Search
  • Follow NativePlanet
Share
» »കരിക്കകം ചാമുണ്ഡി ക്ഷേത്രം പൊങ്കാല ബുധനാഴ്ച, ദേവീകടാക്ഷം നേടാൻ ആയിരങ്ങൾ എത്തുന്ന സന്നിധി

കരിക്കകം ചാമുണ്ഡി ക്ഷേത്രം പൊങ്കാല ബുധനാഴ്ച, ദേവീകടാക്ഷം നേടാൻ ആയിരങ്ങൾ എത്തുന്ന സന്നിധി

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം പൊങ്കാല ആഘോഷങ്ങൾക്ക് ഒരുങ്ങിക്കഴിഞ്ഞു. അഷ്ട ഐശ്വര്യങ്ങളും തേടി ദേവിയുടെ സന്നിധിയിൽ വിശ്വാസികലെത്തുന്ന ഈ ക്ഷേത്രം ഒരുപാട് ഐതിഹ്യങ്ങളാലും പുരാണങ്ങളാലും സമ്പന്നമാണ്. പാർവ്വതി പുത്തനാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന
കരിക്കകം ചാമുണ്ഡി ക്ഷേത്രം ഉത്സവ നാളുകളിലൂടെ കടന്നു പോവുകയാണ്. ഏപ്രിൽ 3 ന് ആരംഭിച്ച് ഉത്സവം 9-ാം തിയതി പൊങ്കായോടെ സമാപിക്കും,

അനുഗ്രഹങ്ങൾ നേടാനും ആഗ്രഹങ്ങൾ സഫലമാകുവാനും ആയിരക്കണക്കിന് സ്ത്രീജനങ്ങളാണ് കരിക്കകം ചാമുണ്ഡിക്ക് ഓരോ വർഷവും ഉത്സവത്തിന് പൊങ്കാല സമര്‍പ്പിക്കുന്നത്. ഏഴാം ഉത്സവ ദിനമായ, മീനമാസത്തിലെ മകം നാളായ ഏപ്രിൽ 9 ന് ഈ വർഷത്തെ പൊങ്കാല നടക്കും, ദേവിയുടെ നാളാണ് ഇതെന്നാണ് വിശ്വാസം.

കരിക്കകം പൊങ്കാല 2025

ക്ഷേത്രത്തിൽ പൊങ്കാല ആഘോഷങ്ങൾ നടക്കുന്ന എല്ലാ ദിവസവു രാവിലെ പന്തീരടി പൂജ, നവകം, കലശാഭിഷേകം എന്നിവയും വൈകിട്ട് ഭഗവതി സേവയും പുഷ്പാഭിഷേകവും നടക്കും. 7,8 തീയതികളില്‍ - ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ - രാവിലെ 8.40 മുതല്‍ ദേവി തങ്കരഥത്തില്‍ പുറത്തേക്ക് എഴുന്നെള്ളും.

ഏപ്രിൽ 9 ബുധനാഴ്ചയാണ് ഈ വർഷത്തെ പൊങ്കാല. രാവിലെ 9.40 ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് തന്ത്രി പൊങ്കാല കളത്തിലെ പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്‌ക്ക് 2.15ന് ദേവിയുടെ ഉടവാള്‍ പൊങ്കാല കളത്തില്‍ എഴുന്നെള്ളിച്ച് പൊങ്കാല തര്‍പ്പണം നടക്കും. രാത്രി അത്താഴപൂജയ്‌ക്ക് ശേഷം ദേവിയുടെ ഉടവാള്‍ ഗുരുസിക്കളത്തില്‍ എഴുന്നള്ളിച്ച് ഗുരുസിയോടുകൂടി ഉത്സവം സമാപിക്കും.

