ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സഭവബഹുലമായ അധ്യായമാണ് കാർഗിൽ യുദ്ധം. രണ്ടു മാസത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം വിജയം നേടിയ ദിവസത്തിന്റെ ഓർമ്മയാണിത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരപോരാളികളെ അനുസ്മരിക്കുന്ന ദിവസമായി എല്ലാ വർഷവും ജൂലൈ 26ന് രാജ്യം കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുന്നു.
പാക്കിസ്ഥാൻ സൈന്യം പിടിച്ചെടുത്ത ഔട്ട്‌പോസ്റ്റുകളുടെ നിയന്ത്രണം ഇന്ത്യ തിരികെ നേടിയ ദിവസമാണിത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ യുദ്ധഭൂമിയായ കാർഗിലിൽ ഇന്ത്യ നേടിയ വിജയം രാജ്യം സമർപ്പിച്ചിരിക്കുന്നത് ഇതിനായി ജീവൻ വെടിയേണ്ടി വന്ന സൈനികരുടെ ഓർമ്മകൾക്കു മുന്നിലാണ്. ഈ വർഷം 24-ാം കാർഗിൽ വിജയ് ദിവസാണ് രാജ്യം ആഘോഷിക്കുന്നത്.

കാർഗിൽ യുദ്ധം- ചരിത്രം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞു കയറിയ പാക്കിസ്ഥാൻ സൈനികർക്കും തീവ്രവാദികൾക്കും എതിരെ ഇന്ത്യ നടത്തിയ യുദ്ധമാണ് കാർഗിൽ യുദ്ധം. 1998-ലെ ശൈത്യകാലത്ത് ആണ് സൈനികരുൾപ്പെടെയുള്ള സംഘം പാക്കിസ്ഥാനിൽ നിന്നും അതിർത്തി കടന്നു വന്നത്. കനത്ത ശൈത്യത്തെ തുടർന്ന് ഇന്ത്യ അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിച്ച സമയത്തായിരുന്നു ഓപ്പറേഷൻ ബദർ എന്ന പേരിൽ പാക്കിസ്ഥാൻ ഈ നീക്കം നടത്തിയത്.
കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം ഇല്ലാതാക്കാനും ഒപ്പം സിയാച്ചിനിൽ നിന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിന്മാറ്റം കൂടി ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ വരവ്. അതിർത്തിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുക വഴി കാശ്മീർ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുമെന്നും അങ്ങനെ അത് പരിഹരിക്കാം എന്നുമായിരുന്നു അവർ ഉദ്ദേശിച്ചത്,.
പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും സൈനികരുൾപ്പെടെയുള്ള അയ്യായിരത്തോളം പേരെ ഇന്ത്യ പ്രതിരോധിച്ചത് 'ഓപ്പറേഷൻ വിജയ് ' എന്ന സൈനിക നീക്കത്തിലൂടെയായിരുന്നു.
1999 മെയ് 8 തുടങ്ങി 1999 ജൂലൈ 26 വരെയാണ് കാർഗിൽ യുദ്ധം നീണ്ടുനിന്നത്. രണ്ടര ലക്ഷത്തോളം ഷെല്ലുകൾ, ബോംബുകൾ, റോക്കറ്റുകൾ തുടങ്ങിയവ യുദ്ധത്തിൽ ഉപയോഗിച്ചു.
ഇന്ത്യൻ സൈന്യത്തിന്‍റെ രജപുത്താന റൈഫിൾസിന്‍റെ രണ്ടാം ബറ്റാലിയന്‍റെ നേതൃത്വത്തിൽ തിരിച്ച് പിടിച്ച ടോളോലിംഗ്. പാക്ക് സൈന്യവും തീവ്രവാദികളും തമ്പടിച്ച ടൈഗർ ഹിൽ അഥവാ പോയിന്‍റ് 535 എന്നിവ എന്നിവ തിരികെ പിടിച്ചതാണ് കാർഗിൽ യുദ്ധത്തിലെ ഇന്ത്യൻ സൈന്യത്തിന്റെ ഏറ്റവും വലിയ മുന്നേറ്റങ്ങൾ.

PC:Karan Patel/Unsplahs
70 ദിവസം നീണ്ട യുദ്ധത്തിനൊടുവിൽ മേഖലയിൽ സമഗ്രാധിപത്യം സ്ഥാപിച്ച് ഇന്ത്യ വിജയം നേടി. സമുദ്ര നിരപ്പിൽ നിന്നും 18,000 അടി ഉയരത്തിൽ വരെയുള്ള ഔട്ട് പോസ്റ്റുകൾ തിരികെ പിടിക്കാനുള്ള യുദ്ധം, ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂമിയിലെ യുദ്ധമായും കണക്കാക്കുന്നു. 527 ഇന്ത്യൻ സൈനികരാണ് കാര്‍ഗിൽ യുദ്ധത്തിൽ ജീവൻ വെടിഞ്ഞത്.
കാർഗിൽ യുദ്ധസ്മാരകം
ദ്രാസ് വാർ മെമ്മോറിയൽ എന്നറിയപ്പെടുന്ന കാർഗിൽ യുദ്ധസ്മാരകം 1999 ലെ കാർഗിൽ യുദ്ധത്തിന്‍റെ സ്മാരകമാണ്. കാർഗിൽ സിറ്റിക്ക് സമീപത്തുള്ള ദ്രാസ് എന്ന പട്ടണത്തിൽ ശ്രീനഗർ - ലേ ദേശീയപാത 1 ഡിയിൽ ആണ് കാർഗിൽ യുദ്ധസ്മാരകം സ്ഥിതി ചെയ്യുന്നത്. കാർഗിൽ യുദ്ധത്തിൽ ജീവൽ സമർപ്പിച്ച സൈനികരുടെ പേരുകൾ ഇവിടുത്തെ ചുവരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സൈനികരുടെ പേരുകൾ പിച്ചളയിലാണ് കൊത്തിയിരിക്കുന്നത്. കാർഗിൽ യുദ്ധസ്മാരത്തിൽ നിന്നാൽ യുദ്ധത്തില് ഇന്ത്യൻ സൈന്യം പിടിച്ചടക്കിയ മലനിരകൾ കാണാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












