Search
  • Follow NativePlanet
Share
» »കാശ്മീര്‍ കാണാൻ വിസ്റ്റാഡോം കോച്ച്.. നാടു മുഴുവൻ ഒറ്റയാത്രയില്‍, റൂട്ടും നിരക്കും ഇതാ

കാശ്മീര്‍ കാണാൻ വിസ്റ്റാഡോം കോച്ച്.. നാടു മുഴുവൻ ഒറ്റയാത്രയില്‍, റൂട്ടും നിരക്കും ഇതാ

മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന പർവ്വതങ്ങൾ, കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന കൃഷിഭൂമികൾ, ആപ്പിൾ തോട്ടങ്ങൾ, തനി നാടൻ കാശ്നീരി ഗ്രാമങ്ങളും ഉള്ളിൽ നിറയെ സ്നേഹമൊളിപ്പിച്ച കാശ്മീരികളും... ഒരിക്കലെങ്കിലും ഈ കാഴ്ച കാണണം എന്നാഗ്രഹിക്കാത്തവർ കാണില്ല. കാശ്മീരിലേക്ക് യാത്രകൾ പോയിട്ടുള്ളവർക്ക് പോലും ഒറ്റയാത്രയില്‍ ഇതെല്ലാം കാണാൻ കഴിഞ്ഞെന്നും വരില്ല.

എന്നാൽ ഒന്നൊഴിയാതെ, ഈ കാഴ്ചകളെല്ലാം കണ്ട് പോകാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആ യാത്ര ട്രെയിനിൽ ആയാലോ? സ്വിറ്റിസർലൻഡിലെ പോലെ മഞ്ഞുനിറഞ്ഞ വഴികളിലൂടെ പർവ്വതങ്ങൾ കണ്ടുള്ള യാത്ര പോലെ ഒരു യാത്ര പ്ലാൻ ചെയ്താലോ? അതിനായി നിങ്ങൾ കാശ്മീർ വരെ പോയാൽ മതി. ഇതിനായി കാശ്മീരിൽ വിസ്റ്റാഡോം കോച്ച് ട്രെയിന് ഓടിത്തുടങ്ങി.

badgam-banihal train vistadome

കാശ്മീരിന്‍റെ അതിമനോഹരമായ ഭൂപ്രകൃതിയും മറ്റു കാഴ്ചകളും സാധ്യമാകുന്ന വിസ്റ്റാഡോം കോച്ച് ട്രെയിന്‍ ഇപ്പോൾ കാശ്മീർ യാത്രയിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര- ആഭ്യന്തര സഞ്ചാരികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്നായ ഇവിടെ വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച അനുഭവങ്ങളും കാഴ്ചകളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. കാശ്മീരിന്‍റെ സൗന്ദര്യം കാണാൻ ഇതിലും മികച്ച യാത്രയില്ലത്രെ.

ട്രെയിന്‍ നമ്പർ 04687/04688 ബുഡ്ഗാം-ബനിഹാൽ-ബഡ്ഗാം ട്രെയിനിൽ ആണ് ഒരു വിസ്റ്റാഡോം കോച്ച് ഉൾപ്പെടുത്തിയിരിക്കുന്നത്. സഞ്ചാരികൾക്ക് പരമാധി കാഴ്ച ആസ്വദിക്കാന്‍ പാകത്തിൽട്രെയിനിന്‍റെ മധ്യഭാഗത്താണ് വിസ്റ്റാഡോം കോച്ച് സ്ഥാപിച്ചിരിക്കുന്നത്. ബനിഹാൽ- ബുദ്ഗാം റൂട്ടിൽ ഒരുവശത്തേയ്ക്ക് 90 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഒന്നര മണിക്കൂർ നീളുന്ന ഈ യാത്രയിൽ കാശ്മീരിലെ തന്നെ ഏറ്റവും മനോഹരമായ കുറേയധികം കാഴ്ചകൾ കാണാന് സാധിക്കും.

ഈ റൂട്ടിലെ ഏക ട്രെയിനായ ഇത് ആഴ്ചയിൽ ഏഴ് ദിവസവും സർവീസ് നടത്തും. അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയിൽ നാല് റെയിൽലേ സ്റ്റേഷനുകളിൽ നിർത്തും. ബുദ്ഗാമിനും ബനിഹാലിനും ഇടയിലുള്ള യാത്രയിലും തിരിച്ചും പ്രത്യേക ട്രെയിൻ നാല് റെയിൽവേ സ്റ്റേഷനുകളിൽ നിർത്തും. ശ്രീനഗർ, അവന്തിപുര, അനന്ത്നാഗ്, ഖാസിഗുണ്ട് സ്റ്റേഷൻ എന്നിവയാണിവ.

ട്രെയിൻ നമ്പർ 04687/04688 ​​ബുഡ്ഗാമിൽ നിന്ന് 09:10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 1:05 ന് ബനിഹാലിലെത്തും. മടക്കയാത്രയിൽ ബനിഹാലിൽ നിന്ന് 16:50 ന് പുറപ്പെടുന്ന ട്രെയിൻ 18:35 ന് ബുദ്ഗാമിൽ എത്തിച്ചേരും. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ മുൻഗണനകൾ കണക്കിലെടുത്താണ് ഈ ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നതെന്ന് സോണൽ റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു.

വിസ്റ്റാഡോം കോച്ചിൽ 31 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ബുദ്ഗാം, ബനിഹാൽ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും യാത്ര ചെയ്യാൻ 940 രൂപ യാത്രക്കാർ നൽകണം. റൗണ്ട് ട്രിപ്പിന് ഒരാൾക്ക് 1880 രൂപയാണ് നിരക്ക്.

വിസ്റ്റാഡോം കോച്ച് പ്രത്യേകതകൾ

യാത്രയും കാഴ്ചയും ഒരുപോലെ സുഖകരമാകുന്ന സൗകര്യങ്ങളാണ് വിസ്റ്റാഡോം കോച്ചിൽ ഒരുക്കിയിരിക്കുന്നത്. തൊട്ടടുത്തു നിന്നു കാണാൻ സാധിക്കുന്ന വിധത്തിൽ കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന വിസ്റ്റാഡോം കോച്ച് സഞ്ചാരികൾക്കും യാത്രക്കാർക്കും പുത്തൻ കാഴ്ചകളാണ് നല്കുക. കാശ്മീർ താഴ്വരയിലെ കിടിലൻ കാഴ്ചകളും ആംബിയൻസും ആഘോഷിക്കാൻ താല്പര്യമുള്ളവർക്ക് ഈ യാത്ര ആസ്വദിക്കാം.

പുറത്തെ കാഴ്ചകള്‍ പരമാവധി ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലുള്ള നീണ്ട ജനാലകൾ, നിയന്ത്രിത ഓപലെസെൻസുള്ള ഗ്ലാസ് ലുക്കൗട്ടുള്ള മേൽക്കൂര, കറക്കാവുന്ന സീറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, സെറാമിക് ടൈൽ ഫ്ലോറിംഗ് ഉള്ള ടോയ്‌ലറ്റുകളും എല്ലാ ഫിറ്റിംഗുകളുമുള്ള ഭിത്തി, 360 ഡിഗ്രീ കറങ്ങുന്ന റൊട്ടേറ്റിങ് ചെയർ, എല്‍ഇഡി ഡിസ്പ്ലേ, ജിപിഎസ്, ലഗേജ് റാക്ക് തുടങ്ങിയ നിരവധി സൗകര്യങ്ങളും സുരക്ഷകളും യാത്രയ്ക്കായി ഒരുക്കിയിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+