വെച്ചു നിവേദ്യം പൊങ്കാല ആയ ചരിത്രം

പണ്ടുകാലത്ത് ദേവിയെ കരിക്കകം പ്രദേശത്തേയ്ക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട വിശ്വാസമാണിത്. ദേവിയെ തറവാട്ടു മുറ്റത്ത് പ്രതിഷ്ഠ നടത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന സ്ത്രീകൾ പന്തൽമുറ്റത്ത് വെച്ച് ദേവിക്ക് മൺകലത്തിൽ പായസം തയ്യാറാക്കി സമർപ്പിക്കുകയുണ്ടായി. പിന്നീട് ഇവിടെ ക്ഷേത്രം പണിത് പ്രതിഷ്ട നടത്തിയപ്പോഴും ഇതേ ചടങ്ങു തുടർന്നു. പിന്നീട് ദേവി കരിക്കകം ദേശത്ത് വന്നതിന്റെ ഓർമ്മയില്‌ ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങി വരുമ്പോൾ ഇവിടുത്തെ സ്ത്രീകൾ പൊങ്കാലയിട്ട് സ്വീകരിക്കുന്നത് ആതാരമായി മാറി. മീനമാസത്തിലെ മകം നാളിൽ ആണ് കരിക്കകം ക്ഷേത്രത്തിലെ പൊങ്കാല ചടങ്ങുകൾ നടക്കുന്നത്.

കരിക്കകം ദേവിയ തൊഴുത് പ്രാർത്ഥിച്ചാൽ

കരിക്കകം ചാമുണ്ഡി ദേവിയെ തൊഴുത് പ്രാർത്ഥിച്ചാൽ ജീവിതത്തിൽ അനുഗ്രഹങ്ങൾ ലഭിക്കുമെന്നും കഷ്ടപ്പാടുകൾ അകലുമെന്നുമാണ് വിശ്വാസം. രോഗങ്ങൾ മാറുന്നതിനും ദോഷങ്ങൾ അകലുന്നതിനും നല്ലകാര്യങ്ങളും ആവശ്യങ്ങളും കാലതാമസമില്ലാതെ നടക്കുന്നതിനും ഇവിടെ വിശ്വാസികൾ ദേവിയുടെ സന്നിധിയിലെത്തി പ്രാർത്ഥിക്കുന്നു. ഉറക്കത്തിൽ ദുസ്വപ്നങ്ങള്‌ കണ്ട് ഞെട്ടിയുണരാതിരിക്കാൻ ഇവിടെ ദേവി സന്നിധിയിൽ പ്രാർത്ഥിച്ച ചരട് ജപിച്ചു കെട്ടിയാൽ മതിയെന്നും വിശ്വാസമുണ്ട്.

നട തുറന്നു പ്രാർത്ഥന

കരിക്കകം ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് നട തുറന്നു പ്രാർത്ഥന. രണ്ടാമത്തെ ശ്രീകോവിലിലെ രക്തചാമുണ്ഡിയുടെ നട തുറപ്പിച്ച് പ്രാർത്ഥിക്കുന്ന നേർച്ചയാണിത്. പ്രത്യേകം തുക പിഴയായി അടച്ച് നടന്നു തുറന്ന് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. ജോലി സംബന്ധമായ പ്രശ്നങ്ങൾ, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ജാതകദോഷം, വസ്തുക്കൾ കാണാതാവൽ, ചതിപ്രയോഗങ്ങൾ , ക്ഷുദ്രപ്രയോഗങ്ങൾ, തടസ്സങ്ങൾ
തുടങ്ങിയവ മാറുവാനാണ് ഇവിടെ വിശ്വാസികൾ എത്തുന്നത്.

മൂന്നാം നടയിലെ ബാലചാമുണ്ഡയിയുടെ നട തുറന്ന് പ്രാർത്ഥിക്കുന്നത് കൂടുതലും കുട്ടികൾക്ക് വേണ്ടിയാണ്. കുട്ടികളുണ്ടാകുവാനും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനു ഐശ്വര്യത്തിനും വേണ്ടി മാതാപിതാക്കളം ബന്ധുക്കളും നട തുറന്ന് പ്രാർത്ഥിക്കുന്നു. ഇത് കൂടാതെ, ക്ഷേത്രത്തിൽ നേർച്ചകൾ നടത്തുവാനും അവസരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+