Search
  • Follow NativePlanet
Share
» »കന്നി ആയില്യം 9ന്, നാഗദോഷങ്ങൾ അകലുന്ന ദിനം, പ്രാർത്ഥിക്കാൻ കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ

കന്നി ആയില്യം 9ന്, നാഗദോഷങ്ങൾ അകലുന്ന ദിനം, പ്രാർത്ഥിക്കാൻ കേരളത്തിലെ നാഗ ക്ഷേത്രങ്ങൾ

നാഗ ക്ഷേത്രങ്ങളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് കന്നി മാസത്തിലെ ആയില്യം. കന്നി ആയില്യം എന്നറിയപ്പെടുന്ന ഈ ദിവസം നാഗപൂജകൾ നടത്തിയാൽ നാഗദൈവങ്ങൾ പ്രീതിപ്പെടുമെന്നും സർപ്പദോഷം ഉൾപ്പെടെയുള്ളവ ഇല്ലാതാകുവാൻ ഈ പൂജകളും പ്രാർത്ഥനകളും സഹായിക്കുമെന്നുമാണ് വിശ്വാസം. ആയില്യ പൂജകൾ നാഗദൈവങ്ങൾക്ക് പ്രിയപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കന്നി, തുലാം എന്നീ മാസങ്ങളിലെ ആയില്യ പൂജയാണ്.

2023 ലെ കന്നി ആയില്യം ഒക്ടോബർ 9 തിങ്കളാഴ്ചയാണ് ആചരിക്കുന്നത്. നാഗക്ഷേത്രങ്ങളിലും കാവുകളിലും നൂറുകണക്കിനി വിശ്വാസികള്‍ പ്രത്യേക പൂജകളിലും പ്രാർത്ഥനകളിലും പങ്കെടുക്കുവാനായി എത്തുന്നു. വെട്ടിക്കോട് ആയില്യം ഇതുപോലെ പ്രധാനപ്പെട്ട ഒന്നാണ്.
കേരളത്തിലെ അറിയപ്പെടാത്ത നാഗ ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Less Known Naga Temples In Kerala To Visit In Ayilyam

1. പാമ്പാടി പാമ്പുംകാവ് ക്ഷേത്രം

തിരുവില്യാമല പാമ്പാടി പാമ്പുംകാവ് ക്ഷേത്രം നാഗാരാധനയ്ക്കു പേരുകേട്ടതാണ് കന്നി ആയില്യത്തിൽ നാഗരാജാവിനും നാഗയക്ഷിക്കും പ്രത്യേകം പൂജകളും പ്രാർത്ഥനകളും ഇവിടെ സമർപ്പിക്കുന്നു. നൂറും പാലും കദളിപ്പഴവും നാഗത്തിന് സമർപ്പിക്കുന്നത് ഇവിടുത്തെ പ്രധാന ചടങ്ങാണ്. പ്രത്യേക നാഗപൂജയും സർപ്പബലിയും ഇവിടെ നടത്തുന്നു. നാഗദോഷങ്ങൾ മാറാൻ ഈ ദിവസം ഇവിടെ വന്ന് പ്രാർത്ഥനകൾ നടത്തിയാൽ മതിയെന്നാണ് മറ്റൊരു വിശ്വാസം.

2. വെട്ടിക്കോട് നാഗരാജ ക്ഷേത്രം

കേരളത്തിലെ ആദ്യ നാഗക്ഷേത്രവും നാഗാരാധനയ്ക്കു തുടക്കം കുറിച്ച സ്ഥലവുമാണ്
ആദിമൂലം വെട്ടിക്കോട് നാഗരാജ ക്ഷേത്രം. അനന്തനു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിർവ്വഹിച്ചത് പരശുരാമൻ ആണെന്നാണ് വിശ്വാസം. ത്രിമൂർത്തി ചൈതന്യത്തോടെയാണ് അനന്തനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് ആയില്യം നാളിൽ ഇവിടെ വരുന്നത്. കന്നി മാസത്തിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ ഇവിടെയുണ്ട്.

vettikode-ayilyam-

ആയില്യം 2023

ഒക്ടോബർ 9-ാം തിയതി ഇവിടെ ആയില്യം പൂജ നടക്കും. സർവ്വാഭരണ വിഭൂഷിതനായി നാഗരാജാവിനെ നിലവറയിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് ഇവിടെ നടക്കുന്നത്. സർപ്പ ദോഷങ്ങളാലും മറ്റും കഷ്ടതയനുഭവിക്കുന്നവർ ആയില്യം നാളിൽ ഇവിടെ വന്നു പ്രാർത്ഥിച്ചാൽ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. പുള്ളുവൻ പാട്ടു വഴിപാട്, പിടിപ്പണ സമർപ്പണം, നൂറും പാലും സമർപ്പണം എന്നിവയും ഇവിടെ പ്രസിദ്ധമാണ്.

3. കരിപ്പാൽ നാഗം, കണ്ണൂർ

കണ്ണൂർ ജില്ലയിലെ പെരുമ്പടവിലാണ് കരിപ്പാൽ നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ ആയില്യവും ഇവിടെ പ്രസിദ്ധമാണെങ്കിലും ധനു മാസത്തിലെ ആയില്യത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ധനുവിൽ തെയ്യക്കോലങ്ങൾ കെട്ടുന്ന പതിവും ഇവിടെയുണ്ട്. തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ഏക നാഗക്ഷേത്രം കൂടിയാണിത്

4. തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം

മണ്ണാറശ്ശാല നാഗക്ഷേത്രം കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാന നാഗക്ഷേത്രം ആണ് ആലപ്പുഴയിലെ നാഗംകുളങ്ങര ക്ഷേത്രം എന്നാണ് വിശ്വാസിക്കപ്പെടുന്നത്. ശിവനൊപ്പം നാഗയക്ഷിയും അവിടെ ആരാധിക്കപ്പെടുന്നു. സർപ്പം പാട്ടാണ് ഇവിടുത്തെ നാഗയക്ഷിയ്ക്കുള്ള പ്രധാന വഴിപാട്.

5.മണ്ണാറശ്ശാല നാഗക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ നാഗ ക്ഷേത്രമാണ് മണ്ണാറശ്ശാല നാഗക്ഷേത്രം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്ത്രീ പൂജാരിയാണ് ഇവിടുത്തെ പൂജകൾ കഴിക്കുന്നതു എന്ന പ്രത്യേകതയും മണ്ണാറശ്ശാലയ്ക്കുണ്ട്. തുലാ മാസത്തിലെ ആയില്യം ആണ് ഇവിടെ പ്രാധാന്യത്തോടെ നടത്തുന്നത്. മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണിയായിരുന്ന അമ്മ ഉമാദേവി അന്തർജനത്തിന്റെ മരണത്തെത്തുടർന്ന് സാവിത്രി അന്തർജനമാണ് ഇപ്പോഴത്തെ മണ്ണാറശാല അമ്മ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+