യാത്രകൾ ചെയ്യുവാനുള്ള ഏറ്റവും മികച്ച സമയവുമായി ഒക്ടോബർ മാസം നീണ്ടു കിടക്കുകയാണ്. പൂജാ അവധി കഴിഞ്ഞ് ജോലിയിലേക്കും പഠനത്തിലേക്കും ഒക്കെ തിരികെ വരാനുള്ള സമയമായി. എന്നാലും യാത്രകളുടെ പ്ലാനുകള്‍ക്ക് ഒരു കുറവും വരുത്തേണ്ട. വരുന്ന വാരാന്ത്യങ്ങളിലും ദീപാവലിയുടെ അവധികളിലുമായി പോകാൻ സാധിക്കുന്ന, കുറേയേറെ യാത്രകൾ ഐആർസിടിസി ഒരുക്കിയിട്ടുണ്ട്.
വരാൻ പോകുന്ന അവധി ദിനങ്ങൾ യാത്രകളുടേതാക്കി മാറ്റാൻ കാശ്മീര്‍, ആന്‍ഡമാൻ, രാജസ്ഥാന്‍ , ഷിംല, മണാലി തുടങ്ങി നിരവധി ഇടങ്ങളിലേക്ക് കേരളത്തിൽ നിന്നും പാക്കേജുകൾ ലഭ്യമാണ്. കാശ്മീരിൽ ഈ സീസണിലെ ആദ്യ മഞ്ഞു വീണതും ടൂറിസം സീസൺ ഉടൻ ആരംഭിക്കുന്നതുമെല്ലാം കൊണ്ട് യാത്രകൾക്ക് പറ്റിയ സമയം കൂടിയാണ്. കേരളത്തിൽ നിന്നും ഒക്ടോബർ മാസത്തിൽ പോകാൻ പറ്റിയ ഐആർസിടിസി പാക്കേജുകൾ ഏതൊക്കെയെന്ന് നോക്കാം.

1. കൊച്ചി- കാശ്മീർ പാക്കേജ്
അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ഐആർസിടിസി കൊച്ചി- കാശ്മീർ യാത്ര ഒക്ടോബർ 22 നാണ് പുറപ്പെടുന്നത്. ഈ വിമാനയാത്രാ പാക്കേജ് നിങ്ങളുടെ കാശ്മീർ എന്ന യാത്രാ മോഹം സഫലമാക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ്. ശ്രീനഗർ, പെഹൽഗാം, ഗുല്‍മാർഗ്, സോന്മാര്‌ഗ് എന്നിവിടങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. 22ന് രാവിലെ 9.55ന് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെടും. 27ന് രാത്രി 22.35 ന് കൊച്ചിയില്‍ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം. കാശ്മീർ താഴ്വാരങ്ങളിൽ മെല്ലെ മഞ്ഞുവീണു തുടങ്ങുന്ന സമയമായതിനാൽ മഞ്ഞുകാണാനുള്ള അവസരവും ഈ യാത്രയിലൂടെ ലഭിക്കും. 37,600 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.
2. കൊച്ചി- ആൻഡമാൻ പാക്കേജ്
മലയാളികളുടെ യാത്രാ സ്വപ്നങ്ങളിൽ എന്നും ഇടം നേടിയിട്ടുള്ള സ്ഥലമാണ് ആൻഡമാൻ. ബീച്ചുകളും തീരങ്ങളും പഴയകാല കൈതക കാഴ്ചകളും സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായ സെല്ലുലാർ ജയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളും കാണുകയെന്നത് പലരുടെയും ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യമാണ്. ഈ ഒക്ടോബർ മാസത്തിൽ തന്നെ ഐആർസിടിസി ഈ യാത്രയ്ക്കും അവസരം നല്കുന്നു. ഹാവ്ലോക്ക്, നീൽ, പോര്‍ട്ട് ബ്ലെയർ എന്നിവിടങ്ങളെ ഫോക്കസ് ചെയ്താണ് ഈ യാത്ര.
അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനിൽക്കുന്ന പാക്കേജ് ഒക്ടോബര്‍ 20 ന് രാവിലെ 05.25 ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് 25ന് 15.55 ന് മടങ്ങിയെത്തും. ഒക്ടോബർ 25-30 തിയതികളിലായി ദീപാവലി അവധി ഉൾപ്പെടുത്തി ഒരു യാത്രയും ഐആർസിടിസി ഒരുക്കുന്നുണ്ട് 53,400 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.
ഇത് കൂടാതെ, തിരുവനന്തപുരം- ആന്‍ഡമാൻ പാക്കേജും ഐആർസിടിസി അവതരിപ്പിക്കുന്നു. ഒക്ടോബർ 20ന് പോയി 25 ന് മടങ്ങിയെത്തും.
3. കൊച്ചി- രാജസ്ഥാൻ പാക്കേജ്
പൂജാ അവധി കഴിഞ്ഞ് ദീപാവലി തുടങ്ങുന്നതിന് മുൻപായി പോയിവരുന്ന യാത്രയാണ് കൊച്ചി- രാജസ്ഥാൻ പാക്കേജ്. എട്ട് രാത്രിയും 9 പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ജയ്പൂർ, ബിക്കാനേർ, ജയ്സാൽനീർ, ജോധ്പൂർ, ഉദയ്പൂർ എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്, കൊച്ചിയിൽ നിന്ന് ഒക്ടോബർ 16ന് പുറപ്പെട്ട് 24ന് മടങ്ങിയെത്തും. ഹവാമഹൽ, ജൽ മഹൽ, ആമേർ ഫോർട്ട്, ജന്ധർ മന്ദർ, കർണി മാതാ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങൾ ഈ യാത്രയിൽ സന്ദർശിക്കും,
4. കൊച്ചി-ഷിംല- കുളു-മണാലി പാക്കേജ്
കൊച്ചിയിൽ നിന്ന് ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന
-ഷിംല- കുളു-മണാലി പാക്കേജും ഉണ്ട്. ഒക്ടോബർ 14 ന് പോയി 21 ന് മടങ്ങിയെത്തുന്ന യാത്രയിൽ ഈ ഇടങ്ങളിവെ പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. 49,100 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. 29 സീറ്റുകളാണ് ആകെ ലഭ്യമായിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













