Search
  • Follow NativePlanet
Share
» » കേരളത്തിലെവിടെ നിന്നും ഗവിയിലേക്ക് പോകാം! പാക്കേജും വേണ്ട, ബുക്കിങ്ങുമില്ല- സ്വന്തമായി പ്ലാന്‍ ചെയ്യാം

കേരളത്തിലെവിടെ നിന്നും ഗവിയിലേക്ക് പോകാം! പാക്കേജും വേണ്ട, ബുക്കിങ്ങുമില്ല- സ്വന്തമായി പ്ലാന്‍ ചെയ്യാം

ഗവി യാത്രയുടെ സമയമാണിത്. കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളുടെ കാഴ്ചയും പിന്നെ ഏറ്റവും വലിയ ആകർഷണമായ കാടിനുള്ളിലൂടെ കിലോമീറ്ററുകൾ നീളുന്ന യാത്രയും ഒരിക്കലെങ്കിലും ഗവിയൊന്നു കാണുവാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ഗവിയിലേക്കുള്ള യാത്ര ഇത്രയും ജനകീയമാക്കിയത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ്. എന്നാൽ പ്രഖ്യാപിച്ച ഉടനെ സീറ്റുകൾ ബുക്ക് ആകുന്നതിനാൽ പലരുടേയും ഗവി യാത്രാ മോഹം ഇപ്പോഴും അങ്ങനെതന്നെയുണ്ട്.

എന്നാൽ, പാക്കേജ് വഴി പോകാതെ നമ്മുടെ സമയവും അവധിയും നോക്കി ഒരു ഗവി യാത്ര പ്ലാൻ ചെയ്താലോ? ഒരു ദിവസം ലീവെടുക്കാൻ സാധിച്ചാൽ ബജറ്റിലൊതുങ്ങുന്ന തുകയിൽ ഗവിയിലെ കാഴ്ചകൾ കണ്ടു മടങ്ങാം. പാക്കേജില്ലാതെ പോകുമ്പോൾ ബസ് സമയം ഒരു പ്രശ്നമാകുമോ എന്ന പേടിയും വേണ്ട. എങ്ങനെയാണ് പാക്കേജില്ലാതെ പോകുന്നത് എന്നല്ലേ? ഈ യാത്ര പൂർണ്ണമായും കെഎസ്ആർടിസി ബസിൽ തന്നെയുള്ള യാത്രയാണ്. ഗവി പാക്കേജ് അല്ല, പകരം കെഎസ്ആർടിസിയുടെ ദീർഘദൂര ബസ് സര്‍വീസുകളെ ആശ്രയിച്ചുള്ള യാത്രയാണ്.

Gavi Tourism Plan Gavi Trip in KSRTC bus

കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും പത്തനംതിട്ട വഴിയും കുമളി വഴിയും നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ കയറി പത്തനംതിട്ടയിലോ കുമളിയിലോ എത്തിയാൽ അവിടുന്ന് ഗവിയിലേക്ക് പോകാം. ഇങ്ങനെയൊരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഓര്‍മിക്കേണ്ട കാര്യം, കുമളിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും കുറച്ചു സര്‍വീസുകൾ മാത്രയേ ഗവി വഴിയുള്ളൂ എന്നതാണ്. അതായത്, ഗവി റൂട്ടില്‍ സർവീസ് നടത്തുന്ന സ്ഥിരം ബസുകളെ ആശ്രയിച്ചുള്ള ഒരു യാത്രയാണിത്.

അനുമതി വേണ്ട

സാധാരണ സ്വകാര്യ വാഹനങ്ങളിൽ ഗവിയിലേക്ക് പോകുന്നവർക്ക് പ്രത്യേക അനുമതി ആവശ്യമാണ്. എന്നാൽ ഈ വഴി സർവീസ് നടത്തുന്ന ബസുകളിൽ പോകുമ്പോൾ പ്രത്യേക പെർമിഷനുകളൊന്നും വേണ്ട എന്നതും ഇവിടുത്തെ സാധാരണ ആളുകൾക്കൊപ്പം ഗവി കാണാം എന്നതുമാണ് പ്രത്യേകത. പിന്നെ, റൂട്ടുകളിലൊന്നും മാറ്റമില്ലാത്തതിനാൽ ഗവിയിലെ കാട്ടിലൂടെയുള്ള യാത്രയും രസങ്ങളും പരമാവധി ആസ്വദിക്കുകയും ചെയ്യാം.

