കാസർകോഡ്- മംഗലാപുരം യാത്ര പലർക്കും ഒരു തലവേദനയാണ്. അത്യാവശ്യം മികച്ച റോഡ് ആണെങ്കിലും ബ്ലോക്കും അടിക്കടിയുള്ള സ്റ്റോപ്പുകളും പോലെ യാത്രാ സമയം പലപ്പോഴും പ്രതീക്ഷിക്കുന്നതിലും നീളുന്നതാണ്. കേരളത്തിന്‍റെയും കർണ്ണാടകുടെയും നിരവധി കെഎസ്ആർടിസി ബസുകൾ ഈ റൂട്ടിൽ സർനീസ് നടത്തുന്നു. നിരവധി യാത്രക്കാർ കാസർകോഡിനും മംഗലാപുരത്തിനും ഇടയിൽ പല നേരത്തായി സ്ഥിരം യാത്ര ചെയ്യുന്നുണ്ടെങ്കിലും സമയം പലപ്പോഴും വെല്ലുവിളിലാണ്.
എന്നാൽ കാസർകോഡ്- മംഗലാപുരം റോഡ് യാത്ര എനി വേഗത്തിലാക്കുവാന് കർണ്ണാടക ആര്‍ടിസിയുടെ അശ്വമേധ ബസുകൾ എത്തുമെന്നാണ് വിവരം. പരിമിതമായ സ്റ്റോപ്പുകളോടെ ഇരുനഗരങ്ങൾക്കും ഇടയിൽ അശ്വമേധ സർവീസ് നടത്തിയാൽ വിദ്യാർത്ഥികളും ജീവനക്കാരും അടക്കമുള്ള സ്ഥിരം യാത്രക്കാർക്ക് അത് ഏറെ പ്രയോജനകരമായിരിക്കും. കാസർകോഡ്- മംഗലാപുരം ദൂരം 50 കിലോമീറ്ററാണ്.

റിപ്പോര്‍ട്ടുകളനുസരിച്ച് മംഗലാപുരം- കാസർകോഡ് റൂട്ടിൽ കർണ്ണാടക ആർടിസിയുടെ 34 ബസുകളാണ് സർവീസ് നടത്തുന്നത്. യഥാസമയങ്ങളിൽ സര്‍വീസും യാത്രക്കാരും ഉണ്ടെങ്കിലും അടുത്തടുത്തുള്ള സ്റ്റോപ്പുകൾ വേഗത്തിലുള്ള യാത്രയ്ക്ക് തയസ്സം നിൽക്കുന്നു, കർണ്ണാടക ആർടിസി മംഗലാപുരം- കാസർകോഡ് റൂട്ടിൽ
അശ്വമേധ ബസുകൾ കൊണ്ടുവന്നാൽ ഈ പ്രശ്നത്തിന് പരിഹാരം ലഭിക്കും. ഇത് സംബന്ധിച്ച് അനുകൂലമായ തീരുമാനം മംഗലാപുരം കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നുണ്ടായെന്നാണ് റിപ്പോർട്ടുകൾ.
മംഗലാപുരം- കാസർകോഡ് റൂട്ടിൽ പത്ത് അശ്വമേധ ബസുകൾ വരുമെന്നാണ് വിവരം. ലിമിറ്റഡ് സ്റ്റോപ്പുകളോടെയായിരിക്കും ഈ ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുക. നിലവിൽ മംഗലാപുരത്ത് നിന്ന് മൂന്ന് റൂട്ടുകളിൽ അശ്വമേഥ ഓടുന്നു. മംഗളൂരു- മൈസൂരു, മംഗളൂരു- ഹസ്ന- ബെംഗളൂരു, മംഗളൂരു- ഉത്തര കന്നഡ എന്നിവയാണവ. ഇവയെല്ലാം വിജയകരമായാണ് ഓടുന്നത്.
ബസ് പ്രത്യേകതകൾ
ഈ വർഷം ആദ്യമാണ് കെഎസ്ആർടിസി അശ്വമേധ ബസുകൾ പുറത്തിറക്കിയത്. ബെംഗളൂരി അടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അശ്വമേധ ബസുകൾ സർവീസ് നടത്തുന്നു. മികച്ച, ആധുനിക സൗകര്യങ്ങളാണ് ഇതിന്‍റെ പ്രത്യേകത. സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന പല ഫീച്ചറുകളും ഇതിനുണ്ട്. യാത്രക്കാരുടെ സുഖകരമായ ഇരിപ്പിനായി മികച്ച നിലവാരത്തിലുള്ള സീറ്റുകൾ, വലിയ വിൻഡോകളും ഗ്ലാസുകളും സെൻസർ നിയന്ത്രിത വാതിലുകൾ, എൽഇഡി സ്ട്രിപ്പ് ലൈറ്റുകൾ, വാട്ടർ ബോട്ടിൽ ഹോൾഡറുകൾ, പാനിക് ബട്ടണുകൾ, വാഹനം ലൊക്കേഷൻ ട്രാക്കിങ്, എഫ്ആർപി ഡാഷ്ബോർഡ്, ക്യാമറകൾ എന്നിവ ഇതിനുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













