ഈ വർഷം തീരാൻ ഇനി ഒത്തിരി ആഴ്ചകളൊന്നുമില്ല, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ നവംബറും ഡിസംബറും അങ്ങുതീരും. പിന്നെ വീണ്ടും പുതിയ തീരുമാനങ്ങളും യാത്രാ പ്ലാനുകളും ഒക്കെയായി 2025 എന്ന പുതുവർഷം ഇങ്ങെത്തും. പുതിയ വർഷമെത്തുന്നചിനു മുന്നേ നമ്മളാവട്ടെ അവധികളെണ്ണിത്തുടങ്ങും. എത്ര ദിവസം ചുമ്മാതെ വീട്ടിലിരിക്കാമെന്നും യാത്രകൾ പോകാം എന്നുമൊക്കെ അറിഞ്ഞുവെക്കുന്ന ഒരു സന്തോഷം. കുട്ടികൾക്കാവട്ടെ, സ്കൂളിൽ പോകേണ്ടല്ലോ എന്ന സന്തോഷവും..
ഇതൊക്കെ അറിയണമെങ്കിൽ നമുക്ക് കേരളത്തിലെ 2025 ലെ പൊതുഅവധികൾ ഏതൊക്കെയെന്നറിയണം. കഴിഞ്ഞ വർഷം പൊതുഅവധികളിൽ പലതും ഞായറാഴ്ചയായതിന്‍റെ വിഷമം ഇനിയും മാറിയിട്ടില്ല. എത്ര യാത്രകളും കൂടിച്ചേരലുകളും ആണ് ആ ഒരൊറ്റകാരണം കൊണ്ടുമാത്രം നടക്കാതെ പോയത്. എന്നാൽ ഇത്തവണ നമ്മുടെ അവധികള്ഡ അത്രയധികം നിരാശപ്പെടുത്തിയിട്ടില്ല. 2025 ലെ കേരള സർക്കാർ പൊതു അവധികളെക്കുറിച്ച് വായിക്കാം.

2025 ലെ ആദ്യത്തെ പൊതു അവധി ജനുവരി 2 ന് തുടങ്ങുന്നത് മന്നം ജയന്തിയാണ്.
റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി,ശ്രീനാരായണഗുരു സമാധി എന്നിങ്ങനെ അഞ്ച് അവധി ദിവസങ്ങൾ ഞായറാഴ്ചയാണ് വരുന്നത്. ഓണം വരുന്ന സെപ്റ്റംബർ മാസത്തിലാണ് ഏറ്റവും കൂടുതൽ അവധികളുള്ളത്- 6.
കൂടാതെ, ഗാന്ധി ജയന്തി വിജയ ദശമി എന്നീ അവധികൾ ഒരു ദിവസവും അംബേദ്കർ ജയന്തിയും, വിഷുവും ഒരു ദിവസവുമാണ് വരുന്നത്.
2025 ലെ കേരളാ പൊതുഅവധികൾ
2025 ജനുവരി പൊതുഅവധികൾ
മന്നം ജയന്തി - 2 - വ്യാഴം
റിപ്പബ്ലിക് ദിനം- 26 - ഞായർ
2025 ഫെബ്രുവരി പൊതുഅവധികൾ
ശിവരാത്രി - 26 - ബുധൻ
2025 മാർച്ച് പൊതുഅവധികൾ
ഈദ്-ഉൽ-ഫിത്തർ - 31 - തിങ്കൾ
2025 ഏപ്രിൽ പൊതുഅവധികൾ
വിഷു/ ബി.ആർ അംബേദ്കർ ജയന്തി - 14 - തിങ്കൾ
പെസഹ വ്യാഴം- 17 - വ്യാഴം
ദുഃഖ വെള്ളി- 18- വ്യാഴം
ഈസ്റ്റർ - 20- ഞായർ
2025 മേയ് പൊതുഅവധികൾ
മേയ് ദിനം - 01 - വ്യാഴം
2025 ജൂൺ പൊതുഅവധികൾ
ഈദുൽ- അദ്ഹ (ബക്രീദ്) - 06 - വെള്ളി
2025 ജൂലൈ പൊതുഅവധികൾ
മുഹറം - 06- ഞായർ
കർക്കടക വാവ്- 24 - വ്യാഴം
2025 ഓഗസ്റ്റ് പൊതുഅവധികൾ
സ്വാതന്ത്ര്യ ദിനം - 15- വെള്ളി
അയ്യങ്കാളി ജയന്തി - 28- വ്യാഴം
2025 സെപ്റ്റംബർ പൊതുഅവധികൾ
ഒന്നാം ഓണം - 04 - വ്യാഴം
തിരുവോണം- 05 - വെള്ളി
മൂന്നാം ഓണം - 06 - ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി - 07 - ഞായർ
ശ്രീകൃഷ്ണ ജയന്തി - 14 - ഞായർ
ശ്രീനാരായണഗുരു സമാധി - 21- ഞായർ
2025 ഒക്ടോബർ പൊതുഅവധികൾ
മഹാനവമി - 01 - ബുധൻ
ഗാന്ധി ജയന്തി/വിജയ ദശമി- 02 - വ്യാഴം
ദീപാവലി - 20 - തിങ്കൾ
2025 ഡിസംബർ പൊതുഅവധികൾ
ക്രിസ്മസ് - 25 - വ്യാഴം
2025 നിയന്ത്രിത അവധികൾ
ഏപ്രിൽ 3 ചൊവ്വാഴ്ച അയ്യാ വൈകുണ്ഠസ്വാമി ജയന്തി ദിനം, ആവണി അവിട്ടത്തിന് ഓഗസ്റ്റ് 9 ശനിയാഴ്ച, വിശ്വകർമ്മ ദിനത്തിന് സെപ്തംബർ 17 ബുധൻ എന്നിങ്ങനെ മൂന്ന് നിയന്ത്രിത അവധികളും ഉണ്ട്
ഞായറാഴ്ച വരുന്ന അവധികള്‍
ജനുവരി 26 - റിപ്പബ്ലിക്ദിനം,
ഏപ്രിൽ 20 - ഈസ്റ്റർ,
ജൂലൈ 17- ശ്രീകൃഷ്ണജയന്തി,
സെപ്റ്റംബർ 7- നാലാം ഓണം / ശ്രീനാരായണഗുരുജയന്തി,
സെപ്റ്റംബർ 21 - ശ്രീനാരായണഗുരു സമാധി എന്നീ അവധിദിവസങ്ങൾ ഞായറാഴ്ചാണ് വരുന്നത്.
ഇദുൽ ഫിത്വർ (റമദാൻ), ഈദുൽ അദ്ഹ (ബക്രീദ്) മുഹറം എന്നീ അവധി ദിവസങ്ങൾ ചന്ദ്രപ്പിറവി അനുസരിച്ച് മാറ്റം വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












