Search
  • Follow NativePlanet
Share
» »കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ചൊവ്വാഴ്ച മുതൽ; കേരളത്തിന്‍റെ കശ്മീരിലേക്ക് പോരേ, ആവേശം ആകാശത്തോളം..

കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് ചൊവ്വാഴ്ച മുതൽ; കേരളത്തിന്‍റെ കശ്മീരിലേക്ക് പോരേ, ആവേശം ആകാശത്തോളം..

സ്വർണ്ണത്തിളക്കത്തിൽ സുന്ദരിയായി നിൽക്കുന്ന കാന്തല്ലൂർ കാണണെമങ്കിൽ സഞ്ചാരികൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. പച്ചക്കറികളും പൂക്കളും മറ്റുകൃഷികളും ഒക്കെയായി ഒതുങ്ങിക്കൂടുന്ന തനി മലയോര പട്ടണമാണ് കാന്തല്ലൂരെങ്കിലും ഈ നാടിന് ഒരു പ്രത്യേക ഭംഗിയുണ്ട്. അതുകൊണ്ടാല്ലോ ഇന്ത്യൻ ടൂറിസത്തിലെ സുവർണ ഗ്രാമമാണ് കാന്തല്ലൂർ തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾ കാന്തല്ലൂർ കൂടി കണ്ടേ മടങ്ങുന്ന കാര്യം ആലോചിക്കാറു പോലുമുള്ളൂ.

ഇപ്പോഴിതാ, കാന്തല്ലൂര്‍ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. സഞ്ചാരികൾക്ക് കാന്തല്ലൂരിനെ അറിയുവാനും പരിചയപ്പെടുവാനും സഫാരി നടത്തുവാനും ഒക്കെ അവസരം നല്കുന്ന കാന്തല്ലൂരിലെ ടൂറിസം ഫെസ്റ്റിന്‍റെ രണ്ടാം എഡിഷൻ മേയ് ഏഴുമുതൽ 12 വരെ നടക്കും. വേനലിലും തണുപ്പ് നിറഞ്ഞ കാലാവസ്ഥയുള്ള കാന്തല്ലൂർ സന്ദർശിക്കാൻ സ‍‍ഞ്ചാരികൾക്ക് ഒരു കാരണം കൂടിയാണ് ഈ ഫെസ്റ്റ്.

kanthalloor Tourism Fest 2024 From May 7 to 12

PC: Kerala Tourism

കാന്തല്ലൂർ പഞ്ചായത്ത്, റിസോർട്ട് ആൻഡ് ഹോം സ്റ്റേ അസോസിയേഷൻ, അഗ്രികൾച്ചറൽ ആൻഡ് റൂറൽ ടൂറിസം സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ പയസ് നഗറില് നടത്തുന്ന കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് വൈവിധ്യമാര്‍ന്ന പരിപാടികളാൽ സമ്പന്നമാണ്. മെഗാഷോകൾ, നൂറിലേറെ വാണിജ്യ, വിപണന കേന്ദ്രങ്ങൾ, സർക്കാർ സ്റ്റാളുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, നാടൻകലാപരിപാടികൾ, ഫുഡ് കോർട്ടുകൾ തുടങ്ങിയവ ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കും.

വിനോദസഞ്ചാരികളെ സംബന്ധിച്ചെടുത്തോളം കാന്തല്ലൂർ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ അവസരമാണ് കാന്തല്ലൂർ ടൂറിസം ഫെസ്റ്റ് മുന്നോട്ടുവയ്ക്കുന്നത്. പ്രദേശത്തെ അറിയപ്പെടുന്നതും അല്ലാത്തതുമായ 49 വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള പാക്കേജാണ് ഇതിൽ പ്രധാനം. 20 കിലോമീറ്റർ സൈറ്റ് സഫാരി, ഓഫ് റോഡ് സഫാരി എന്നിവയും സന്ദർശകർക്കായി ഒരുക്കും.

