Search
  • Follow NativePlanet
Share
» »ഐഫൽ ടവറിനേക്കാൾ ഉയരമുള്ള റൂട്ട്, മൈനസ് മുപ്പത് ഡിഗ്രിയിലും പറക്കും! കത്ര-ശ്രീനഗർ വന്ദേ ഭാരത് ഫെബ്രുവരിയിൽ

ഐഫൽ ടവറിനേക്കാൾ ഉയരമുള്ള റൂട്ട്, മൈനസ് മുപ്പത് ഡിഗ്രിയിലും പറക്കും! കത്ര-ശ്രീനഗർ വന്ദേ ഭാരത് ഫെബ്രുവരിയിൽ

ഇന്ത്യക്കാർ ഏറ്റവും ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ട്രെയിൻ സർവീസാണ് ജമ്മു-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ്. ഓടുന്ന റൂട്ടിന്‍റെ പ്രത്യേക മാത്രമല്ല, ഇവിടുത്തെ കാലാവസ്ഥയെും ഭൗമപ്രത്യേകതകളെയും ഒക്കെ മനസ്സിലാക്കി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക വന്ദേ ഭാരത് കണക്ടിവിറ്റിക്ക് മാത്രമല്ല, ടൂറിസത്തിനും ഏറെ മുതൽക്കൂട്ടാണ്.

Katra- Srinagar Vande Bharat Express Launching in February 2025

കത്ര- ശ്രീനഗർ വന്ദേ ഭാരത് സർവീസ് തിയതി

ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് അടുത്ത മാസം, അതായത് ഫെബ്രുവരി ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച കത്ര- ശ്രീനഗർ വന്ദേ ഭാരത് സർവീസ് സർവീസ് ആരംഭിച്ചേക്കും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വിജയകരമായ ട്രയൽ റണ്ണുകൾക്ക് ശേഷമാണിത്. നോർത്തേൺ റെയിൽവേ സോണിനു കീഴിലാണ് ഈ സെമി-ഹൈ-സ്പീഡ് ട്രെയിൻ ഓടുക. ഇരു പ്രദേശങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്ന സർവീസ് വികസനത്തിന്‍റെ ഏറ്റവും പുതിയ അധ്യായം കൂടിയാണ് തുറക്കുന്നത്.

കത്ര- ശ്രീനഗർ വന്ദേ ഭാരത് യാത്രാ പ്രത്യേകതകൾ

ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് ബ്രിഡ്ജിലൂടെ കടന്നു പോകുന്ന കത്ര- ശ്രീനഗർ വന്ദേ ഭാരത് ഇന്ത്യയിലെ ആദ്യത്തെ കേബിള്‍-സ്‌റ്റേ റെയിലായ അന്‍ജിഖാഡ് പാലവും യാത്രയിൽ പിന്നിടും. ചിനാബ് നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലാണ് ചിനാബ് റെയില്‍ പാലം. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് വഴിയാണ് വന്ദേ ഭാരത് സർവീസ് നടത്തുക.

Katra- Srinagar Vande Bharat Express Launching in February 2025

നിലവിൽ റോഡ് മാർഗം എട്ട് മുതൽ പത്ത് മണിക്കൂർ വരെ യാത്രയാണ് കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് വേണ്ടത്. ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും (എസ്‌വിഡികെ) ശ്രീനഗറിനും ഇടയിലുള്ള 190 ൽ അധികം കിമി ദൂരം വന്ദേ ഭാരതിന് വെറും മൂന്ന് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാം. 2 മണിക്കൂർ 30 മിനിറ്റ് ആണ് പരീക്ഷണ ഓട്ടത്തിൽ എത്തിയ സമയം.

ജമ്മു കശ്മീരിലെ വെല്ലുവിളി നിറഞ്ഞ ശൈത്യകാലത്തെ നേരിടാൻ തക്ക ക്രമീകരണങ്ങളോടെയാണ് ഇവിടെ വന്ദേ ഭാരത് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ തണുപ്പിൽ വെള്ളം ഐസാകാതിരിക്കാൻ ചൂടാക്കുന്ന സംവിധാനങ്ങൾ, പൂജ്യത്തിന് താഴെയുള്ള താപനിലയിൽ പോലും മികച്ച ഓപ്പറേഷൻ ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ തുടങ്ങിയവയും ഇതിലുണ്ട്.

കത്ര- ശ്രീനഗർ വന്ദേ ഭാരത്- പ്രതീക്ഷിക്കുന്ന സമയം

കത്ര- ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. രവിലെ 08:10 ന് കത്രയിൽ നിന്ന് പുറപ്പെട്ട് 11:20 ന് ശ്രീനഗറിലെത്തും. തിരികെ ശ്രീനഗറിൽ നിന്ന് ഉച്ചയ്ക്ക് 12:45 PM പുറപ്പെട്ട് 3:55 ന് കത്രയിൽ തിരിച്ചെത്തും.
കത്ര
റിയാസി
സങ്കൽദാൻ
ബനിഹാൽ
ഖാസിഗുണ്ട്
അനന്തനാഗ്
അവന്തിപ്പോര
ശ്രീനഗർ എന്നീ സ്റ്റേഷനുകളിൽ ആണ് കത്ര- ശ്രീനഗർ വന്ദേ ഭാരത് സ്റ്റോപ്പുള്ളതെന്നാണ് കരുതുന്നത്. വന്ദേ ഭാരത് നിർത്തുന്ന സ്റ്റേഷനുകളുടെ അന്തിമ ലിസ്റ്റ് വൈകാതെ റെയിൽവേ പുറത്തുവിടും.

ടിക്കറ്റ് നിരക്ക്
കൃത്യമായ ടിക്കറ്റ് നിരക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും
എസി ചെയർ കാർ: ₹1,500 നും ₹1,600 നും ഇടയിലും
എക്സിക്യൂട്ടീവ് ചെയർ കാർ: ₹2,200 - ₹2,500 നും ഇടയിലും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+