മൂന്നാർ യാത്രകൾ സഞ്ചാരികള്‍ക്ക് ഒരു ഹരമാണ്. വേനൽക്കാലത്ത്, നാടു മുഴുവൻ ചൂടെടുത്തു നിൽക്കുമ്പോൾ മൂന്നാറിലെ കുളിരിലേക്കൊരു യാത്ര പ്ലാൻ ചെയ്താൽ ചാടിപ്പുറപ്പെടുവാൻ ആരും തയ്യാറാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു യാത്രയുമായി വന്നിരിക്കുകയാണ് കാസർകോഡ് ജില്ലായിലെ കെ എസ് ആ ർടി സി ബജറ്റ് ടൂറിസം സെൽ. നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷം ആരംഭിച്ച ഇവിടുത്തെ ബജറ്റ് യാത്രകൾ സഞ്ചാരികൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇതാ കാസർകോടുത്തെ മൂന്നാർ യാത്രയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചം വായിക്കാം.

കാസർകോഡ‍് നിന്നു മൂന്നാറിന്
പലപ്പോഴും കാസർകോഡ് നിന്നും മൂന്നാർ വരെ യാത്ര പോകണമെന്ന് ആഗ്രഹം പലർക്കുമുണ്ടെങ്കിലും നേരിട്ടുള്ള ബസ് സർവീസുകള്‍ ഇല്ലാത്തതും യാത്രാ ചിലവും ബുദ്ധിമുട്ടുകളും പലരെയും യാത്രകളിൽ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. എന്നാൽ ബജറ്റ് ടൂറിസം സെൽ കാസർകോഡ് ജില്ലയിലും യാത്രകൾ കൊണ്ടുവന്നതോടെ കാസർകോഡുകാരുടെ യാത്ര മോഹങ്ങൾ എളുപ്പത്തിൽ സാധിക്കുകയാണ്. അവധിക്കാലമായതോടെ മികച്ച യാത്രകളാണ് കെഎസ്ആർടിസി സംഘടിപ്പിക്കുന്നത്.
പോകാം മൂന്നാറിന്
കോടമഞ്ഞും കുളിരുമായി കിടക്കുന്ന മൂന്നാർ സന്ദർശിക്കുവാൻ ഏറ്റവും മികച്ച സമയങ്ങളിലൊന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ മൂന്നാര്‍ തേടിയെത്തുന്നതുമായ സമയമാണിത്. അതോടൊപ്പം, രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ഇരവികുളം ദേശീയോദ്യാനം സന്ദർശകർക്കായി തുറന്നു കൊടുക്കുകയം ചെയ്തതോടെ വീണ്ടു മൂന്നാർ യാത്രകളിൽ ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

കിടിലന്‍ കാഴ്ചകളുടെ ഒന്നാം ദിവസം
ഏപ്രിൽ 8 ശനിയാഴ്ച പുറപ്പെടുന്ന യാത്ര ഒൻപതാം തിയതി ഞായറാഴ്ചയാണ് കാഴ്ചകളിലേക്ക് കടക്കുന്നത്. മൂന്നാറിലെയും സമീപത്തെയും പ്രധാന സ്ഥലങ്ങളെല്ലാം ഈ ദിവസം സന്ദർശിക്കുന്നു ഫോട്ടോ പോയിന്റ്, ടോപ്പ് സ്റ്റേഷന്‍, കുണ്ടള ഡാം, എക്കോ പോയിന്‍റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ബൊട്ടാണിക്കൽ ഗാർഡന്‍, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.
രണ്ടാം ദിവസം
മൂന്നാർ യാത്രയിലെ രണ്ടാം ദിവസമായ ഏപ്രിൽ 10-ാം തയതി
ഇരവികുളം ദേശീയോദ്യാനം, മറയൂർ ചന്ദനഫാക്ടറി, മുനിയറകൾ, ചന്ദനത്തോട്ടം എന്നീ സ്ഥലങ്ങൾ കണ്ട ശേഷം രാത്രിയോടു കൂടി മടങ്ങും. 11-ാം തിയതി ചൊവ്വാഴ്ച പുലർച്ചെ കാസർകോഡ് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഇരവികുളം ദേശീയോദ്യാനം
മൂന്നാർ കാഴ്ചകളിലെ ഏറ്റവും കൗതുകമുണർത്തുന്ന സ്ഥലമാണ് ഇരവികുളം ദേശീയോദ്യാനം. വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് രണ്ടു മാസത്തോലം ഇവിടെ സന്ദർശകർക്ക് അനുമതിയുണ്ടായിരുന്നില്ല. ഈ കാലത്ത് . 115 വരയാടിൻ കുഞ്ഞുങ്ങളാണ് ഇവിടെ പാർക്കിൽ പിറന്നത്. തുടർന്ന് ഏപ്രിൽ 1 മുതലാണ് ഇവിടം സന്ദർശകർക്കായി തുറന്നു നല്കിയത്. ഒരുപാട് മാറ്റങ്ങളും പുതിയ കാഴ്ചകളും ദേശീയോദ്യാനത്തിൽ സന്ദർശകരെ കാത്തിരിക്കുന്നു. ഫോട്ടോ ഷൂട്ട് പോയിന്‍റ്, മത്സ്യങ്ങളുടെ കാഴ്ചകൾ, താർ എക്കോ ഡ്രൈവ് എന്നിവയാണ് അതിൽ പ്രധാനപ്പെട്ടത്. ഇരവികുളത്തേയ്ക്ക് വരുന്ന സഞ്ചാരികൾക്ക് അഞ്ചാം മൈൽ മുതൽ ആരംഭിക്കുന്ന അഞ്ചര കിലോമീറ്റർ ദൂരം ബഗ്ഗി കാറിന്റെ സഹായത്തോടെ വരാൻ കഴിയുന്നതാണ് താർ എക്കോ ഡ്രൈവ്.

കുണ്ടള ഡാം
മൂന്നാർ യാത്രയിൽ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് കുണ്ടള ഡാം. മൂന്നാർ ടോപ്പ് സ്റ്റേഷന് സമീപമുള്ള ചെണ്ടവരെ എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഡാം ഇവിടെ അറിയപ്പെടുന്നത് സേതു പാർവ്വതി ഡാം എന്നാണ്. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി 1946-ൽ നിർമ്മിച്ച കുണ്ടള ഡാമിന് 259 മീറ്റർ നീളവും 47 മീറ്റർ ഉയരവുമുണ്ട്. മൂന്നാർ കാഴ്ചകളിലെ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണെങ്കിലും വലിയ തിരക്കും ആള്‍ക്കൂട്ടവും ഇവിടെ അനുഭവപ്പെടാറേയില്ല. ഇവിടുത്തെ ബോട്ടിങ്ങും വളരെ രസകരമായ അനുഭവമാണ്.
ബസ് ടിക്കറ്റ് നിരക്കും
യാത്രയിലെ രാത്രി താമസസൗകര്യവും ഉൾപ്പെടെ 3250 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിൽ ഭക്ഷണം, പ്രവേശന ഫീസ് തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നില്ല. കൂടുതൽ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും 94956 94525, 9446802282 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