കൂടാതെ ശിലായുഗകാഴ്ചകൾ, മുനിയറ, ഗുഹാക്ഷേത്രങ്ങൾ, റോക്ക് പെയിൻറിങ്, ആദിവാസി ഗുഹകൾ, 2000 വർഷം പഴക്കമുള്ള ആദിവാസി സത്രങ്ങൾ, ട്രൈബൽ ഡാൻസ്, മറയൂർ കരിമ്പ്, ശീതകാല പച്ചക്കറികൃഷി, പഴവർഗ പാടങ്ങൾ എന്നിവ കാണുവാനുള്ള അവസരവും ഫെസ്റ്റിന്‍റെ ഭാഗമായി ഒരുക്കും. ട്രൈബൽ ഫുഡ് കോർട്ടും ട്രൈബൽ ഡാൻസും ഫെസ്റ്റിന്‍റെ മറ്റ് പ്രത്യേകതകളാണ്. ഒരാൾക്ക് 20 രൂപയാണ് പ്രവേശന ഫീസ്.

കാന്തല്ലൂർ

ശീതകാല പച്ചക്കറി കൃഷികൾക്കു പേരുകേട്ട നാടാണ് കാന്തല്ലൂർ. കേരളത്തിൽ ആപ്പിളും ഓറഞ്ചുമെല്ലാം യഥേഷ്ടം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന കാന്തല്ലൂരിന് കേരളത്തിന്‍റെ കാശ്മീർ എന്നും കേരളത്തിന്‍റെ ആപ്പിൾ വാലി എന്നും കാന്തല്ലൂരിന് പേരുണ്ട് .പെരുമല, പുത്തൂര്‍, കുളച്ചിവയല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആപ്പിൾ കൃഷി കൂടുതലുമുള്ളത്.

ആപ്പിൾ കൂടാതെ ആപ്പിള്‍, ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോര്‍ട്ട, ഗ്രീന്‍ സപ്പോര്‍ട്ട, സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച് തുടങ്ങിയ പഴങ്ങളും പച്ചക്കറികളും കാന്തല്ലൂരില്‍ കൃഷി ചെയ്യുന്നു. സ്ട്രോബറിയും ഇവിടുത്തെ പ്രത്യേക കൃഷിയാണ്. കച്ചാരം വെള്ളച്ചാട്ടം, എര്‍ച്ചിപ്പാറ വെള്ളച്ചാട്ടം, ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം, ചിന്നാര്‍, കൂട്ടാര്‍ നദികള്‍, ഒരുമല വ്യൂ പോയിന്റ് എന്നിങ്ങനെ ഒരുപാട് ഓഫ്ബീറ്റ് സ്ഥലങ്ങളും ഇവിടെയുണ്ട്.ഇവിടെ വന്നാൽ ഒരു രാത്രി നിർബന്ധമായും കാന്തല്ലൂരിൽ ചെലവഴിച്ചാൽ മാത്രമേ ഇതിന്‍റെ വ്യത്യസ്തത മനസ്സിലാക്കാൻ സാധിക്കൂ.

2023 സെപ്തംബറിൽ ദേവികുളം താലൂക്കിന് കീഴിലുള്ള ഗ്രാമം മികച്ച ഗ്രാമീണ ടൂറിസം പദ്ധതികളുടെ വിഭാഗത്തിൽ ഇന്ത്യാ ഗവൺമെൻറിന്റെ ഗോൾഡൻ അവാർഡ് നേടിയിരുന്നു.

കാന്തല്ലൂരിൽ എത്തിച്ചേരാൻ

മൂന്നാറില്‍ നിന്നും 48 കിലോമീറ്റർ ദൂരമുണ്ട് കാന്തല്ലൂരിലേക്ക്. മൂന്നാർ- മറയൂര്‍ വഴിയും നേരെ ടോപ് സ്റ്റേഷന്‍ വഴിയും കാന്തല്ലൂരിലെത്താം. മറയൂർ വഴി 57 കിലോമീറ്ററും ഉടുമൽപേട്ട - മറയൂർ വഴി 42 കിലോമീറ്ററും ആണ് ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+