Search
  • Follow NativePlanet
Share
» »കോഴിക്കോടിന്‍റെ പച്ചത്തുരുത്തുകൾ കണ്ടുവരാം; കണ്ണൂർ- കോഴിക്കോട് ഏകദിന യാത്ര, ശരീരവും മനസും തണുപ്പിക്കാം

കോഴിക്കോടിന്‍റെ പച്ചത്തുരുത്തുകൾ കണ്ടുവരാം; കണ്ണൂർ- കോഴിക്കോട് ഏകദിന യാത്ര, ശരീരവും മനസും തണുപ്പിക്കാം

കണ്ണൂരിൽ നിന്നും ഏറ്റവും എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്ന ഏകദിന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് കോഴിക്കോട്. പ്രകൃതിയോട് ചേർന്നു നിൽക്കുന്ന മനോഹരങ്ങളായ, പച്ചപ്പ് നിറ‍ഞ്ഞ ഇഷ്ടംപോലെ ഇടങ്ങൾ കോഴിക്കോട് കാണാനുമുണ്ട്. പ്രത്യേകിച്ച്, ഈ വേനല്‍ക്കാലത്ത്, ചൂട് തിങ്ങിനില്‍ക്കുന്ന സമയത്ത് തണുപ്പുള്ള, ആശ്വാസം നല്കുന്ന ഇടങ്ങൾ കോഴിക്കോടിന്‍റെ പ്രത്യേകതയാണ്.

ഇതാ കോഴിക്കോടിന്‍റെ ഹരിതാഭ കാണാൻ കാത്തിരിക്കുന്ന സഞ്ചാരികൾക്കായി കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സാമൂതിരിയുടെ നാട്ടിലേക്ക് ഏകദിന യാത്രകൾ ഒരുക്കുകയാണ്.
സ്വന്തമായി പ്ലാൻ ചെയ്തുപോകുമ്പോൾ പല കാരണങ്ങളാൽ രണ്ടോ മൂന്നോ ഇടങ്ങൾ മാത്രമായി ചുരുക്കേണ്ടി വന്നേക്കാം. എന്നാൽ കോഴിക്കോടിന്‍റെ പച്ചത്തുരുത്തുകളെല്ലാം ഒറ്റ യാത്രയിൽ കണ്ടുവരുന്ന പാക്കേജാണ് കെഎസ്ആർടിസിയുടേത്.

Kannur To Kozhikode One Day Tour Package At Just 960 Rupees

കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്‍റെ ഏറ്റവും പുതിയ പാക്കേജുകളിലൊന്നാണ് കണ്ണൂർ -കോഴിക്കോട് ഏകദിന യാത്ര. ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, മീന്തുള്ളിപ്പാറ, വാച്ച് ടവർ, കരയാത്തുംപാറ തുടങ്ങിയ പ്രകൃതി മനോഹരങ്ങളായ സ്ഥലങ്ങളെല്ലാം ഒറ്റ യാത്രയില്‍ കണ്ടു മടങ്ങാൻ സാധിക്കുന്ന പാക്കേജാണിത്. ഈ ചൂടുകാലത്ത് പ്രകൃതിയുടെ തണലിൽ ഇരുന്ന് സമയം ചെലവഴിക്കുവാൻ ഇതിനേക്കാൾ മികച്ചൊരു യാത്രയില്ല. പ്രാദേശിക യാത്രകൾ പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യവും കെഎസ്ആർടിസിക്കുണ്ട്.

രാവിലെ 6.30 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ടു രാത്രി 8.30ന് കണ്ണൂര് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ തിരിച്ചെത്തുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ചായയും പാക്കേജിൽ ഉൾപ്പെടും. മെയ് 19 മുതൽ കണ്ണൂർ -കോഴിക്കോട് യാത്രകൾ ആരംഭിക്കും. ഫസ്‌റ്റ് പാസഞ്ചർ ബസിലായിരിക്കും ട്രിപ്പ്. ചെലവുകളെല്ലാം അടക്കം ഒരാൾക്ക് 960 രൂപയാണ് ചാർജ് ഈടാക്കുന്നത്.

ഗവി യാത്ര

പത്തനംതിട്ടയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ഗവിയിലേക്ക് 90 കിലോമീറ്റർ വനയാത്ര ഉൾപ്പെടുന്ന പാക്കേജും കണ്ണൂരിൽ നിന്ന് നടത്തുന്നുണ്ട്. മേയ് 10, 23 എന്നീ തിയതികളിലാണ് കണ്ണൂർ- ഗവി യാത്ര.

മൂന്നാർ, കാന്തല്ലൂർ യാത്ര

മെയ്‌ 3, 10, 17, 24 തീയതികളിൽ കണ്ണൂരിൽ നിന്നും മൂന്നാർ, കാന്തല്ലൂർ യാത്രയ്ക്ക് 4,230 രൂപയാണ് നിരക്ക്. ഇതേ തിയതികളിൽ തന്നെ ഒരാൾക്ക് 4100 രൂപ നിരക്കിൽ വാഗമൺ ചതുരംഗപ്പാറ യാത്രയും സംഘടിപ്പിക്കുന്നു.
വയനാടൻ ജംഗിൾ സഫാരി യാത്രയ്ക്ക് ഒരാൾക്ക് 2,600 രൂപയാണ് ചാർജ്. മെയ് 12 നാണ് ഈ യാത്ര പോകുന്നത്. കൂടാതെ എല്ലാ ഞായറാഴ്‌ചകളിലും വയനാട്ടിലേക്ക് ഏകദിന യാത്രകളും ഉണ്ടായിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+