Search
  • Follow NativePlanet
Share
» »കവറക്കുന്ന് ബംഗ്ലാവ് തുറന്നു; കാണാം കോടമഞ്ഞിനിടയിലൂടെ മലമ്പുഴ ഡാം, ധോണി വെള്ളച്ചാട്ടവും പാണ്ടന്‍ കല്ല് വ്യൂവും

കവറക്കുന്ന് ബംഗ്ലാവ് തുറന്നു; കാണാം കോടമഞ്ഞിനിടയിലൂടെ മലമ്പുഴ ഡാം, ധോണി വെള്ളച്ചാട്ടവും പാണ്ടന്‍ കല്ല് വ്യൂവും

അങ്ങകലെ കോടമഞ്ഞിന്‍റെ പുതപ്പിനപ്പുറത്ത് മലമ്പുഴ അണക്കെട്ടിന്‍റെ വിദൂര കാഴ്ച. കാടും മഞ്ഞും തണുപ്പും ഒക്കെ ചേരുന്ന മനോഹരമായ യാത്രാനുഭവം. കാടിനുള്ളിലെ കാടും വെള്ളച്ചാട്ടങ്ങളും കണ്ട്.. കാട്ടുമരങ്ങൾക്കിടയിലൂടെ ആകാശം കണ്ട് പച്ചപ്പിന്‍റെ വർണ്ണവ്യത്യാസങ്ങൾ ആസ്വദിച്ച് കാടിനുള്ളില്‌ ഒരു രാത്രി. ഇരുട്ടിനെ മാത്രം ഭയപ്പെട്ട് പ്രകൃതിയുടെ പച്ചപ്പിനുള്ളിലെ താമസം.. അതാണ് കറവക്കുന്ന് ബംഗ്ലാവ്.

കറവക്കുന്ന് ബംഗ്ലാവ് എന്ന പേര് പലർക്കും അത്ര പരിചയം കാണില്ലെങ്കിലും കാടിനുള്ളിലെ താമസത്തിനും പാലക്കാട്ടെ പ്രസിദ്ധ വെള്ളച്ചാട്ടമായ ഘോണി വെള്ളച്ചാട്ടം കാണാനെത്തുന്നവരും ഒക്കെ പല തരത്തില്‌ ഈ പേര് കേട്ടിരിക്കും. ധോണി വനത്തില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് പണിതീര്‍ത്ത കവറക്കുന്ന് ബംഗ്ലാവ് മറ്റൊരു കാലത്തിലേക്കും നേരത്തിലേക്കുമുള്ള യാത്രയാണ് സമ്മാനിക്കുന്നത്. ഇപ്പോഴിതാ, മഴക്കാലത്തിനുശേഷം ഓണത്തോടനുബന്ധിച്ച് കവറക്കുന്ന് ബംഗ്ലാവ് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.

kavarakkunnu bungalow In Dhoni Palakkad

വനംവകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന പാലക്കാട് വനം ഡിവിഷന്‍ ഒലവക്കോട് റേഞ്ച് ധോണി സെക്ഷന്‍ പരിധിയിലാണ് കവറക്കുന്ന് ബംഗ്ലാവ് സ്ഥിതിചെയുന്നത്. ബ്രിട്ടീഷുകാര്‍ 1920ല്‍ നിര്‍മാണം ആരംഭിച്ച് 1925ല്‍ പൂര്‍ത്തീകരിച്ച ബംഗ്ലാവ് ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി നവീകരിച്ചിട്ടുണ്ട്. കിടപ്പ് മുറി, സ്വീകരണ മുറി, ഡൈനിങ്ങ് ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളുണ്ട്. പഴമ ചോരാതെയാണ് പ്രൗഡി കൂട്ടിയത്. സൗരോര്‍ജ്ജത്തിലാണ് വൈദ്യുതി ഉപകരണങ്ങളുടെ പ്രവര്‍ത്തനം.

കറവക്കുന്ന് ബംഗ്ലാവ് താമസ പാക്കേജ്

ധോണി നഗരത്തില്‍ നിന്നും 15 കി.മീ. മാത്രം അകലെയാണ് സഞ്ചാരികള്‍ക്ക് ഒരുക്കിയിരിക്കുന്ന പുതിയയിടം.
കവറക്കുന്ന് ബംഗ്ലാവിലെ ഒരു ദിവസത്തെ താമസത്തിന് രണ്ട് പേര്‍ക്ക് 7000 രൂപയുടെ പാക്കേജ് ഉണ്ട്. ആധുനിക രീതിയില്‍ പുതുക്കിയ ബംഗ്ലാവില്‍ ഒരു ദിവസത്തെ താമസവും ഭക്ഷണവും ധോണി വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയും പാണ്ടന്‍ കല്ല് വ്യൂ പോയന്റിലേക്കുള്ള ട്രെക്കിങ്ങും ഉണ്ട്. രണ്ട് മുറികളാണ് താമസത്തിനായി ഒരുക്കിയിട്ടുള്ളത്. അഡീഷണല്‍ ബെഡിന് പ്രതിദിനം 2000രൂപ അധികം നല്‍കണം. പാണ്ടന്‍കല്ല് വ്യൂ പോയിന്റില്‍ നിന്നുമുള്ള കോടമഞ്ഞിനിടയിലൂടെയുള്ള മലമ്പുഴ ഡാമിന്റെ ദൃശ്യം ഹൃദ്യമാണ്

kavarakkunnu bungalow contact number

കറവക്കുന്ന് ബംഗ്ലാവ് താമസ പാക്കേജ് ബുക്കിങ്

നേരത്തെ ബുക്കിങ് നടത്തി അതിന്‍റെ രേഖയുമായി വരുന്നവര്ക്കാണ് ബംഗ്ലാവിനുള്ളിൽ രാത്രി താമസം സാധ്യമാവുക
ബുക്ക് ചെയുന്നവര്‍ക്ക് സി.ഇ.ഒ എഫ്.ഡി.എ ആന്‍ഡ് ഡി.എഫ്.ഒ പാലക്കാടിന്റെ പേരിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതുപരിയാരം ബ്രാഞ്ചിലുള്ള 0737073000000182 അക്കൗണ്ട് നമ്പറില്‍ (IFSC :SIBL0000737) തലേ ദിവസം ഉച്ചയ്ക്ക് ഒന്നിന് മുമ്പായി ഇ-പെയ്‌മെന്റ് നടത്തിയതിനു ശേഷം താമസത്തിനായി എത്താം.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

ധോണി ഇക്കോ ടൂറിസത്തിന്റെ [email protected] എന്ന ഇ-മെയില്‍ വിലാസം അന്വേഷണത്തിനായി ഉപയോഗിക്കാം. ഇ-പെയ്‌മെന്റ് മുഖേന മാത്രമേ ബുക്കിങ്ങ് സ്വീകരിക്കൂ. ഫോണ്‍: 8547602073, 8547602072, 8547602075.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: palakkad travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+