കാസർകോഡ് നിന്നും കെഎസ്ആർടിസി നടത്തുന്ന ദീർഘദൂര സർവീസുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കാഞ്ഞങ്ങാട് പുനലൂർ സൂപ്പർ ഫാസ്റ്റ് ബസ്. കാസർകോഡ് ജില്ലയിൽ നിന്നും കോട്ടയം, പത്തനംതിട്ട എറണാകുളം ജില്ലകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ആളുകൾക്ക് ഉപകരപ്രദമായ ബസ് സർവീസ് പഠനാവശ്യങ്ങൾക്കായും ചികിത്സാ കാര്യങ്ങൾക്കായുമെല്ലാം ഈ ജില്ലകളെ ആശ്രയിക്കുന്നവർക്ക് പ്രയോജനപ്രദമാണ്.
കാഞ്ഞങ്ങാട് നിന്നാരംഭിക്കുന്ന കെഎസ്ആർടിസി ചിറ്റാരിക്കാൽ- തളിപ്പറമ്പ വഴി കോഴിക്കോട്- തൃശൂർ-മൂവാറ്റുപുഴ- പാലാ- പൊൻകുന്നം- പത്തനംതിട്ട വഴിയുള്ള ഈ സർവീസ് നേരത്തെ എത്തേണ്ടവർക്ക് ഉപയോഗപ്പെടുത്താം. സാധാരണ സർവീസുകൾ വൈകുന്നേരം ആരംഭിക്കുമ്പോൾ കാഞ്ഞങ്ങാട്-പുനലൂർ ഉച്ചയ്ക്ക് 1 മണിക്ക് കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് പുനലൂരിലെത്തും.

കാഞ്ഞങ്ങാട്- പുനലൂർ സൂപ്പർഫാസ്റ്റ് ബസ്
കാഞ്ഞങ്ങാട് നിന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് ആരംഭിക്കുന്ന സർവീസ് 2.20ന് ചിറ്റാരിക്കാൽ, 4.00 മണിക്ക് തളിപ്പറമ്പ്, 4.35ന് കണ്മൂർ, 7.35ന് കോഴിക്കോട്, 11.10ന് മൂവാറ്റുപുഴ, രാത്രി 2.00ന് തൊടുപുഴ, 3.10ന് പാലാ, 3.30ന് പൊൻകുന്നം, 5.20ന് പത്തനംതിട്ടയെത്തി 6.20ന് പുനലൂരിലെത്തും. 17 മണിക്കൂർ 20 മിനിറ്റ് യാത്രയാണ് ഇതിനായി വേണ്ടത്. 480 രൂപയാണ് ടിക്കറ്റ് നിരക്ക്.
01:00 pm : കാഞ്ഞങ്ങാട്
02:20 pm : ചിറ്റാരിക്കൽ
04:00 pm : തളിപ്പറമ്പ്
04:35 pm : കണ്ണൂർ
07:35 pm : കോഴിക്കോട്
11:10 pm : തൃശൂർ
01:10 am : മൂവാറ്റുപുഴ
02:00 am : തൊടുപുഴ
03:10 am : പാലാ
03:30 am: പൊൻകുന്നം
05:20 am : പത്തനംതിട്ട
06:20 am : പുനലൂർ.

PC: SreerajKTR / Wikipedia
പുനലൂർ- കാഞ്ഞങ്ങാട് സൂപ്പർഫാസ്റ്റ് ബസ്
തിരികെയുള്ള യാത്രയിൽ ഉച്ചയ്ക്ക് 2.00 ന് പുനലൂരിൽ നിന്നാരംഭിക്കുന്ന സർവീസ് 3.00ന് പത്തനംതിട്ട, 3.40ന് റാന്നി, 4.05ന് എരുമേലി,4.40ന് പൊൻകുന്നം, 5.20ന് പാലാ, 5.50ന് തൊടുപുഴ, 6.20ന് മൂവാറ്റുപുഴ, 9.20ന് തൃശൂർ, രാത്രി12.30ന് കോഴിക്കോട്, 3.45ന് കണ്ണൂർ, 4.10ന് തളിപ്പറമ്പ്, 5.30ന് ചിറ്റാരിക്കാൽ, 7.40ന് കാഞ്ഞങ്ങാട് എന്നിങ്ങനെയാണ് സമയം.
02:00 pm : പുനലൂർ
03:00 pm : പത്തനംതിട്ട
03:40 pm : റാന്നി
04:05 pm : എരുമേലി
04:40 pm : പൊൻകുന്നം
05:20 pm : പാലാ
05:50 pm : തൊടുപുഴ
06:20 pm : മൂവാറ്റുപുഴ
09:20 pm : തൃശൂർ
00:30 am : കോഴിക്കോട്
03:45 am : കണ്ണൂർ
04:10 am : തളിപ്പറമ്പ്
05:30 am : ചിറ്റാരിക്കൽ
07:40 am : കാഞ്ഞങ്ങാട് എന്നിങ്ങനെയാണ് സമയം. 17 മണിക്കൂറാണ് യാത്രാ സമയം.
കാഞ്ഞങ്ങാട് നിന്നും ഗവി യാത്ര പാക്കേജില്ലാതെ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഉപയോഗിക്കാം. കാഞ്ഞങ്ങാട് നിന്ന് ഉച്ചയ്ക്ക് 1.00ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 5.20ന് പത്തനംതിട്ടയിലെത്തും. പത്തനംതിട്ടയിൽ നിന്നും രാവിലെ 5.30, 6.30, ഉച്ചയ്ക്ക് 12.30 എന്നിങ്ങനെ മൂന്ന് ബസുകൾ ഗവിയിലേക്ക് പോകുന്നുണ്ട്. ഇതിൽ കയറി ഗവി കാഴ്ചകൾ കണ്ട് തിരികെ പത്തനംതിട്ടയ്ക്ക് വരികയോ അല്ലെങ്കിൽ ഗവിയിൽ നിന്ന് കുമളിക്ക് പോയി അവിടുന്ന് കാഞ്ഞങ്ങാടിന് വരികയോ ചെയ്യാം. കുമളിയിൽ നിന്നും കൊന്നക്കാടിന് നേരിട്ട് ബസുണ്ട്.
കുമളി- കൊന്നക്കാട് ബസ്
കുമളിയിൽ നിന്ന് വൈകിട്ട് 5.00 മണിക്കെടുക്കുന്ന ബസ് പാലായിൽ 7.45 pm, മൂവാറ്റുപുഴ രാത്രി 9.20 pm, തൃശ്ശൂർ 11:15 pm, കോഴിക്കോട് പുലർച്ചെ 2.45 am , കണ്ണൂർ 5.20 am വന്ന്, കൊന്നക്കാട് 7.55ന് എത്തിച്ചേരും. 14 മണിക്കൂർ 55 മിനിറ്റാണ് ഈ യാത്രയ്ക്ക് വേണ്ടത്. 627 രൂപയാണ് ടിക്കറ്റ് നിരക്ക്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













