Search
  • Follow NativePlanet
Share
» »കേരള പിറവി 2023: പരശുരാമൻ മഴുവെറിഞ്ഞ കേരളം, കടലിൽ നിന്നും വീണ്ടെടുത്ത മലയാള നാട്.. ഐതിഹ്യങ്ങളിലെ കേരളം

കേരള പിറവി 2023: പരശുരാമൻ മഴുവെറിഞ്ഞ കേരളം, കടലിൽ നിന്നും വീണ്ടെടുത്ത മലയാള നാട്.. ഐതിഹ്യങ്ങളിലെ കേരളം

കേരള പിറവി 2023: കേരം എന്ന സംസ്ഥാനം രൂപം കൊണ്ടിട്ട് നീണ്ട 67 വർഷങ്ങൾ. ലോകത്തിനു മുഴുവൻ അഭിമാനമായി കേരളം എന്ന കൊച്ചു സംസ്ഥാനം തലയുയർത്തി നിൽക്കാൻ തുടങ്ങിയതിൻറെ 66 വർഷങ്ങൾ. മുന്നോട്ടേയ്ക്കുള്ള യാത്രടെ മുടക്കുന്ന തരത്തില‍ പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും മഹാമാരിയും വരെ വന്നെങ്കിലും ഒരോ അടിവെച്ച് മുന്നോട്ട് നടക്കുന്ന, കേരളം ലോകത്തിനാകെ ഒരു മാതൃക കൂടിയാണ്. അതു രംഗത്തു നോക്കിയാലും ഏതു നാട്ടിൽ ചെന്നാലും ഒരു മലയാളിയെങ്കിലും കാണുമെന്ന് കേൾക്കുന്നത് വെറുതേയല്ല.

ഇത് മാത്രമല്ല, കേരളം.. അറബിക്കടലിന്‍റെ തീരത്ത് നീണ്ടു കിടക്കുന്ന കേരളത്തിന് മറ്റൊരു മുഖം കൂടിയാണ്. ഐതിഹ്യങ്ങളും കെട്ടുകഥകളും മിത്തും വിശ്വാസങ്ങളും എല്ലാം കെട്ടുപിണഞ്ഞ്, ഒന്നിൽ നിന്ന് മറ്റൊന്നിനെ അടര്ത്തി മാറ്റുവാൻ കഴിയാത്ത വിധത്തിൽ ചേർന്നു കിടക്കുന്ന കുറേയേറെ കഥകൾ. ഇതാ കേരളവുമായി ബന്ധപ്പെട്ടു കിടക്കുന്ന പുരാണ കഥകൾ ഏതൊക്കെയെന്ന് നോക്കയാലോ...

Kerala Piravi 2023-Myth and Legend

പരശുരാമൻ മഴുവെറിഞ്ഞ കേരളം

കേരളത്തിന്‍റെ ഐതിഹ്യങ്ങളെക്കുറിച്ച് പറയുമ്പോൾ ആദ്യം മനസ്സിലെത്തുന്ന വാക്കുകളാണ് പരശുരാമൻ മഴുവെറിഞ്ഞ സൃഷ്ടിച്ച കേരളത്തിന്‍റെ കഥ. തനിക്ക് തപസ്സു ചെയ്യാൻ ഭൂമിയന്വേഷിച്ച് നടന്ന പരശുരാമൻ ഒടുവിൽ കടലിൽ തന്‍റെ ആയുധമായ മഴു എറിഞ്ഞ് സൃഷ്ടിച്ചെടുത്തതാണ് ഈ കാണുന്ന കേരളമെന്നാണ് കഥകൾ പറയുന്നത്. ഈ കഥ മാത്രമല്ല, ഇതിനോട് ചേർന്നുള്ള മറ്റുകഥകളും പുരാണങ്ങളും കൂടി അറിഞ്ഞിരിക്കേണ്ടതാണ്.

സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കേരളം

കേരളത്തിന്‍റെ ഐതിഹ്യങ്ങളിലേക്ക് പോകുന്നതിനു മുൻപ് പരശുരാമന്റെ കഥ കൂടി അറിയണം. , വിഷ്ണുവിന്റെ അവതാരമാണല്ലോ പരശുരാമൻ. കയ്യിൽ മഴു ഏന്തിയ രാമൻ- പരശുരാമൻ എന്ന ഒരു വിശദീകരണവും പലയിടങ്ങളിലു ംകാണാം. ക്ഷേത്രയിരുടെ ദ്രോഹങ്ങളിൽ നിന്നും ഭൂമിയിലുള്ളവരെ രക്ഷിക്കാനായി അവതാരമെടുത്തയാൾ ആണ് പരശുരാമൻ എന്നാണ് ഐതിഹ്യം.
അങ്ങമെ ക്ഷണിത്രഗണത്തിലെ പുരുഷന്മാരെയെല്ലാം വധിച്ച ശേഷം ഒടുവിൽ ഭൂമി മുഴുവനും ക്ഷത്രിയ രക്തത്താൽ നിറഞ്ഞുവത്രെ.

Kerala-Piravi

ഒടുവില്‌ തന്‍റെ നിയോഗം പൂർത്തിയാക്കിയ പരശുമാൻ പാപങ്ങളിൽ നിന്നും മോചനം ലഭിക്കാനായി താന്‍ സ്വന്തമാക്കിയ ഭൂമി മുഴുവനും ബ്രാഹ്മണർക്ക് ദാനമായി നല്കിയ ശേഷം തപസ്സിരിക്കാൻ ഒരു സ്ഥലം അന്വേഷിച്ച് നടപ്പായി. അങ്ങനെ ഗോകർണ്ണയിലെത്തിയ പരശുരാമനെ അവിടെവെച്ച് വരുണദേവനും ഭൂമിദേവിയും അനുഗ്രഹിച്ചത്രെ. കടലിൽ മഴു എറിഞ്ഞ് കിട്ടുന്ന ഭൂമി തപസ്സിരിക്കാൻ എടുക്കാം എന്നായിരുന്നു വരുണദേവന‍ പറഞ്ഞത്.

പിന്നീട് കന്യാകുമാരിയിലെത്തിയ പരശുരാമൻ അവിടെ വെച്ച് തന്‍റെ മഴു കടലിലേക്ക് എറിയുകയും അത് വന്ന് സമുദ്രത്തിൽ പതിച്ച് അവിടുന്ന് പരശുരാമന്‍ വീണ്ടെടുത്ത സ്ഥലമാണത്രെ കേരളം. ഗോകർണ്ണത്തിനും കന്യാകുമാരിക്കും ഇടയിലായാണല്ലോ കേരളം സ്ഥിതി ചെയ്യുന്നത്. ഇതാണ് കേരളത്തിന്‍റെ ഉല്പത്തിയെക്കുറിച്ച് നിലനിൽക്കുന്ന ഐതിഹ്യവും വിശ്വാസവും.

കേരള പിറവി 2023

1956 നവംബർ 1 ന് ആണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. മലയാളം പ്രധാന ഭാഷയായാ തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ എന്നിവ ചേർത്താണ് കേരളം രൂപീകരിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+