ പത്തു ദിവസങ്ങളിൽ ആണ് കല്പാത്തി രഥോത്സവം നടക്കുന്നത്. നവംബർ 7 ചൊവ്വാഴ്ച മുതൽ 17 വെള്ളിയാഴ്ച വരെയാണ് ഈ വർഷത്തെ കല്പാത്തി രഥോത്സവം നടക്കുക. നവംബർ 7നു വൈകുന്നോരം വാസ്തുബലിയോടെ രഥോത്സവച്ചടങ്ങുകൾക്കു തുടക്കമാകും. എട്ടാം തിയതി ബുധനാഴ്ച കല്പാത്തി രഥോത്സവത്തിന് കൊടിയേറും. നാലു ക്ഷേത്രങ്ങളിലെ രഥോത്സവത്തിനാണ് ബുധനാഴ്ച കൊടിയേറുന്നത്. നവംബർ 12ന് അർധരാത്രിയാണ് അഞ്ചാം തിരുനാൾ പല്ലക്ക് രഥസംഗമം നടക്കുക.

Kalpathi Ratholsavam 2023

PC: Kalpathi Ratholsavam/Wikipedia

14 , 15 16 തിയതികളിൽ ആണ് പ്രധാന രഥോത്സവം നടക്കുക.
പതിനാലിനാണ് ഒന്നാം തേരിന്റെ പ്രയാണ ദിനത്തിൽ കുണ്ടമ്പലത്തിലെ വിശാലക്ഷി സമേത വിശ്വനാഥസ്വാമി, മഹാഗണപതി, വള്ളിദേവസേനാ സമേതനായ സുബ്രഹ്മണ്യൻ എന്നീ ദേവി ദേവന്മാരെ വഹിച്ചു കൊണ്ടുള്ള ദേവരഥ പ്രയാണം നടക്കും.
പതിനഞ്ചിന് രണ്ടാം തേരിന്‍റെ പ്രയാണത്തിൽ മന്തക്കര മഹാ ഗണപതി ക്ഷേത്രത്തിലെ രഥവും മൂന്നാം തിരുനാളിൽ പഴയ കൽപാത്തി ലക്ഷ്മി നാരായണ ക്ഷേത്രത്തിലെ രഥവും, ചാത്തപുരം ആഗ്രഹാരത്തിലെ ഗണപതി രഥവും പ്രയാണം ആരംഭിക്കുന്ന വിധത്തിലാണ് പ്രധാന ചടങ്ങുകൾ. നവംബർ 17-ന് ഉത്സവ ആറാട്ടും കൊടിയിറക്കവും നടക്കും

കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നീ നാല് ക്ഷേത്രങ്ങളിലെ രഥോത്സവങ്ങളെ ഒരുമിച്ച് പറയുന്നതാണ് കല്പാത്തി രഥോത്സവം.

പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളിൽ നിന്നുമെത്തുന്ന തേരുകൾ ഇവിടെ വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ ഒന്നിച്ചുചേര്‍ന്ന് നാല് തേരുകളും വലിയ സംഘമായി മുന്നോട്ട് പോകുന്ന ആഘോഷപൂർവ്വമായ ചടങ്ങാണ് കല്പാത്തി രഥോത്സവം.

ആകെ ആറ് രഥങ്ങളാണ് ആ രഥോത്സവത്തിൽ പങ്കെടുക്കുന്നത്. വിശ്വനാഥനും വിശാലാക്ഷിക്കും ആദ്യ രഥവും രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് മൂന്നും വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. ബാക്കി മൂന്നു രഥങ്ങൾ മറ്റു മൂന്നു ക്ഷേത്രങ്ങളിൽ നിന്നുള്ളവയാണ്. രഥം തെരുവിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി എത്തിച്ചേരുന്ന വിശ്വാസികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+