പത്തനംതിട്ട- മൈലപ്ര- മണ്ണാറകുളഞ്ഞി - കുമ്പളാംപൊയ്ക- വടശ്ശേരിക്കര-മാടമണ്‍-പെരുനാട് , പുതുക്കട -ചിറ്റാര്‍- സീതത്തോട്- ആങ്ങമൂഴി -മൂഴിയാര്‍ ഡാം-അപ്പർ മൂഴിയാര്‍ -പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ്- കക്കി ഡാം-ആനത്തോട് ഡാം- പമ്പ ഡാം- ഗവി-ഗവി ഡാം -പുല്ലുമേട് റോഡ് , വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ , ചെളിമട-കുമളി എന്ന റൂട്ടിലും തിരിച്ചുമായിരിക്കും യാത്ര.

Gavi Tourism: Visit Gavi Anywhere From Kerala

PC:Arun Suresh

ഇതിനായി ആദ്യം പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഗവിയിലേക്ക് സർവീസ് നടത്തുന്ന ബസുകളുടെ സമയവിവരം നോക്കാം.

പത്തനംതിട്ട-കുമളി ബസ് സർവീസുകൾ

സര്‍വീസ് 1
പത്തനംതിട്ട - 05.30am
ഗവി- 6.45 am
ആങ്ങമൂഴി- 9.35 am
കുമളി :-11.30am
സര്‍വീസ് 2
പത്തനംതിട്ട 6.30 am
കുമളി 12.30 pm
സര്‍വീസ് 3
പത്തനംതിട്ട -12.30 pm
ആങ്ങമൂഴി- 2.30 pm
ഗവി- 5.00 pm
കുമളി-6.30 pm.

gavi travel

PC:Samson Joseph

കുമളി- പത്തനംതിട്ട ബസ് സർവീസുകൾ

സർവീസ് 1
കുമളി- 5.30 am
ഗവി-4.54 am
ആങ്ങമൂഴി- 9.35 am
പത്തനംതിട്ട- 11.30 am
സർവീസ് 2
കുമളി-12.30 pm
പത്തനംതിട്ട- 6.30pm
സർവീസ് 3
കുമളി- 1.10 pm
ഗവി-2.20 pm
ആങ്ങമൂഴി- 5.15 pm
പത്തനംതിട്ട- 7.00 pm

കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും പത്തനംതിട്ട/ കുമളി റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ നോക്കാം

കൊന്നക്കാട്- കുമളി ബസ് 1740KNK
കാസർകോഡ് ജില്ലയിലെ കൊന്നക്കാട് നിന്ന് സര്‍വീസ് നടത്തുന്ന സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആണിത്. കാസർകോഡ്,കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, പാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഗവിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താം. കുമളി-കൊന്നക്കാട് റൂട്ടിൽ 627 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൊന്നക്കാട് - 05:40PM
കണ്ണൂർ - 08:55PM
കോഴിക്കോട് - 11:33PM
തൃശ്ശൂർ -03:00 AM
മൂവാറ്റുപുഴ -04:55 AM
പാല - 06:30AM
കുമിളി - 09:10 AM.

