കാറ്റ്സ്കി സ്തംഭം
സഞ്ചാരികള്‍ക്കിടയിലെ അത്ഭുത കാഴ്ചയാണ് കാറ്റ്സ്കി സ്തംഭം. ഭൂനിരപ്പില്‍ നിന്നും 130 അടി ഉയരത്തില്‍ കല്ലില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ സ്തംഭം കാഴ്ചയില്‍ അതിമനോഹരമാണെങ്കിലും ഭയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ജോര്‍ജിയയുടെ തലസ്ഥാന നഗരമായ ടിബിലിസിക്ക് 200 കിലോമീറ്റര്‍ അകലെയാണിത് സ്ഥിതിചെയ്യുന്നത് കാണുവാനായി നിരവധി ആളുകളാണ് എത്തുന്നത്. സ്തംഭം മാത്രമല്ല..ഒറ്റക്കല്‍ സ്തംഭത്തിനു മുകളിലായി ഒരു ദേവാലയവും കാണാം.
PC:Johannesjom
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം എന്നാണ് കാറ്റ്സ്കി സ്തംഭത്തിനു മുകളിലെ ദേവാലയം വിളിക്കപ്പെടുന്നത്. ഇത്രയും ഉയരത്തില്‍, അടുത്തെങ്ങും മറ്റൊരു കെട്ടിടത്തിന്‍റെയും സാന്നിധ്യമില്ലാതെ നില്‍ക്കുന്നതിനാലാണ് ഒറ്റപ്പെട്ട ദേവാലയം എന്നിതിനെ വിളിക്കുന്നത്. ലോകത്തിലെ ഏറ്റവും പവിത്രമായ ദേവാലയം കൂടിയാണിത്.
PC:Jaba1977
എത്തിച്ചേരുവാന്‍
പില്ലറിനു 20 മിനിട്ട് നടന്നു ചെല്ലുവാനുള്ള ദൂരത്തില്‍ മാത്രമേ വാഹനങ്ങള്‍ എത്തുകയുള്ളൂ. അതിനുശേഷം കാല്‍നട തന്നെ ശരണം. ഇത്രയും ദൂരം നടന്നെത്തിയാല്‍ പില്ലറിനു താഴെ എത്താം. യഥാര്‍ത്ഥ കഷ്‌ടപ്പാട് മുകളിലേക്ക് കയറുമ്പോഴാണ്,
പ്രകൃതി ദത്തമായ ചുണ്ണാമ്പു കല്ലിലാണ് ഈ സ്തംഭം ഉയര്‍ന്നു നില്‍ക്കുന്നത്.
PC:travelgeorgia.ru
കയറിച്ചെല്ലുവാന്‍
130 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ചുണ്ണാമ്പുപാറ അങ്ങനെയങ്ങു കയറിച്ചെല്ലുവാന്‍ പറ്റിയ ഇടമല്ല. ഇതിന്റെ വശങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ലോഹഗോവണി വഴി കയറി വേണം മുകളിലെത്തുവാന്‍. എന്നാല്‍ ഇവിടേക്ക് കയറുവാന്‍ വിശ്വാസികള്‍ക്കോ തീര്‍ത്ഥാടകര്‍ക്കോ അനുമതിയില്ല. ഇവിടുത്തെ പ്രാദേശിക സന്യാസിമാര്‍ക്ക് മാത്രമാണ് ഗോവണി കയറുവാനും മുകളില്‍ ദേവാലയത്തില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കുവാനും അനുമതിയുള്ളത്. ഇത് ഒരു വിനോദ സഞ്ചാര കേന്ദ്രമല്ല എന്നും ഇതിനെ എടുത്തു പറയുന്നുണ്ട്. സന്യാസിമാര്‍ ദിവസേന ഈ കയറ്റം കയറി മുകളിലെത്തുന്നത് അവരെ കൂടുതല്‍ ദൈവത്തോട് അടുപ്പിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീകള്‍ക്കും ഇവിടെ പ്രവേശനം അനുവദിച്ചിട്ടില്ല.
PC:Surprizi
മുകളിലെത്തിയാല്‍
ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ല കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ഈ സമുച്ചയം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കാറ്റ്സ്കി പില്ലർ മൊണാസ്ട്രി എന്നാണിതിന്റെ യഥാര്‍ത്ഥ പേര്,
PC:Johannesjom
താഴെ
പില്ലറിനു താഴെ ചെറിയൊരു മഠവും ചാപ്പലുമാണുള്ളത്. സിമിയോൺ സ്റ്റൈലൈറ്റ് ചർച്ച് എന്നാണ് ചാപ്പലിന്‍റെ പേര്. മതപരമായ കാര്യങ്ങളാണ് ഇവിടെയുളളത്. സന്ദര്‍ശകര്‍ക്ക് ഇവിടെ നിന്നു പ്രാര്‍ത്ഥിക്കുവാനും സൗകര്യമുണ്ട്. ഫ്രെസ്കോ പെയിന്റിങ്ങുകളുടെ ശേഖരവും ഇവിടെ കാണാം.
PC:Katskhi Pillar