കാശ്മീർ നിവാസികൾക്കും സഞ്ചാരികൾക്കും ഏറെ ആവേശം പകർന്ന വാർത്തകളിലൊന്നാണ് കത്ര- ശ്രീനഗർ വന്ദേ ഭാരത് വരുന്നു എന്നത്. ഇതാ, ഈ സന്തോഷം യാഥാര്‍ത്ഥ്യമാകാൻ ഇനി വലിയ കാലതാമസമില്ല. കാശ്മീർ താഴ്വരയിലെ യാത്രകളെയും വിനോദസഞ്ചാരത്തെയും മറ്റൊരു ലെവലിലേക്ക് കൊണ്ടുപോകുന്ന കത്ര - ശ്രീനഗർ വന്ദേ ഭാരത് ഫെബ്രുവരി 17 ന് പ്രവർത്തനം ആരംഭിക്കുമെന്ന് ദി ന്യൂ ഇന്ത്യൻ റിപ്പോർട്ട് ചെയ്തു.
കത്രയിൽ നിന്ന് ഉദ്ഘാടന യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും റിപ്പോർട്ട് അനുസരിച്ച് ഉദ്ഘാടനത്തിനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് അധികൃതർ. എന്നിരുന്നാലും, ഷെഡ്യൂൾ സ്ഥിരീകരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റൂട്ടുകളിലൊന്നായിരിക്കും കത്ര- ശ്രീനഗർ വന്ദേ ഭാരത്. ലോകത്തിലെ ഏറ്റവും ദുർഘടവും വെല്ലുവിളി നിറഞ്ഞതുമായ ചില ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ സർവീസ് കഴിഞ്ഞ ആഴ്ച പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയിരുന്നു. സർവീസ് ആരംഭിക്കുന്നതോടെ കാശ്മീർ താഴ്വരയിലേക്കുള്ള ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനും ജമ്മുവിലേക്കുള്ള മൂന്നാമത്തെ ട്രെയിനുമായി ഇത് മാറും.
കാശ്മീര്‍ താഴ്വരയിൽ വികസം മാത്രമല്ല, കാശ്മീർ താഴ്വരയെ മറ്റിടങ്ങളിലേക്ക് ബന്ധിപ്പിക്കുവാനും ഈ പദ്ധതി സഹായിക്കും. ഈ റെയിൽവേ റൂട്ട് കടന്നു പോകുന്നതും ചില പ്രത്യേക മേഖലകളിലൂടെയാണ്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ റെയിൽ നിർമ്മിതികളിലൊന്നാണ്. ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽവേ പാലമായ അൻജി ഖാഡ് പാലം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ ബ്രിഡ്ജ് എന്നിവയൊക്കെ ചേർന്നാണ് താഴ്വരയുടെ ഊ വികസനം സാധ്യമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കമാന റെയിൽവേ പാലം കൂടിയാണ്.
റോഡ് മാർഗം ഏകദേശം എട്ടു മണിക്കൂറോളം വേണ്ടിവരുന്ന യാത്ര ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് വഴി ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും (എസ്‌വിഡികെ) ശ്രീനഗറിനും ഇടയിലുള്ള ദൂരം ഗണ്യമായി കുറയ്ക്കുകയും സുഗമമായ യാത്ര ഉറപ്പാക്കുകയും ചെയ്യും. ഈ റൂട്ടിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് രണ്ട് ഡസനിലധികം തുരങ്കങ്ങൾ കടന്നാണ് പോകുന്നത്.
കാശ്മീരിൻറെ ഭൂപ്രദേശത്തിന് അനുസരിച്ചാണ് ട്രെയിൻ രൂപകൽപന ചെയ്തിരിക്കുന്നത്.
സ്ഥിരം തണുപ്പ് അനുഭവപ്പെടുന്ന മേഖലയിലൂടെ പ്രത്യേക സാങ്കേതിക സൗകര്യങ്ങളോടെയാണ് വന്ദേ ഭാരത് അവതരിപ്പിച്ചിരിക്കുന്നത്. മൈനസ് 20 ° C താപനിലയിൽ പോലും ഒരു പ്രശ്നവുമില്ലാതെ പോകാൻ സാധിക്കുന്ന തരത്തിലുള്ള നൂതന ആന്‍റി-ഫ്രീസിംഗ് സിസ്റ്റം ഇതിലുണ്ട്.
ജലം കട്ടപിടിക്കുന്നത് തടയുന്നതും തടസ്സമില്ലാത്ത ജലവിതരണത്തിനും അവശ്യ സേവനങ്ങൾക്കും ഉറപ്പ് നൽകുന്ന ബിൽറ്റ്-ഇൻ ഹീറ്റിംഗ് സംവിധാനങ്ങളും ഇതിലുണ്ട്. മാത്രമല്ല, താപനില മാറുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ യാത്രക്കാർക്ക് ഉണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങളും സാങ്കേതിക വിദ്യയും ഇതിലുണ്ട്. യാത്രക്കാർക്ക് തണുപ്പിനെ അതിജീവിക്കാൻ പറ്റുന്ന രീതിയിലുമാണ് കംപാർട്മെൻ്റുകളുടെ നിർമാണം.
കത്ര- ശ്രീനഗർ വന്ദേ ഭാരത് കത്രയിൽ നിന്ന് രാവിലെ 08:10 ന് നിന്ന് പുറപ്പെട്ട് 11:20 ന് ശ്രീനഗറിലെത്തും. തിരികെ ശ്രീനഗറിൽ നിന്ന് ഉച്ചയ്ക്ക് 12:45 PM പുറപ്പെട്ട് 3:55 ന് കത്രയിൽ തിരിച്ചെത്തും.സങ്കൽദാൻ, ക്വാസിഗുണ്ട്, അനന്ത്നാഗ്, അവന്തിപോറ എന്നിവയാണ് കത്രയ്ക്കും ശ്രീനഗറിനും ഇടയിലുള്ള പ്രധാന സ്റ്റേഷനുകൾ. എസി ചെയർ കാറിന് 1500 മുതൽ 1600 രൂപ വരെയും എക്സിക്യൂട്ടീവ് ചെയർ കാറിന് 2200 മുതൽ 2500 രൂപ വരെയും ആണ് പ്രതീക്ഷിക്കുന്ന നിരക്കുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