ksrtc bus service

മംഗലാപുരം -പത്തനംതിട്ട സ്വിഫ്റ്റ് ബസ്-1745MNGPTA

മംഗലാപുരം - കാസർകോട് - കാഞ്ഞങ്ങാട് - പയ്യന്നൂർ - കണ്ണൂർ - കോഴിക്കോട് - കോട്ടക്കൽ - എടപ്പാൾ - തൃശൂർ - മൂവാറ്റുപുഴ - കോട്ടയം - തിരുവല്ല - പത്തനംതിട്ട എന്ന റൂട്ടിൽ സർവീസ് നടത്തുന്ന മംഗലാപുരം -പത്തനംതിട്ട സ്വിഫ്റ്റ് ബസ് ഈ സ്ഥലങ്ങളിൽ നിന്നുള്ളവർക്കെല്ലാം പ്രയോജനപ്പെടുത്തുവാൻ പറ്റിയ സർവീസാണ്. മംഗലാപുരത്ത് നിന്നും വൈകിട്ട് 5.45 നാണ് സര്‍വീസ് ആരംഭിക്കുന്നത്. പത്തനംതിട്ടയിൽ പിറ്റേന്ന് പുലർച്ചെ 5.20ന് എത്തിച്ചേരും. 731 രൂപയാണ് ടിക്കറ്റ് നിരക്ക്.

മാനന്തവാടി-പത്തനംതിട്ട

മാനന്തവാടിയിൽ നിന്ന് മാനന്തവാടി - തൊട്ടിൽപ്പാലം - കോഴിക്കോട് - കോട്ടക്കൽ - തൃശൂർ - അങ്കമാലി - മൂവാറ്റുപുഴ - തൊടുപുഴ - ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി - എരുമേലി - റാന്നി - പത്തനംതിട്ട - കോന്നി - പത്തനാപുരം - കൊട്ടാരക്കര എന്നീ റൂട്ടുകളിലൂടെ സഞ്ചരിക്കുന്ന ബാംഗ്ലൂർ-പത്തനംതിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഗവി യാത്രയ്ക്കായി പ്രയോജനപ്പെടുത്താം. മാനന്തവാടിയിൽ രാത്രി 11.40ന് എത്തുന്ന ബസ് പിറ്റേന്ന് രാവിലെ 8.30ന് പത്തനംതിട്ടയിലെത്തും. 1800BNGKTR എന്നതാണ് ബസ് നമ്പർ, മാനന്തവാടി-പത്തനംതിട്ട
ടിക്കറ്റ് നിരക്ക് 551രൂപയാണ്.

കോഴിക്കോട് നിന്നുംപോകുന്നവർക്ക് ഉച്ചകഴിഞ്ഞ് 3.40നുള്ള കോഴിക്കോട് - പത്തനംതിട്ട സൂപ്പർ ഫാസ്റ്റ്,
03:45നുള്ള കോഴിക്കോട് - പത്തനംതിട്ട വഴി പോവുന്ന മാനന്തവാടി പത്തനാപുരം സൂപ്പർ ഫാസ്റ്റ് എന്നിവയും ഉപയോഗപ്പെടുത്താം.

ഇത് കൂടാതെ മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി, മഞ്ചേരി പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നുഉള്ളവർക്ക് തിരുനെല്ലി- പത്തനംതിട്ട സൂപ്പർ ഡീലക്സ് സർവീസ് ലഭ്യമാണ്.

gvai travel

ട്രെയിനിൽ വരുന്നവർക്ക് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 3.00 ന് ോയമ്പത്തൂർ - കോട്ടയം പത്തനംതിട്ട സൂപ്പർ ഫാസ്റ്റ് ബസിൽ പത്തനംതിട്ടയിലിറങ്ങാം. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് ഇറങ്ങുന്നതെങ്കിൽ പുലർച്ചെ 4.20നുള്ള പത്തനംതിട്ട - ആനക്കല്ല് ഫാസ്റ്റിലും കയറാം.

തിരുവനനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നും പത്തനംതിട്ട വഴി നിരവധി സർവീസുകൾ ലഭ്യമാണ്.

ചുരുക്കം സർവീസുകൾ മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. ഇത് കൂടാതെ വിവിധ ഡിപ്പോകളിൽ നിന്നും പത്തനംതിട്ട വഴിയോ കുമളി വഴിയോ പോകുന്ന ബസ് സർവീസുകളും പ്രയോജനപ്പെടുത്താം. കുമളിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് പോകുന്ന ബസിന്റെ സമയം കൂടി കണക്കാക്കി വേണം ഈ സ്ഥലങ്ങളിലെത്തുവാൻ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+